- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനവട്ട രമ്യതയ്ക്കായി ഭാര്യയെ കാണാൻ ചെന്ന സുരേഷിനെ ഇറക്കിവിട്ടു; മനംനൊന്ത് മരണത്തിലേക്ക് പോയപ്പോൾ മൃതദേഹം കാണാൻ എത്തിയ സവിതയെ ബന്ധുക്കളും തടഞ്ഞു; മകളെ നെഞ്ചോട് ചേർത്ത് കെട്ടി അവളും മരണത്തിലേക്ക് നടന്നു; നിസാര പ്രശ്നങ്ങൾ ജീവിതം മടുപ്പിക്കുന്നത് ഇങ്ങനെ
കരുനാഗപ്പള്ളി: നിസ്സാര പ്രശ്നങ്ങളും ഈഗോയുമാണ് മിക്ക കുടുംബ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. അതു തന്നെയാണ് സുരേഷ ്കുമാറിന്റേയും ഭാര്യ സവിതയുടേയും മകളുടേയും ജീവൻ നഷ്ടമാക്കിയത്. ഭാര്യയെ ഒപ്പം കൂട്ടാൻ സുരേഷ് തയ്യാറായിരുന്നു. എന്നാൽ അപമാനമായിരുന്നു സംഭവിച്ചത്. ഇതിൽ മനംനൊന്ത് സുരേഷിന്റെ തൂങ്ങി മരണം. ഇതിന്റെ വേദനയിൽ ഭർത്താവിന്റെ മൃതദേഹം കാണാൻ സവിത എത്തിയപ്പോഴും അപമാനമാണ് സംഭവിച്ചത്. സുരേഷിന്റെ മൃതദേഹം കാണാനെത്തിയ ഭാര്യ സവിതയോടും മകൾ ആദിത്യയോടും ക്രൂരമായാണ് നാട്ടുകാരും ബന്ധുക്കളും പെരുമാറിയത്.ഒടുവിൽ പൊലീസ് ഇടപെട്ടാണ് സവിതയ്ക്ക് ഭർത്താവിന്റെ ജഡം കാണാനായത്. ഈ വേദനയിൽ സവിത മകളേയും കൊണ്ട് ആത്മഹത്യ ചെയ്തു. സ്രായിക്കാട് സ്വദേശി സുരേഷ്കുമാർ കഴിഞ്ഞ പതിനാലിനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സുരേഷ്കുമാറിന്റെ അടിയന്തിര ചടങ്ങായിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യയും മരുതൂർകുളങ്ങര തെക്ക് തുറയിൽക്കുന്ന് കൊള്ളപ്പുറത്ത് വീട്ടിൽ ഉദയൻ സുഷമ ദമ്പതികളുടെ മകളുമായ സവിതയും (31), മകൾ ആദിത്യ (7) യും കായലിൽ ച
കരുനാഗപ്പള്ളി: നിസ്സാര പ്രശ്നങ്ങളും ഈഗോയുമാണ് മിക്ക കുടുംബ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. അതു തന്നെയാണ് സുരേഷ ്കുമാറിന്റേയും ഭാര്യ സവിതയുടേയും മകളുടേയും ജീവൻ നഷ്ടമാക്കിയത്. ഭാര്യയെ ഒപ്പം കൂട്ടാൻ സുരേഷ് തയ്യാറായിരുന്നു. എന്നാൽ അപമാനമായിരുന്നു സംഭവിച്ചത്. ഇതിൽ മനംനൊന്ത് സുരേഷിന്റെ തൂങ്ങി മരണം. ഇതിന്റെ വേദനയിൽ ഭർത്താവിന്റെ മൃതദേഹം കാണാൻ സവിത എത്തിയപ്പോഴും അപമാനമാണ് സംഭവിച്ചത്. സുരേഷിന്റെ മൃതദേഹം കാണാനെത്തിയ ഭാര്യ സവിതയോടും മകൾ ആദിത്യയോടും ക്രൂരമായാണ് നാട്ടുകാരും ബന്ധുക്കളും പെരുമാറിയത്.ഒടുവിൽ പൊലീസ് ഇടപെട്ടാണ് സവിതയ്ക്ക് ഭർത്താവിന്റെ ജഡം കാണാനായത്. ഈ വേദനയിൽ സവിത മകളേയും കൊണ്ട് ആത്മഹത്യ ചെയ്തു.
സ്രായിക്കാട് സ്വദേശി സുരേഷ്കുമാർ കഴിഞ്ഞ പതിനാലിനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സുരേഷ്കുമാറിന്റെ അടിയന്തിര ചടങ്ങായിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യയും മരുതൂർകുളങ്ങര തെക്ക് തുറയിൽക്കുന്ന് കൊള്ളപ്പുറത്ത് വീട്ടിൽ ഉദയൻ സുഷമ ദമ്പതികളുടെ മകളുമായ സവിതയും (31), മകൾ ആദിത്യ (7) യും കായലിൽ ചാടി മരിച്ചു. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. സുരേഷ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തതും സുനാമി ഫണ്ടിലൂടെ ലഭിച്ച വീടിന്റെ പറമ്പിലാണ്. തന്നെയും കുഞ്ഞിനെയും സുരേഷ്കുമാറിന്റെ മൃതദേഹത്തിന് സമീപം മറവ് ചെയ്യണമെന്നും ഞങ്ങളെ ഒരുമിപ്പിക്കാൻ പലരും അനുവദിച്ചിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
ഭർത്താവുമായി പിണങ്ങി കുറേ നാളായി തുറയിൽകുന്നിലെ കുടുംബവീട്ടിലാണ് സവിത കഴിഞ്ഞിരുന്നത് . സുരേഷ്കുമാർ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മത്സ്യബന്ധനത്തിനും പോകുമായിരുന്നു. ഏഴ് വർഷം മുൻപായിരുന്നു സുരേഷ്കുമാറിന്റെയും സവിതയുടേയും വിവാഹം. വിവാഹശേഷം സുരേഷിന്റെ വീട്ടിലായിരുന്നു ഇരുവരും താമസം. സുരേഷിന്റെ അച്ഛനും അമ്മയും മാത്രമാണ് ഇവരോടൊപ്പം താമസിച്ചിരുന്നത്. ഇടയ്ക്ക് കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു . അതോടെ ഇരുവരും വാടകവീട്ടിലേക്ക് മാറി. മകളും പിറന്നു. വാടകവീടുകൾ പലതും മാറി. ആലുംപീടികയിലെ ഒരു വീട്ടിൽ താമസിക്കവെ സുരേഷും സവിതയും വഴക്കിട്ടു. ഒരു ദിവസം സുരേഷ് മർദ്ദിച്ചുവെന്ന് പറഞ്ഞ് സവിത ഓച്ചിറ പൊലീസിൽ പരാതി നൽകി.
പിന്നാലെ, സവിതയുടെ വീട്ടിലേക്ക് കുട്ടിയെയും കൊണ്ട് താമസം മാറി. പൊലീസും ബന്ധുക്കളും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുവരേയും വീണ്ടും ഒരുമിപ്പിച്ചു. എങ്കിലും ഇരുവരും തമ്മിലുള്ള കലഹത്തിന് അവസാനമായില്ല. ആറുമാസത്തോളമായി അവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒടുവിൽ സുരേഷ്കുമാർ സവിതയെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. സവിതയുടെ വീട്ടിൽ ചെന്നപ്പോൾ സുരേഷിന് ഭാര്യയിൽ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. സ്വന്തം വീട്ടിൽ തിരികെയെത്തിയ സുരേഷ്കുമാർ മാനസികമായി തകർന്നിരുന്നു. ആ മനോവിഷമം താങ്ങാനാവാതെ സുരേഷ് തൂങ്ങിമരിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് മടങ്ങിയ ഭർത്താവിന്റെ മരണവാർത്തയാണ് പിന്നീട് സവിത അറിയുന്നത്. കുട്ടിയെയുമെടുത്ത് ഭർത്താവിന്റെ മൃതദേഹം കാണാനെത്തിയ സവിതയെ സുരേഷിന്റെ സുഹൃത്തുക്കൾ തടഞ്ഞു. സുരേഷിന്റെ അകാല മരണത്തിന് കാരണക്കാരിയായ ഭാര്യയെ മൃതദേഹം കാണിക്കേണ്ടതില്ലെന്ന് ബന്ധുക്കളും തീരുമാനിച്ചു. കാര്യങ്ങൾ കൂടുതൽ വഷളായപ്പോഴേക്ക് കരയോഗക്കാരും പൊലീസും ഇടപെട്ടു. സവിതയെ മൃതദേഹം കാണാൻ അനുവദിച്ചു. ഭർത്താവിന്റെ മൃതദേഹം കണ്ട് മടങ്ങിയ സവിത അതീവ ദുഃഖത്തിലായിരുന്നു. വിവാഹസമയത്ത് താൻ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ പലതും സുരേഷിന്റെ വീട്ടാവശ്യത്തിന് നൽകിയിരുന്നു. സുരേഷ് മരിച്ചതോടെ ആ സ്വർണാഭരണങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാകുമോയെന്ന് പലരേയും വിളിച്ച് അന്വേഷിച്ചതായി പറയുന്നു. തങ്ങളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചും കരയോഗവുമായി ബന്ധപ്പെട്ട് അന്വേഷിച്ചിരുന്നു.
സുരേഷിന്റെ മരണശേഷം സവിതയുടെ കുടുംബാംഗങ്ങളുമായി സവിത കലഹിച്ചെന്നും ആത്മഹത്യചെയ്യും മുൻപ് സ്വന്തം ശരീരത്തിലും കുഞ്ഞിന്റെ ശരീരത്തിലും കിടന്നിരുന്ന ആഭരണങ്ങൾ ഊരി വച്ചിരുന്നതായും പറയുന്നു. ഏഴു വയസ്സുള്ള മകളെ ശരീരത്തിൽ ചേർത്ത് കെട്ടിയാണ് സവിത കനാലിൽ ചാടിയത്. ഇരുവരേയും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.