- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി പ്രചാരണത്തിനു കരുത്തേകാൻ സൂപ്പർ താരം സുരേഷ് ഗോപി എത്തുമോ? താരം 23ന് അരുവിക്കരയിലെത്തുമെന്ന് സോഷ്യൽ മീഡിയ; നയം വ്യക്തമാക്കാതെ നേതാക്കൾ
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ സൂപ്പർ താരം സുരേഷ് ഗോപി എത്തുമോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. വരുന്ന 23ന് സുരേഷ് ഗോപി അരുവിക്കരയിൽ പ്രചാരണത്തിന് എത്തുമെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മു
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ സൂപ്പർ താരം സുരേഷ് ഗോപി എത്തുമോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. വരുന്ന 23ന് സുരേഷ് ഗോപി അരുവിക്കരയിൽ പ്രചാരണത്തിന് എത്തുമെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഒരു ഘട്ടത്തിൽ ഉയർന്നുകേട്ട പേരാണ് സുരേഷ് ഗോപിയുടേതും. എന്നാൽ, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ മത്സരത്തിൽ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവായിരുന്നു.
ഏവരെയും ഞെട്ടിച്ചാണ് ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. ഇതോടെ പ്രചാരണത്തിനായി സുരേഷ് ഗോപി എത്തുമെന്ന വാർത്തകളുമെത്തി. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിരുന്നില്ല.
അതിനിടെയാണ് ഫേസ്‌ബുക്കിൽ രാജഗോപാലിന്റെ വിജയത്തിനായി സുരേഷ് ഗോപി എത്തുമെന്ന നിലയിൽ പ്രചാരണം തുടങ്ങിയത്. 23ന് അരുവിക്കരയിൽ സുരേഷ് ഗോപി എത്തുമെന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ, സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൊന്നും ഇക്കാര്യം പരാമർശിച്ചിട്ടില്ല. വോട്ട് ഫോർ ഒ രാജഗോപാൽ എന്ന പേജിലാണ് സുരേഷ് ഗോപി എത്തുമെന്ന കാര്യം പറയുന്നത്.
തിരുവനന്തപുരത്ത് സിനിമ ചിത്രീകരണത്തിനായി എത്തിയ മമ്മൂട്ടിയെ എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ സന്ദർശിച്ചിരുന്നത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥനും മമ്മൂട്ടിയെ സന്ദർശിച്ചു. ഇതിനുശേഷമാണ് മറ്റൊരു സിനിമാതാരമായ സുരേഷ് ഗോപിയുടെ പേര് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് സജീവമായി ഉയർന്നുകേൾക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ നേതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.