- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സാ പിഴവ് യുവതിയുടെ ജീവനെടുത്തു; കൊട്ടാരക്കര സ്വദേശിനി സബിത മരിച്ചത് വയറ്റിലെ മുഴകൾ നീക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയെ തുടർന്നുള്ള പിഴവും അണുബാധയെയും തുടർന്ന്; പിഴവു പറ്റിയത് മറച്ചുവെക്കാൻ ശസ്ത്രക്രിയക്ക് രണ്ട് ദിവസത്തിന് ശേഷവും യുവതിയെ കാണാനും അനുവദിച്ചില്ല: ആശുപത്രിക്കെതിരെ പരാതി നൽകി ബന്ധുക്കൾ
കൊല്ലം: സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തിൽ മഹേഷിന്റെ ഭാര്യ സബിതയാണ്(34) മരിച്ചത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് മരണം. ദീർഘകാലമായി കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ നടത്തിയ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സെപ്റ്റംബർ 2 ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ലാപ്രോസ്‌കോപ്പി ചെയ്യാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. സ്‌ക്കാൻ ചെയ്യാനായി കൊട്ടാരക്കരയിലെ മെട്രോ സ്‌ക്കാൻസിലേക്ക് കുറിപ്പ് നൽകി വിട്ടു. അവിടെ നടത്തിയ എം.ആർ.ഐ സ്‌കാനിങ്ങിൽ വയറിനുള്ളിൽ തരിതരിയായി മുഴകൾ ഉള്ളതായി കണ്ടെത്തി. ഇതുകാരണം ലാപ്രോസ്‌കോപ്പി പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ ലാപ്രോസ്‌കോപ്പിക്ക് മാത്രമായി 68000 രൂപ ചികിത്സ തുകയായി ഈടാക്കി. വയറിനുള്ളിലെ മുഴക്ക് 15 സെന്റീമീറ്ററോളം ആഴം ഉണ്ടായിരുന്നു. തുടർന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ നിർദേശ പ്രകാരം സബ
കൊല്ലം: സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തിൽ മഹേഷിന്റെ ഭാര്യ സബിതയാണ്(34) മരിച്ചത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് മരണം. ദീർഘകാലമായി കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ നടത്തിയ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സെപ്റ്റംബർ 2 ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ലാപ്രോസ്‌കോപ്പി ചെയ്യാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. സ്‌ക്കാൻ ചെയ്യാനായി കൊട്ടാരക്കരയിലെ മെട്രോ സ്‌ക്കാൻസിലേക്ക് കുറിപ്പ് നൽകി വിട്ടു. അവിടെ നടത്തിയ എം.ആർ.ഐ സ്‌കാനിങ്ങിൽ വയറിനുള്ളിൽ തരിതരിയായി മുഴകൾ ഉള്ളതായി കണ്ടെത്തി. ഇതുകാരണം ലാപ്രോസ്‌കോപ്പി പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ ലാപ്രോസ്‌കോപ്പിക്ക് മാത്രമായി 68000 രൂപ ചികിത്സ തുകയായി ഈടാക്കി. വയറിനുള്ളിലെ മുഴക്ക് 15 സെന്റീമീറ്ററോളം ആഴം ഉണ്ടായിരുന്നു. തുടർന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ നിർദേശ പ്രകാരം സബിതയെ 13 ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും 20 ന് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴകൾ ബന്ധുക്കളെ ഡോക്ടർമാർ കാണിച്ചു.
ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി.യുവിലേക്ക് മാറ്റിയപ്പോൾ ദൂരെ നിന്നു മാത്രമേ ബന്ധുക്കളെ കാണിച്ചുള്ളൂ. എന്നാൽ ഓപ്പറേഷന് ശേഷം കൃത്യമായി ചായയും കഞ്ഞിയും മറ്റും വാങ്ങിക്കൊടുക്കാൻ നിർദ്ദേശിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷവും സബിതയെ കാണമെന്ന് ബന്ധുക്കൾ നിർബ്ബന്ധം പിടിച്ചിട്ടും കാണിച്ചില്ല. പിന്നീട് ആശുപത്രി അധികൃതരുമായി വാക്കേറ്റം ഉണ്ടായതിന് ശേഷമാണ് കാണാൻ അനുവദിച്ചത്. സബിതയുടെ ഭർതൃ പിതാവ് ശശിധരൻ നായരാണ് കാണാൻ കയറിയത്. അപ്പോൾ ഗർഭിണികളുടെ വയർ പോലെ സബിതയുടെ വയറും വീർത്തിരിക്കുന്നത് കണ്ട് ഞെട്ടി. അപ്പോൾ സബിത പറഞ്ഞു അച്ഛാ വയറിന് നല്ല വേദനയുണ്ട് എന്ന്. അദ്ദേഹം ഡോക്ടറോട് വിവരം ചോദിച്ചപ്പോൾ ഇനി ഒരു ശസ്ത്രക്രിയ കൂടി വേണം അതു കൂടി കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന് അറിയിച്ചു. എന്നാൽ അന്ന് രാത്രി സബിതയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരും ഗൾഫിലേക്ക് പോയി.
അടുത്ത ദിവസം ഉഷ എന്ന ഡോക്ടർ സബിതയെ ചികിത്സിക്കാനെത്തി. നാളെ തന്നെ ശസ്ത്രക്രിയ ചെയ്യും എന്നും അറിയിച്ചു. എന്നാൽ അടുത്ത ദിവസം രാവിലെ ബന്ധുക്കളെ വിളിച്ച് ശസ്ത്രക്രിയക്ക് തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണം ആംബുലൻസ് തയ്യാറാക്കി നിർത്തിയിട്ടുണ്ട് എന്നും പറഞ്ഞു. ബന്ധുക്കൾ അങ്ങനെ സബിതയുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ സബിതയെ വിദഗ്ദ്ധ ഡോക്ടർ പരിശോധിച്ചു. പരിശോധനയ്ക്കൊടുവിലാണ് എസ്.യു.ടി ഡോക്ടർമാർ പറഞ്ഞത് ലൈഫ് ലൈൻ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സബിതയുടെ വൻകുടലിൽ ദ്വാരം ഉണ്ടായ വിവരം അറിയുന്നത്.
വൻകുടലിലെ ദ്വാരം വലുതായി അതിലൂടെ ആഹാരവും, വെള്ളവും, മരുന്നും ഉള്ളിലേക്ക് കടന്നതിനിടെ വയറിനുള്ളിൽ അണുബാധ ഉണ്ടായതായും കണ്ടെത്തി. അബോധാവസ്ഥയിലായ സബിതയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും വൻ കുടൽ വഴി ഉള്ളിലേക്ക് കടന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്തു. തുടക്കത്തിൽ സബിത മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് കരളിന്റെ പ്രവർത്തനം താഴുകയും ഹൃദയമിടിപ്പ് കുറഞ്ഞ് മരണത്തിനു കീഴടങ്ങുകയുമായിരുന്നു. 7 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി ഇവർക്ക് ചെലവായത്.
ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണ കാരണം എന്ന് എസ്.യു.ടി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റ് മാർട്ടത്തിന് ശേഷം ഇന്നലെ സബിതയുടെ മൃതദേഹം സംസ്‌ക്കരിച്ചു. അടൂർ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുകയാണ്. ആശുപത്രിക്കെതിരെ മുൻപും ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്.