- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ മകൻ വെള്ളിത്തിരയിലേക്ക്! സുരേഷ് ഗോപിയുടെ മകനും സിനിമയിലേക്ക്; ഗോകുലിന്റെ അരങ്ങേറ്റം വിജയ് ബാബുവും സാന്ദ്രതോമസും നിർമ്മിക്കുന്ന ചിത്രത്തിലൂടെ
മലയാളത്തിലെ സൂപ്പർസ്റ്റാർ താരങ്ങളാണ് മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവർ. മമ്മൂട്ടിയുടെ മകൻ ദുൽഖർസൽമാൻ, മോഹൻലാലിന്റെ മകൻ പ്രണവ്, ജയറാമിന്റെ മകൻ കാളിദാസനും സിനിമയിൽ ഇപ്പോൾ സജീവമാണ്. ദുൽഖർ തന്റെ 25മത്തെ വയസിലാണ് സിനിമയിൽ എത്തിയതെങ്കിൽ പ്രണവും കാളിദാസനും ബാലതാരങ്ങളായി മലയാളസിനിമയിൽ ചുവടുവച്ചതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയു
മലയാളത്തിലെ സൂപ്പർസ്റ്റാർ താരങ്ങളാണ് മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവർ. മമ്മൂട്ടിയുടെ മകൻ ദുൽഖർസൽമാൻ, മോഹൻലാലിന്റെ മകൻ പ്രണവ്, ജയറാമിന്റെ മകൻ കാളിദാസനും സിനിമയിൽ ഇപ്പോൾ സജീവമാണ്. ദുൽഖർ തന്റെ 25മത്തെ വയസിലാണ് സിനിമയിൽ എത്തിയതെങ്കിൽ പ്രണവും കാളിദാസനും ബാലതാരങ്ങളായി മലയാളസിനിമയിൽ ചുവടുവച്ചതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകനും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
താരരാജാക്കന്മാരുടെ മക്കൾ വാഴുന്ന വരുംകാല മലയാള സിനിമയിൽ ഗോകുലും തന്റെതായ സ്ഥാനം നേടുമെന്നാണ് സുരേഷ് ഗോപി ആരാധകരുടെ പ്രതീക്ഷ. തമിഴിൽ ഒരു പക്കാ കാതൽകഥൈ എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം നായകനായി രണ്ടാംവരവ് നടത്തുന്ന തിരക്കിലാണ്. പ്രണവ് ജീത്തുജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുകയാണ്. സെക്കൻഡ് ഷോയിലൂടെ അഭിനയരംഗത്തെത്തിയ ദുൽഖർ സൽമാൻ മലയാളത്തിലെ ഒന്നാം നിര യുവതാരമായി മാറിക്കഴിഞ്ഞു. മുൻ നിര താരങ്ങളുടെ മക്കൾ സിനിമയിൽ സജീവമായപ്പോഴെ ചോദ്യം ഉയർന്നതാണ് സുരേഷ് ഗോപിയുടെ മക്കൾ എന്നാണ് സിനിമയിൽ എത്തുന്നതെന്ന്. അപ്പോഴാണ് ഗോകുലിന്റെ സിനിമാ പ്രവേശനം ആരാധകരെ തേടി എത്തിയത്. ഇതിനോടകം തന്നെ സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് സിനിമാലോകത്തേക്ക് ചുവട് വച്ചു കഴിഞ്ഞു. ഒരു ചിത്രത്തിലെ ഗാനരചനയിലൂടെയാണ് ഭാഗ്യ സിനിമയിലെത്തിയത്.
നവാഗതനായ വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ്‌ഗോപിയുടെ മകൻ ഗോകുലിന്റെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റം. ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച പരിചയവുമായാണ് വിപിൻദാസ് തന്റെ ആദ്യ ചിത്രമൊരുക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് സൂചന. ആട് ഒരു ഭീകരജീവിയാണെന്നതിന് ശേഷം െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്രതോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബുവും ഈ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സുരേഷ് ഗോപിക്കും രാധികയ്ക്കും രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളുമാണ് ഉള്ളത്. മൂത്ത മകളാണ് ഭാഗ്യ. രണ്ടാമത്തെ മകനാണ് ഗോകുൽ. മറ്റു പല സംവിധായകരും ചിത്രത്തിനായി ഗോകുലിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുടക്ക ചിത്രത്തിന് വേണ്ടി വിപിന് പുറമേ മറ്റൊരു സംവിധായകനിൽ നിന്നും സുരേഷ് ഗോപി കഥ കേട്ടിരുന്നു. എന്നാൽ മികച്ച തുടക്കത്തിന് വേണ്ടി സുരേഷ് ഗോപി കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.