- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ ഒരു മനുഷ്യസ്ത്രീയാണ്... ഭൂമിയോളം താഴും.. അഭിമാന ക്ഷതമുണ്ടായപ്പോൾ പ്രതികരിച്ചു; സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായപ്പോഴാണ് കെ വി പ്രഭയോട് പ്രതികരിച്ചത്; അടിച്ച് ചെവിക്കല്ല് പൊട്ടിക്കും എന്ന് കൗൺസിലറെ ചീത്ത വിളിക്കേണ്ടി വന്നത് എങ്ങനെയെന്ന് വിശദീകരിച്ചു പന്തളത്തെ ബിജെപി നഗരസഭാധ്യക്ഷ
പന്തളം: ഞാൻ ഒരു മനുഷ്യസ്ത്രീയാണ്, എന്ന അപമാനിക്കുന്ന വിധത്തിൽ പെരുമാറ്റം ഉണ്ടായപ്പോഴാണ് അങ്ങനെ പ്രതികരണം ഉണ്ടായത്. എന്റെ ജീവിതത്തിൽ ഇതാദ്യമായിട്ടാണ് അത്തരത്തിൽ പ്രതകരിക്കേണ്ടി വരുന്നത്. ഈ വിഷയം ബിജെപി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. - കഴിഞ്ഞ ദിവസം പന്തളത്തെ ബിജെപി കൗൺസിലറെ അസഭ്യം വിളിക്കേണ്ടി വന്നതിനെ കുറിച്ച് നഗരസഭയുടെ ബിജെപി അധ്യക്ഷ സുശീല സന്തോഷ് വിശദീകരിച്ചത്.
പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ കെ വി പ്രഭയുമായുള്ള പ്രശ്‌നങ്ങളാണ് പൊട്ടിത്തെറിയിൽ എത്തിയത്. തന്നെ നിരന്തരം അപമാനിക്കുന്ന വിധത്തിലാണ് പ്രഭ പെരുമാറുന്നതെന്നാണ് സുശീല സന്തോഷ് പറയുന്നത്. നഗരസഭയുടെ സുഗമമായ ഭരണത്തിന് തടസ്സം നിൽക്കുന്ന വിധത്തിലാണ് ഈ കൗൺസിലറുടെ പെരുമാറ്റം. തന്നെ സ്ത്രീയെന്ന പരിഗണന പോലും നല്കാതെ അപമാനിക്കുകയാണ്. ഇതിൽ പൊലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും.
ബിജെപി നേതൃത്വം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒപ്പം നിൽക്കില്ലെന്നാണ് കരുതുന്നത്. നഗരസഭയിലെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതാണ്. എന്നാൽ, അങ്ങനെ അല്ലെന്ന് പോലും വാർത്ത കൊടുപ്പിച്ചതിന് പിന്നിൽ കെ വി പ്രഭയാണ്. നഗരസഭയുടെ ഭരണം പോലും അട്ടിമറിക്കുന്ന തലത്തിലാണ് ഇദ്ദേഹത്തിന്റെ ഇടപെടൽ.
ഭരണസമിതിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ പാർലമെന്ററി പാർട്ടി ലീഡർ പോയാൽ എന്തു ചെയ്യും. ഭൂമിയോളം താഴും. അഭിമാനം ക്ഷതമുണ്ടായാൽ പ്രതികരിക്കും. കൗൺസിൽ ഹാളിനുള്ളിലാണ് അങ്ങനെ പ്രതികരിക്കേണ്ടി വന്നത് എന്നതിനാൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. സെക്രട്ടറിയെ ഉപരോധിച്ചത് ഫണ്ട് കുറച്ചത്. കുടുംബത്തെ വലിച്ചിഴച്ചതിനാണ് പ്രതികരിക്കുന്നത്. തന്നെ ചെയർപേഴ്‌സണെന്ന നിലയിൽ പ്രഖ്യാപനം നടത്തിയപ്പോൾ മുതൽ കൈ തട്ടിമാറ്റി പോയത് കെ വി പ്രഭയാണ്. കോളനിയിലെ രീതികൾ ഇങ്ങോട്ട് എടുക്കരുത് എന്ന പറഞ്ഞാണ് പ്രതിഷേധം. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടിട്ടുണ്ട്. പല കൗൺസിലർമാരുടെ വിഷയത്തിലും കെ വി പ്രഭ കൈകടത്തുന്നതായാണ് സുശീല സന്തോഷ് ആരോപിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ നഗരസഭയുടെ നഗരസഭാ അധ്യക്ഷ സുശീല സന്തോഷും ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറുമായ കെ.വി.പ്രഭയും തമ്മിൽ തർക്കമുണ്ടായത്. ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന അധ്യക്ഷ അസഭ്യം പറയുന്നതും മേലാൽ ഇനി ആവർത്തിക്കരുതെന്നു താക്കീത് നൽകുന്നതുമാണ് ദൃശ്യങ്ങളിൽ. ഭൂമിയോളം താൻ ക്ഷമിച്ചെന്നും ഇനി ആവർത്തിച്ചാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നും വിഡിയോയിൽ പറയുന്നത് കേൾക്കാം. തർക്കം കടുത്തതോടെ അധ്യക്ഷ കൗൺസിലറെ അസഭ്യം പറഞ്ഞു.
വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം സംസ്ഥാന നേതൃത്വം ഇടപെട്ടു പരിഹരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവം. സുശീല സന്തോഷിനെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭർത്താവ് ഓഫിസിലിരിക്കുന്ന ചിത്രം പ്രഭ ബിജെപിയുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പിൽ ഇട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. ഭരണസമിതി അംഗം തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തിൽ പ്രതികരിച്ചു പോയതാണെന്ന് അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു.
വിഡിയോ ദൃശ്യം പകർത്തിയതും പ്രചരിപ്പിച്ചതും ആരാണെന്ന് അന്വേഷിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. അതേസമയം അധ്യക്ഷയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രതികരണം ആദ്യമല്ലെന്ന് കെ.വി.പ്രഭ പ്രതികരിച്ചു.