- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ സ്പ്രിങ് പുറത്തെടുത്തു; അപൂർവ്വ നേട്ടവുമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ; രണ്ടുസെന്റീമീറ്ററോളം വലുപ്പമുള്ള സ്പ്രിങ് പുറത്തെടുത്തത് റിജിഡ് ബ്രോങ്കോ സ്‌കോപ്പി ശസ്ത്രക്രിയയിലൂടെ
കണ്ണൂർ: കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് സങ്കീർണ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ശസ്ത്രക്രിയയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിജയകരമായി പുറത്തെടുത്തു. കാസർകോട് ജില്ലയിലെ കുമ്പള സ്വദേശിയായ പതിനൊന്നു വയസുകാരന്റെ ശ്വാസകോശത്തിന്റെ വലത്തേ അറിയിൽ കുടുങ്ങിയ രണ്ടുസെന്റീമീറ്ററോളം വലുപ്പമുള്ള സ്പ്രിങാണ് വിജയകരമായി പുറത്തെടുത്തത്.കളിക്കുന്നതിനിടെയിൽ കുഞ്ഞ് അബദ്ധത്തിൽ എപ്പോഴോ വിഴുങ്ങിപോയതാണ് സ്പ്രിങ്.
മൂന്ന് കഷ്ണങ്ങളായി ഇവ മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും തുടക്കത്തിൽ അനുഭവിക്കേണ്ടി വന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായ കുട്ടിക്ക് ചുമയും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എന്നാൽ താൽക്കാലികമായി ആശ്വാസം ലഭിക്കുമെങ്കിൽ അസുഖം മൂർച്ഛിക്കുന്നത് പതിവായതോടെയാണ് കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഈ ആശുപത്രിയിൽ നിന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് ഗവ.മെഡിക്കൽ കോളേജിലെ ശ്വാസകോശവിഭാഗത്തിൽ നടത്തിയ വിദഗ്ദ്ധപരിശോധനയിൽ കുട്ടിയുടെ വലത്തെ ശ്വാസകോശത്തിൽ എന്തോയൊന്ന് കുടുങ്ങികിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്തെങ്കിലും കുഞ്ഞ് വിഴുങ്ങിയിരുന്നുവോയെന്ന് രക്ഷിതാക്കളോട് ചോദിച്ചുവെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ലോഹനിർമ്മിത സ്പ്രിങ് കുടുങ്ങി ശ്വാസകോശത്തിലെ പ്രസ്തുതഭാഗം അടഞ്ഞുകിടന്നതിനാൽ കഫം ഉൾപ്പെടെ കെട്ടിക്കിടന്ന് അണുബാധയും അപകടാവസ്ഥയും സൃഷ്ടിക്കപ്പെട്ടിരുന്നു.
ഇതോടെയാണ് കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയത്. അത്യാധൂനിക ക്യാമറ സംവിധാനമുള്ള റിജിഡ് ബ്രോങ്കോ സ്‌കോപ്പി ശസ്ത്രക്രിയയിലൂടെ കുടുങ്ങികിടന്ന സ്പ്രിങ് നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് അടഞ്ഞുകിടന്നതിനാൽ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു. തുടർന്ന് രണ്ടുമണിക്കൂർ നേരം കുട്ടിയെ ഐ.സിയുവിൽ നിരീക്ഷണത്തിലാക്കി. അനസ്തേഷ്യ നൽകിയായിരുന്നു പീഡിയോട്രിക്ക് സർജറി വിഭാഗത്തിന്റെ സഹകരണത്തോടെ ശ്വാസകോശരോഗവിഭാഗത്തിലെേേ ഡാക്ടർമാർ ചികിത്സ നടത്തിയത്.
ശ്വാസകോശ വിഭാഗത്തിലെ മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഡി.കെ മനോജ്, ഡോ.കെ.മുഹമദ് ഷഫീഖ്്,പീഡിയാട്രിസ് സർജറി വിഭാഗത്തിലെ ഡോ.നിബി ഹസൻ, അനസ്തേഷ്യാവിഭാഗം മേധാവി ഡോ.ചാൾസ് ഈവിഭാഗത്തിലെ ഡോ.വൈശാഖ്, ഡോ.രാഹുൽ എന്നിവരുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്. കുട്ടിയുടെ ജീവൻ രക്ഷിച്ച ആരോഗ്യപ്രവർത്തകരെ എം.വിജിൻ എംഎൽഎ പ്രിൻസിപ്പാൾ ഡോ.കെ.അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ അഭിനന്ദിച്ചു.
മറുനാടന് മലയാളി ബ്യൂറോ