മുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാൻ,ഗായകൻ ഗുരു രൺധാവ എന്നിവർ അറസ്റ്റിൽ.മുംബൈ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഡ്രാഗൺഫ്‌ളൈ ക്ലബിൽ നടന്ന റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവർക്ക് പുറമെ മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫുകളടക്കം 34 പേർ അറസ്റ്റിലായി.

കോവിഡ് ചട്ടങ്ങൾ പാലിക്കാത്തതിനും അനുവദിച്ച സമയത്തിനപ്പുറം പബ് പ്രാവർത്തിച്ച തിനെത്തുടർന്നുമാണ് നടപടിയെന്ന് സാഹർ പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുനിർദ്ദേശങ്ങൾ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണി യാകുന്ന രോഗങ്ങൾ അറിഞ്ഞോ അറിയാതെയോ പകർത്താൻ ശ്രമിച്ചതിന് 269-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു

 

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഞായറാ ഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ മുനിസിപാലിറ്റികളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. പുതുവർഷത്തിന് മു്‌ന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണ് പൊതു ചടങ്ങുകൾക്കും മറ്റും സർക്കാർ നടപ്പിലാക്കുന്നത്.