ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗുമായി ചൈനയിൽ സന്ദർശനം നടത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജിം പിംഗുമായി ഒപ്പിട്ട കരാറുകൾ നടപ്പിലാക്കാനുമുള്ള നടപടികൾ ഇരുരാജ്യങ്ങളും എടുക്കുമെന്ന് സുഷമ പറഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും ഭാവിയിൽ പൂർണമായ ആത്മവിശ്വാസമുണ്ടെന്നും ഉഭയകക്ഷി ബന്ധങ്ങളുടെ വളർച്ചയിലൂടെ നല്ല പുരോഗതി ഉണ്ടാകുമെന്നും ജിങ് പിങ് സുഷമയോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.