- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഇന്ത്യ തുടങ്ങില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അതിർത്തിയിലെ വെടിവയ്പും ഭീകരപ്രവർത്തനവും അവസാനിപ്പിക്കാതെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അസാദ്ധ്യമാണെന്ന് സുഷമ പറഞ്ഞു. പാർലമെന്റിന്റെ വിദഗ്ധസമിതിക്കു മുമ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അയൽരാജ്യവുമായുള്ള സഹകരണമായിരുന്നു യോഗത്തിന്റെ അജണ്ട. നിഷ്പക്ഷ വേദിയിൽ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന വാദം തള്ളിയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പ്രായമുള്ള തടവുകാരെ വിട്ടയക്കുന്നതു സംബന്ധിച്ച് നിർദ്ദേശം പാക്കിസ്ഥാനുമുന്നിൽ വച്ചതായും സുഷമ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് സ്ഥാനപതിയെ സന്ദർശിച്ചിരുന്നു. ജയിലുകളിലുള്ള ഇരുരാജ്യങ്ങളിലേയും 70 വയസിനു മുകളിൽ പ്രായമുള്ളവരെയും സ്ത്രീകളെയും മാനസിക ആസ്വാസ്ഥ്യമുള്ളവരെയും മാനുഷിക പരിഗണനയിൽ വിട്ടയക്കണമെന്നു നിർദ്ദേശംവച്ചതായും സുഷമ സ്വരാജ് പറഞ്ഞു.
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഇന്ത്യ തുടങ്ങില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അതിർത്തിയിലെ വെടിവയ്പും ഭീകരപ്രവർത്തനവും അവസാനിപ്പിക്കാതെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അസാദ്ധ്യമാണെന്ന് സുഷമ പറഞ്ഞു.
പാർലമെന്റിന്റെ വിദഗ്ധസമിതിക്കു മുമ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അയൽരാജ്യവുമായുള്ള സഹകരണമായിരുന്നു യോഗത്തിന്റെ അജണ്ട. നിഷ്പക്ഷ വേദിയിൽ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന വാദം തള്ളിയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പ്രായമുള്ള തടവുകാരെ വിട്ടയക്കുന്നതു സംബന്ധിച്ച് നിർദ്ദേശം പാക്കിസ്ഥാനുമുന്നിൽ വച്ചതായും സുഷമ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് സ്ഥാനപതിയെ സന്ദർശിച്ചിരുന്നു. ജയിലുകളിലുള്ള ഇരുരാജ്യങ്ങളിലേയും 70 വയസിനു മുകളിൽ പ്രായമുള്ളവരെയും സ്ത്രീകളെയും മാനസിക ആസ്വാസ്ഥ്യമുള്ളവരെയും മാനുഷിക പരിഗണനയിൽ വിട്ടയക്കണമെന്നു നിർദ്ദേശംവച്ചതായും സുഷമ സ്വരാജ് പറഞ്ഞു.