ന്യൂയോർക്ക്: മലയാള മനോരമയുടെ മുൻ പ്രൂഫ് റീഡെർ (Proof Reader) കോട്ടയം കൊല്ലാട് മുല്ലശ്ശേരി നടുപ്പറമ്പിൽ പരേതനായ എൻ. എ . കുര്യന്റെ ഭാര്യ സൂസമ്മ കുര്യൻ (87) ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8 നു ന്യൂ യോർക്ക് ബെഥേൽ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ചുമതലയിൽ ലോങ്ങ് അയലണ്ട് (Long Island) ഓൾ സെയിന്റ്‌സ് (All Saints) സെമിത്തേരിയിൽ.

മക്കൾ : പരേതയായ മോളി, രെയ് ചാക്കോ (Ray Chacko) , ജെസ്സി ബാബു , ഷേർലി എബ്രഹാം. മരുമക്കൾ: തലശ്ശേരി കിളിയന്ത്ര പതാലിൽ റവ. ജോർജ്. പി .ചാക്കോ, പത്തനാപുരം  പിടവൂർ കൊമ്പിക്കുന്നത്തു ബാബു മത്തായി, പാമ്പാടി കോത്തല കുളങ്ങര വീട്ടിൽ റവ. കെ . വി . എബ്രഹാം