- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ക്രൂരതയിൽ മുഖം നഷ്ടപ്പെട്ട ജൂലിക്ക് ഒടുവിൽ ജീവിതം തിരിച്ചുകിട്ടുമോ? യുപിയിലെ ഏഴുവയസ്സുകാരിക്ക് അപൂർവ ശസ്ത്രക്രിയ ഒരുങ്ങുന്നു
തന്നെയുപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത മുൻഭാര്യയോട് മനീഷിനുതോന്നിയ വൈരാഗ്യമാണ് ജൂലീകുമാരിയുടെ ജീവിതം തകർത്തത്. അമ്മയെ ലക്ഷ്യമാക്കി അച്ഛൻ വലിച്ചെറിഞ്ഞ ആസിഡ് വീണത് ജൂലിയുടെ മുഖത്തും ശരീരത്തും. മൂന്നുവർഷമായി നരകജീവിതം നയിക്കുന്ന ഈ ഏഴുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള യത്നത്തിലാണ് ഡോക്ടർമാർ. ഉത്തർ പ്രദേശിലെ ഫത്തേപ്പുർ സ്വദേശിയായ ജൂലിക്ക് വേണ്ടിയുള്ള ശസ്ത്രക്രിയാ പരമ്പരകളിൽ ആദ്യത്തേതിന് ഒരുങ്ങുകയാണവർ. നാലാം വയസ്സിലാണ് ജൂലിക്ക് ആസിഡ് ആക്രമണത്തിൽ അതി ഗുരുതരമായി പരിക്കേറ്റത്. മുഖത്തും കഴുത്തിലും കൈകളിലും നെഞ്ചിലും ആസിഡ് പൊള്ളലേൽപ്പിച്ചു. ശരീരത്തിന്റെ ഒരുഭാഗമപ്പാടെ അടർന്നതുപോലെയായി. തന്റെ തുച്ഛവരുമാനം കൊണ്ട് മകളെ ചികിത്സിക്കാനാവാതെ ജൂലിയുടെ അമ്മ റാണി ദേവി ഈ വേദന കടിച്ചമർത്തി ജീവിക്കുന്നു. മകളുടെ വികൃതമായ മുഖം കാണുമ്പോൾ ഓരോ നിമിഷവും താൻ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറയുന്നു. തന്നെ ഉപേക്ഷിച്ചുപോയ റാണി മറ്റൊരു വിവാഹം കഴിച്ചതാണ് മനീഷിനെ കുപിതനാക്കിയത്. റാണിയും അവരുടെ പുതിയ ഭർ
തന്നെയുപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത മുൻഭാര്യയോട് മനീഷിനുതോന്നിയ വൈരാഗ്യമാണ് ജൂലീകുമാരിയുടെ ജീവിതം തകർത്തത്. അമ്മയെ ലക്ഷ്യമാക്കി അച്ഛൻ വലിച്ചെറിഞ്ഞ ആസിഡ് വീണത് ജൂലിയുടെ മുഖത്തും ശരീരത്തും. മൂന്നുവർഷമായി നരകജീവിതം നയിക്കുന്ന ഈ ഏഴുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള യത്നത്തിലാണ് ഡോക്ടർമാർ. ഉത്തർ പ്രദേശിലെ ഫത്തേപ്പുർ സ്വദേശിയായ ജൂലിക്ക് വേണ്ടിയുള്ള ശസ്ത്രക്രിയാ പരമ്പരകളിൽ ആദ്യത്തേതിന് ഒരുങ്ങുകയാണവർ.
നാലാം വയസ്സിലാണ് ജൂലിക്ക് ആസിഡ് ആക്രമണത്തിൽ അതി ഗുരുതരമായി പരിക്കേറ്റത്. മുഖത്തും കഴുത്തിലും കൈകളിലും നെഞ്ചിലും ആസിഡ് പൊള്ളലേൽപ്പിച്ചു. ശരീരത്തിന്റെ ഒരുഭാഗമപ്പാടെ അടർന്നതുപോലെയായി. തന്റെ തുച്ഛവരുമാനം കൊണ്ട് മകളെ ചികിത്സിക്കാനാവാതെ ജൂലിയുടെ അമ്മ റാണി ദേവി ഈ വേദന കടിച്ചമർത്തി ജീവിക്കുന്നു. മകളുടെ വികൃതമായ മുഖം കാണുമ്പോൾ ഓരോ നിമിഷവും താൻ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറയുന്നു.
തന്നെ ഉപേക്ഷിച്ചുപോയ റാണി മറ്റൊരു വിവാഹം കഴിച്ചതാണ് മനീഷിനെ കുപിതനാക്കിയത്. റാണിയും അവരുടെ പുതിയ ഭർത്താവ് ഹീരാലാലും കിടന്നുറങ്ങുമ്പോൾ ആസിഡ് ഒഴിക്കാനായിരുന്നു മനീഷിന്റെ പദ്ധതി. എന്നാൽ, ആസിഡ് വീണത് ജൂലിയുടെയും ഹീരാലാലിന്റെയും ദേഹത്ത്. 60 ശതമാനത്തോളം പൊള്ളലേറ്റ ഹീരാലാൽ പിന്നീട് അണുബാധയേറ്റ് ആശുപത്രിയിൽ മരിച്ചു. മുഖത്തും ശരീരത്തിന്റെ മേൽഭാഗത്തും 40 ശതമാനത്തോളം പൊള്ളലേറ്റ ജൂലിയെ പത്തുദിവസത്തിനുശേഷം ആശുപത്രിയിൽനിന്ന് വിട്ടു.
ജൂലിയുടെ നരകതുല്യമായ ജീവിതം കണ്ട സന്നദ്ധ സംഘടനാ പ്രവർത്തകരാണ് അവൾക്ക് ചികിത്സയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്നത്. ആസിഡ് ആക്രമണത്തിന് വിധേയരാകുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഛാൻവ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകനായ അലോക് സിങ് ജൂലിയെക്കുറിച്ച് അറിയുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലെ ഡോക്ടർമാരാണ് ജൂലിയുടെ മുഖം നേരെയാക്കാനുള്ള ശസ്ത്രക്രിയകൾക്ക് തയ്യാറെടുക്കുന്നത്.
കഴുത്ത് കൂട്ടിപ്പിടിച്ചിരിക്കുന്നതിനാൽ മുഖം അനക്കാനാവാത്ത അവസ്ഥയിലാണ് ജൂലി ഇപ്പോൾ. ഈ ത്വക്ക് മുറിച്ച് മുഖം അനക്കാവുന്ന സ്ഥിതിയിലെത്തിക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. ഇടതുകണ്ണിന് അടുത്തമാസവും ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. മുഖത്തിന്റെ പൂർവരൂപം വീണ്ടെടുക്കുന്നതിനുള്ള പ്ലാസ്റ്റിക് സർജറികളും പിന്നാലെ നടക്കും.