ശ്രീനഗർ: അമർനാഥിലെ പ്രളയദുരന്തത്തിൽ മരിച്ച രാജസ്ഥാനിൽ നിന്നുള്ള റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ സുശീൽഖത്രി (61) അവസാന ശ്വാസമെടുക്കും മുൻപു രക്ഷപ്പെടുത്തിയത് ഒട്ടേറെ പേരെ. ജയ്പുരിലെ ശ്രീഗംഗാനഗർ ട്രാഫിക് പൊലീസ്റ്റേഷനിൽ നിന്നു കഴിഞ്ഞ 3ന് വിരമിച്ച ഇദ്ദേഹം ബന്ധുക്കളടക്കം 17 പേരുടെ സംഘമായാണ് തീർത്ഥയാത്രയ്‌ക്കെത്തിയത്.

കൂടാരങ്ങൾ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നതു കണ്ടതോടെ ഇദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ദുരന്തത്തിൽ ബന്ധു സുനിത വാധ്വയും മരിച്ചു.