- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കുള്ള റോഡിൽ പട്ടാപ്പകൽ നഴ്സിനെ വെട്ടിക്കൊന്നു; ആളുകൾ നോക്കി നിൽക്കെ കൊലപാതകി ഓടിമറഞ്ഞു; കാണാതായ കാമുകനെ സംശയിച്ചു പൊലീസ്; ആറ്റിങ്ങലിനെ നടുക്കി യുവതിയുടെ കൊലപാതകം
തിരുവനന്തപുരം: ആറ്റിങ്ങലിൽ നഗരമധ്യത്തിൽ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് പിറകിലെ റോഡിലാണ് സംഭവം. വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി സൂര്യ എസ് നായരാ(27)ണ് മരിച്ചത്. തിരുവനന്തപുരം വെമ്പായത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സൂര്യ. ഇന്നു രാവിലെ പത്തുമണിയ
തിരുവനന്തപുരം: ആറ്റിങ്ങലിൽ നഗരമധ്യത്തിൽ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് പിറകിലെ റോഡിലാണ് സംഭവം.
വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി സൂര്യ എസ് നായരാ(27)ണ് മരിച്ചത്. തിരുവനന്തപുരം വെമ്പായത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സൂര്യ.
ഇന്നു രാവിലെ പത്തുമണിയോടെയാണു കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സൂര്യയുടെ കാമുകൻ രാജേഷിനെയാണു പൊലീസ് സംശയിക്കുന്നത്. ഇയാളെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
വെള്ള ചുരിദാറും ചുവന്ന ബോട്ടവും ധരിച്ച സൂര്യയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണു റോഡിൽ കാണപ്പെട്ടത്. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തി സമീപത്തുള്ള പുരയിടത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.
യുവതിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തിയുമായി ഒരാൾ ഓടി മറയുന്നത് കണ്ടതായി വഴിയാത്രക്കാർ വെളിപ്പെടുത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കാമുകനായ രാജേഷിനെ പൊലീസ് സംശയിച്ചത്. ഇരുവരും രാജേഷിന്റെ ബൈക്കിൽ വരുന്നതു കണ്ടെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്ക് സമീപ പ്രദേശത്തുനിന്നും കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തി അടുത്തുള്ള പുരയിടത്തിൽനിന്നും കണ്ടെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. രാജേഷ് ഒളിവിലാണ്.
സെന്റ് ജോൺസ് ആശുപത്രിയിലെ നഴ്‌സായ ഇവരുടെ ഐ.ഡി കാർഡ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാൻ സഹായകമായത്. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിറകിലുള്ള റോഡിലാണ് തിരക്കേറിയ സമയത്ത് സംഭവം നടന്നത്.
പ്രതിയെ കണ്ടെത്താൻ ആറ്റിങ്ങലിലും പരിസരത്തും പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് മൃതദേഹം ചിറയിൻകീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ സൂരജ്.