- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാകമ്മറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും സുരേഷ് കുറുപ്പിന് മത്സരിക്കാൻ താൽപ്പര്യമില്ല; എന്നും അധികാരത്തിനെതിരെ തിരിഞ്ഞു നടക്കാൻ ശ്രമിച്ച സുരേഷ് കുറുപ്പിന്റെ പിന്മാറ്റം ഇക്കുറി സഹായമാകുന്നത് കെഎം മാണിക്ക്
കോട്ടയം: ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിനെ കുറിച്ചുള്ള പേടി കെഎം മാണിക്ക് ഇത്തവണ വേണ്ട. യുഡിഎഫിന്റെ ഉറച്ച കോട്ട കേരളാ കോൺഗ്രസ് ഇത്തവണ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ആരാണ് സ്ഥാനാർത്ഥിയെന്നത് മാത്രമേ അറിയാനുള്ളൂ. തോമസ് ചാഴിക്കാടൻ തന്നെ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന സുരേഷ് കുറുപ്പിന്റെ തീരുമാനമാണ് ഏറ്റുമാനൂരിനെ യുഡിഎഫുമായി അടുപ്പിക്കുന്നത്. മാണിഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ പിടിച്ചെടുത്ത കുറുപ്പിനെ തന്നെ മണ്ഡലം നില നിർത്താൻ വീണ്ടും രംഗത്തിറക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും നിരവധി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച കുറുപ്പിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. പാർട്ടി തീരുമാനം അംഗീകരിച്ച് ഇനി മത്സരിക്കാനില്ലെന്നും ജില്ലാസെക്രട്ടറിയേറ്റിൽ നിന്ന് വീണ്ടും തന്റെ പേര് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്ക് വിടേണ്ടെന്നും കുറുപ്പ് അറിയിച്ചു. ഇതോടെ സുരേഷ് കുറുപ്പ് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പായി. കോട്ടയ
കോട്ടയം: ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിനെ കുറിച്ചുള്ള പേടി കെഎം മാണിക്ക് ഇത്തവണ വേണ്ട. യുഡിഎഫിന്റെ ഉറച്ച കോട്ട കേരളാ കോൺഗ്രസ് ഇത്തവണ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ആരാണ് സ്ഥാനാർത്ഥിയെന്നത് മാത്രമേ അറിയാനുള്ളൂ. തോമസ് ചാഴിക്കാടൻ തന്നെ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന സുരേഷ് കുറുപ്പിന്റെ തീരുമാനമാണ് ഏറ്റുമാനൂരിനെ യുഡിഎഫുമായി അടുപ്പിക്കുന്നത്.
മാണിഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ പിടിച്ചെടുത്ത കുറുപ്പിനെ തന്നെ മണ്ഡലം നില നിർത്താൻ വീണ്ടും രംഗത്തിറക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും നിരവധി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച കുറുപ്പിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. പാർട്ടി തീരുമാനം അംഗീകരിച്ച് ഇനി മത്സരിക്കാനില്ലെന്നും ജില്ലാസെക്രട്ടറിയേറ്റിൽ നിന്ന് വീണ്ടും തന്റെ പേര് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്ക് വിടേണ്ടെന്നും കുറുപ്പ് അറിയിച്ചു. ഇതോടെ സുരേഷ് കുറുപ്പ് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പായി. കോട്ടയത്ത് സിപിഎമ്മിലെ സൗമ്യതയുടെ മുഖം ഇത്തവണ സംസ്ഥാന സമിതിയുടെ അഭിപ്രായം അംഗീകരിച്ച് സ്വയം പിന്മാറുകയാണ്.
ഏറ്റുമാനൂരിൽ ജയസാധ്യത കുറുപ്പിന് മാത്രമേ ഉള്ളുവെന്ന് കണ്ടെത്തി പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം മാറ്റിയാൽ മാത്രമേ സാധ്യത തെളിയൂ. ഇതാണ് ജില്ലാ കമ്മറ്റിയുടേയും വിലയിരുത്തൽ. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത് സുരേഷ് കുറുപ്പിനെ മാത്രം ഉൾപ്പെടുത്തിയാണ്. എന്നാൽ സംസ്ഥാന നേതൃത്വം മറ്റ് സാധ്യത കൂടി പരിശോധിക്കാൻ ജില്ല കമ്മറ്റിയോട് ആവശ്യപ്പെട്ടു. എങ്ങനെയൊക്കെ ചിന്തിച്ചിട്ടും സുരേഷ് കുറുപ്പിന് പകരക്കാരനെ കിട്ടിയില്ല. ഇതിനിടെയാണ് സുരേഷ് കുറുപ്പ് സ്വയം മത്സരത്തിൽ നിന്ന് പിന്മാുന്നതായി അറിയിച്ചത്.
1984ലായിരുന്നു കുറുപ്പ് കോട്ടയത്ത് ലോക് സഭാ തിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിനിറങ്ങിയത്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിൽ നിന്ന് ആകെ ജയിച്ചത് കുറുപ്പ് മാത്രമായിരുന്നു. മാണി ഗ്രൂപ്പിലെ സ്‌കറിയ തോമസിനെ തറപറ്റിച്ചായിരുന്നു കുറുപ്പിന്റെ ആദ്യജയം. പിന്നീട് രമേശ് ചെന്നിത്തല, പി.സി.ചാക്കോ, ആന്റോ ആന്റണി എന്നിവരെ 98ലും 99ലും 2004ലും തോല്പിച്ചു ഹാട്രിക് വിജയത്തോടെ ലോക് സഭയിൽ എത്തി. 2009ൽ ലോക്‌സഭയിൽ ജോസ് .കെ.മാണിയോട് തോറ്റെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സിറ്റിങ് എംഎൽഎ തോമസ് ചാഴിക്കാടനെ തോല്പിച്ചായിരുന്നു നിയമസഭാംഗമായത്.
നാലു തവണ ലോക് സഭാംഗവും ഒരു തവണ നിയമസഭാംഗവുമായ കുറുപ്പിന് ഇനി അവസരം ൽകേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. സംഘടനാ രംഗത്ത് സജീവമാകാനാണ് തീരുമാനം. രാഷ്ടീയ സാമുദായിക പരിഗണനകൾക്കതീതമായ സൗഹൃദമാണ് സുരേഷ് കുറുപ്പിന്റെ കരുത്ത്. ഇത് തന്നെയാണ് യുഡിഎഫ് കോട്ടയായ ഏറ്റുമാനൂരിൽ സിപിഎമ്മിന് വിജയം നൽകിയത്.