രസ്യ ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ നടിയാണ് സുർവീൻ ചൗള. 2011 ൽ ഹം തും ഷബാന എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സുർവീൻ ഹേറ്റ് സ്റ്റോറി 2 എന്ന ചിത്രത്തിലൂടെയാണ് പ്രശ്സതയായത്. ഇതിനിടെ നടിയുടെ രഹസ്യ വിവാഹവും കഴിഞ്ഞു. എന്നാൽ താരം ബോളിവുഡിൽ സജീവമായി തുടരുകയും ചെയ്തു.

എന്നാൽ ഇപ്പോൾ സിനിമയ്ക്കു വേണ്ടി താൻ എന്തും ചെയ്യാൻ തയാറാണ് എന്നാണ് സുർവീൻ വ്യക്തമാക്കിയിരിക്കുന്നത്. തിരക്കഥ ആവശ്യപ്പടുകയാണെങ്കിൽ തന്റെ സഹതാരത്തെ ചുംബിക്കാനും നഗ്‌നയായി അഭിനയിക്കാനും തയാറാണെന്നാണ് താരം ഇപ്പോൾ പറയുന്നത്. സിനിമയ്ക്ക് അനിവാര്യമാണെങ്കിൽ താൻ നഗ്നയാകും. നായകനെ ചുംബിക്കുകയും ചെയ്യും. അതിൽ തന്റെ ഭർത്താവിന് എതിർപ്പില്ലെന്നും ഇവർ പറയുന്നു,

ഇതിനെക്കുറിച്ച് എന്റെ ഭർത്താവ് ഒന്നും പറയില്ല. അത്തരത്തിലാണ് അദ്ദേഹവും ഞാനും തമ്മിൽ മനസിലാക്കിരിക്കുന്നത്. എന്റെ ജോലിയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട് എന്ന് സുർവീൻ ചൗള പറയുന്നു. 2015 ലാണു സുർവീൻ ചൗളയും അക്ഷയ് താക്കറും വിവാഹം കഴിച്ചത്. എന്നാൽ വിവഹാത്തെക്കുറിച്ച് 2017 വരെ ഇവർ രഹസ്യമാക്കി വച്ചു. വിവാഹ ചിത്രങ്ങളും ആൽബങ്ങളും പുറത്തു വിടാൻ തുടങ്ങിയതോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വിവരം ആരാധകർ അറിയുന്നത്.