- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലൂടെ നടന്നുപോയ ഭാര്യയെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് വെട്ടി പരുക്കേൽപ്പിച്ചു; നിലവിളി കേട്ടെത്തിയ നാട്ടുക്കാർ ഭർത്താവിനെ കല്ലെറിഞ്ഞ് ഓടിച്ചു; വാളുമായി ചെന്ന് പൊലീസിന് മുന്നിൽ പ്രതി കീഴടങ്ങി
ആലപ്പുഴ :നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവറായ ചെങ്ങന്നൂർ കീഴ്‌ചേരിമേൽ കുളങ്ങരയ്ക്കൽ സുരേഷ് കുമാർ(ഉണ്ണി-43) ആണ് ഭാര്യ മഞ്ജുള(ബിജി-38)നെ വെട്ടുകത്തി കൊണ്ടി പട്ടാപ്പകൽ നടുറോഡിൽ വെച്ച് മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ റയിൽവേ സ്റ്റേഷന് പുറകിലുള്ള റോഡിൽ കല്ലുമടത്തിൽ വീടിനു സമീപം വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ടു മാസമായി മഞ്ജുള ഭർത്താവുമായി പിണങ്ങി പിതൃസഹോദരിയുടെ വീടായ ചെങ്ങന്നൂർ തിട്ടമേൽ കോതാലിൽ ഉഴത്തിൽ താമസിച്ച് വരികയായിരുന്നു. ഇവിടെനിന്നും ഇവർ തയ്യൽ ജോലിക്കുവേണ്ടി പുത്തൻ വീട്ടിൽപടി ഭാഗത്തേക്ക് നടന്നു പോകുമ്പോൾ കുറ്റിക്കാട്ടിൽ പതിയിരുന്ന് ഇവരെ ഇയാൾ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ട് തലയ്ക്ക് പുറകിലും ഇരുകൈകൾക്കും കാലിനും വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തിന് മുകളിലുള്ള റയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന ആളുകൾ മഞ്ജുളയുടെ നിലവിളികേട്ട് ഉണ്ണിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. കല്ലേറിൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. മഞ്ജുളയുടെ തലയ്ക്ക
ആലപ്പുഴ :നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവറായ ചെങ്ങന്നൂർ കീഴ്‌ചേരിമേൽ കുളങ്ങരയ്ക്കൽ സുരേഷ് കുമാർ(ഉണ്ണി-43) ആണ് ഭാര്യ മഞ്ജുള(ബിജി-38)നെ വെട്ടുകത്തി കൊണ്ടി പട്ടാപ്പകൽ നടുറോഡിൽ വെച്ച് മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ റയിൽവേ സ്റ്റേഷന് പുറകിലുള്ള റോഡിൽ കല്ലുമടത്തിൽ വീടിനു സമീപം വച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ രണ്ടു മാസമായി മഞ്ജുള ഭർത്താവുമായി പിണങ്ങി പിതൃസഹോദരിയുടെ വീടായ ചെങ്ങന്നൂർ തിട്ടമേൽ കോതാലിൽ ഉഴത്തിൽ താമസിച്ച് വരികയായിരുന്നു. ഇവിടെനിന്നും ഇവർ തയ്യൽ ജോലിക്കുവേണ്ടി പുത്തൻ വീട്ടിൽപടി ഭാഗത്തേക്ക് നടന്നു പോകുമ്പോൾ കുറ്റിക്കാട്ടിൽ പതിയിരുന്ന് ഇവരെ ഇയാൾ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ട് തലയ്ക്ക് പുറകിലും ഇരുകൈകൾക്കും കാലിനും വെട്ടുകയായിരുന്നു.
സംഭവ സ്ഥലത്തിന് മുകളിലുള്ള റയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന ആളുകൾ മഞ്ജുളയുടെ നിലവിളികേട്ട് ഉണ്ണിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. കല്ലേറിൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. മഞ്ജുളയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. രണ്ട് കൈകൾക്കും പൊട്ടലുണ്ട്, വലതുകാൽ മുട്ടിനും പരിക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം സുരേഷ് വെട്ടുകത്തിയുമായി ചെന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.സ്ഥിരം വീട്ടിൽ മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.