- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ട വാഹനത്തിന്റെ ഡോർ തുറന്നു; ബൈക്ക് വെട്ടിച്ച യുവാവ് ടിപ്പർ ലോറിക്കടിയിൽ വീണു മരിച്ചു; അരങ്ങൊഴിഞ്ഞത് പുള്ളുവൻ പാട്ട് കലാകാരൻ സുരേഷ് ബാബു
പന്തളം: നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ തുറന്ന ഡോറിൽ ഇടിക്കാതിരിക്കാൻ വേണ്ടി വൈട്ടിക്കുന്നതിനിടെ ബൈക്ക് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് പുള്ളുവൻ പാട്ട് കലാകാരൻ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര പേളയിൽ ഉണിച്ചിനേത്ത് ഗീതാലയത്തിൽ പരേതനായ ശിവശങ്കരന്റെ മകൻ സുരേഷ് ബാബു (42)വാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പന്തളം -പത്തനംതിട്ട റോഡിൽ ജങ്ഷന് കിഴക്കായിരുന്നു അപകടം. ഒരു വീട്ടിൽ പുള്ളുവൻ പാട്ട് കഴിഞ്ഞ് പന്തളം ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു സുരേഷ് ബാബു.
ഇതേ ദിശയിൽ വന്ന ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് അപകടം. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡോർ തുറക്കുന്നത് കണ്ട് വെട്ടിച്ചു മാറിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. അരയ്ക്ക് താഴെ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
ആലപ്പുഴ കലവൂർ സ്വദേശിയായ സുരേഷ് ബാബു അമ്മാവൻ വിശ്വനാഥിന്റെ ചെട്ടിക്കുളങ്ങരയിലെ വീട്ടിലാണ് താമസം. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ പുള്ളുവൻ പാട്ട് കലാകാരൻ കൂടിയാണ്. പന്തളത്തെ ഒരു വീട്ടിൽ പുള്ളുവൻ പാട്ടിന് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾയാണ് അപകടം. സരസ്വതിയാണ് മാതാവ്: സഹോദരങ്ങൾ: രോഹിണി, പുഷ്പകുമാരി.