- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരണം ചൂടു പിടിച്ചിട്ടും വീട്ടിൽ നിന്നിറങ്ങാതിരുന്ന സുരേഷ് ഗോപിയെ അമിത് ഷാ വിളിച്ചു വരുത്തി അനുനയിപ്പിച്ചു; വീണ്ടും വാഗ്ദാനങ്ങൾ നൽകി രംഗത്തിറക്കുന്നു; മുപ്പതോളം മണ്ഡലങ്ങളിൽ പ്രസംഗിക്കാൻ ചെല്ലാൻ നടനു ബിജെപി ഹെലികോപ്ടർ അനുവദിച്ചു
ന്യൂഡൽഹി: താൻ ബിജെപി അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരിൽ നഷ്ടങ്ങൾ മാത്രമേ നടൻ സുരേഷ് ഗോപിക്ക് ഉണ്ടായിട്ടുള്ളൂ. സിനിമയിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതിന് പിന്നാലെ പാർട്ടി പ്രവർത്തനത്തിന് വേണ്ടി ടെലിവിഷൻ ഷോയും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ദേശീയ ചലച്ചിത്ര വികസന സമിതി ചെയർമാൻ സ്ഥാനം ഇതുവരെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത നീരസത്തിലായിരുന്നു. അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാകാതിരുന്ന സുരേഷ് ഗോപിയെ ഇപ്പോൾ ബിജെപിയുടെ മുഖ്യപ്രചാരകൻ ആക്കുകയാണ് നേതൃത്വം. ഇതിന് വേണ്ടി ബിജെപി അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയെ വിളിച്ചു വരുത്തി ചർച്ച നടത്തി. എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം നൽകാമെന്ന വാഗ്ദാനം വീണ്ടും നൽകിയാണ് സുരേഷ് ഗോപിയെ അമിത് ഷാ വരുതിയിലാക്കിയത് എന്നാണ് സൂചന. കേരളത്തിൽ മെയ് ആദ്യവാരം പ്രധാനമന്ത്
ന്യൂഡൽഹി: താൻ ബിജെപി അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരിൽ നഷ്ടങ്ങൾ മാത്രമേ നടൻ സുരേഷ് ഗോപിക്ക് ഉണ്ടായിട്ടുള്ളൂ. സിനിമയിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതിന് പിന്നാലെ പാർട്ടി പ്രവർത്തനത്തിന് വേണ്ടി ടെലിവിഷൻ ഷോയും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ദേശീയ ചലച്ചിത്ര വികസന സമിതി ചെയർമാൻ സ്ഥാനം ഇതുവരെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത നീരസത്തിലായിരുന്നു. അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നത്.
ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാകാതിരുന്ന സുരേഷ് ഗോപിയെ ഇപ്പോൾ ബിജെപിയുടെ മുഖ്യപ്രചാരകൻ ആക്കുകയാണ് നേതൃത്വം. ഇതിന് വേണ്ടി ബിജെപി അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയെ വിളിച്ചു വരുത്തി ചർച്ച നടത്തി. എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം നൽകാമെന്ന വാഗ്ദാനം വീണ്ടും നൽകിയാണ് സുരേഷ് ഗോപിയെ അമിത് ഷാ വരുതിയിലാക്കിയത് എന്നാണ് സൂചന.
കേരളത്തിൽ മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. എൻഡിഎ സ്ഥാനാർത്ഥികൾ ശക്തമായി രംഗത്തുള്ള മുപ്പതോളം മണ്ഡലങ്ങളിൽ സുരേഷ് ഗോപി പ്രചാരണം നടത്തും. ബിഡിജെഎസ് സ്ഥാനാർത്ഥികൾക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങും. അഞ്ചു ദിവസമാണ് ഇതിനായി സുരേഷ് ഗോപി ബിജെപിക്കു നൽകുന്നത്.
സംസ്ഥാന വ്യാപകമായുള്ള പഞ്ചദിനപ്രചാരണത്തിനു സുരേഷ് ഗോപിക്കു ബിജെപി ഹെലികോപ്റ്റർ നൽകും. ഇന്നു കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സുരേഷ് ഗോപി പ്രചാരണം നടത്തും. ഹെലികോപ്റ്റർ മാർഗമുള്ള പ്രചാരണദിനങ്ങൾ പിന്നീടു തീരുമാനിക്കും. സിനിമയ്ക്ക് ഡേറ്റ് നൽകുന്നതുപോലെ ഓരോ മണ്ഡലത്തിലും ഇത്ര മണിക്കൂറെന്ന നിലയ്ക്കാണ് സുരേഷ് ഗോപി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിനായി ബിജെപി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്.
കനത്ത ചൂടിൽ ജില്ലകൾ തോറും സഞ്ചിരിക്കുന്നതിന് ശാരീരിക ബുദ്ധിമുട്ടായിരിക്കുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ബിജെപി നേതൃത്വം സുരേഷ് ഗോപിക്ക് ഹെലികോപ്ടർ അനുവദിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കുന്ന പ്രചാരണ വേദികളിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടാവും. തിരുവനന്തപുരത്ത് ശ്രീശാന്തിന് വേണ്ടി അരദിവസം സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങും.