- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടുത്ത എട്ട് വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളർച്ചയുണ്ടാകും; നിർമ്മാണമേഖല ഡിജിറ്റലാക്കിയാൽ സാങ്കേതികവിദ്യ കമ്പനികളിലും അവസരങ്ങൾ സൃഷ്ടിക്കപ്പെടും': വ്യവസായ മന്ത്രി സുരേഷ് പ്രഭു
ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ അടുത്ത എട്ട് ഒൻപത് വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളർച്ചയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ലക്ഷം കോടി ഡോളറാണ് നിർമ്മാണ മേഖലയിൽനിന്ന് ലഭിക്കുന്നത്. അതിനാൽ നിർമ്മാണമേഖലയിൽ നിന്ന് പരമാവധി പണം ലഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കുകയാണ്. ഐഎഎംഎഐയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണമേഖല ഡിജിറ്റലാക്കിയാൽ സാങ്കേതികവിദ്യ കമ്പനികളിലും അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അഞ്ചു ലക്ഷം കോടി ഡോളറിന്റെ 60 ശതമാനവും ലഭിക്കുന്നത് തൊഴിലുകളിൽ നിന്നാണ്. ഗൃഹപരിചരണ സംവിധാനങ്ങൾക്ക് വലിയ സാധ്യതകളാണുള്ളതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. രാജ്യാന്തരവിപണിയിൽനിന്ന് രണ്ടു ലക്ഷം കോടി ഡോളർ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളാണ് നിലവിൽ ഒരുങ്ങുന്നത്. ജിഡിപി വർധനയ്ക്ക് സഹായകമാകുന്ന ഒന്നാണ് രാജ്യാന്തര വ്യവസായങ്ങളെന്നും പ്രഭു പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ അടുത്ത എട്ട് ഒൻപത് വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളർച്ചയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ലക്ഷം കോടി ഡോളറാണ് നിർമ്മാണ മേഖലയിൽനിന്ന് ലഭിക്കുന്നത്. അതിനാൽ നിർമ്മാണമേഖലയിൽ നിന്ന് പരമാവധി പണം ലഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കുകയാണ്. ഐഎഎംഎഐയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമ്മാണമേഖല ഡിജിറ്റലാക്കിയാൽ സാങ്കേതികവിദ്യ കമ്പനികളിലും അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അഞ്ചു ലക്ഷം കോടി ഡോളറിന്റെ 60 ശതമാനവും ലഭിക്കുന്നത് തൊഴിലുകളിൽ നിന്നാണ്. ഗൃഹപരിചരണ സംവിധാനങ്ങൾക്ക് വലിയ സാധ്യതകളാണുള്ളതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. രാജ്യാന്തരവിപണിയിൽനിന്ന് രണ്ടു ലക്ഷം കോടി ഡോളർ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളാണ് നിലവിൽ ഒരുങ്ങുന്നത്. ജിഡിപി വർധനയ്ക്ക് സഹായകമാകുന്ന ഒന്നാണ് രാജ്യാന്തര വ്യവസായങ്ങളെന്നും പ്രഭു പറഞ്ഞു.