പിറന്നാളും ഉത്സവവും പോലെയുള്ള മംഗളകരമായ കർമ്മങ്ങൾക്കു സുഹൃത്തുക്കളെ ക്ഷണിച്ചു കൊണ്ടു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുന്നതു പതിവാണ്. എന്നാൽ പലപ്പോഴും ആളുകൾ ഇങ്ങനെയുള്ള ക്ഷണം സ്വീകരിച്ചു ചടങ്ങുകളിൽ വരുന്ന പതിവ് ഇല്ല.

എന്നാൽ മെക്സിക്കോയിൽ സംഭവിച്ചതു മറ്റൊന്നായിരുന്നു. റൂബി ഗ്രേഷ്യ എന്ന 15 കാരിയുടെ പിറന്നാളിന് അച്ഛനായിരുന്നു ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ഇട്ട് ആളുകളെ ക്ഷണിച്ചത്. ഇതു കണ്ട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ആയിരങ്ങളായിരുന്നു. പോസ്റ്റിനു പത്തുലക്ഷത്തിലേറെ പേർ മറുപടിയയച്ചു

ഇന്നലെയായിരുന്നു റൂബിയുടെ പിറന്നാൾ. ഇതിന്റെ ഇൻവിറ്റേഷൻ വീഡിയോ രൂപത്തിലാക്കി റൂബിയുടെ അ്ചഛൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതു വൈറലായി. മെക്ക്സിക്കോയിലെ സാൻ ലൂയിസ് പൊടോസിയിലെ ഗ്രാമമായ ലാ ജോയിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി. തിക്കിലും തിരക്കിലും പെട്ട് ആകെ പെട്ട അവസ്ഥയിലായിരുന്നു റൂബി.