- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യ തയ്യാറെന്ന് സുഷമ സ്വരാജ്; പ്രകോപനമുണ്ടാക്കിയാൽ നേരിടാൻ ഇന്ത്യൻ സൈന്യം സർവ സജ്ജം; പ്രശ്നങ്ങൾക്ക് കാരണം ചൈനീസ് സൈന്യം നിർമ്മാണേപകരണങ്ങളുമായി ഡോക്ലയിലെത്തിയത്; പ്രശ്‌നത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമെന്നും സുഷമ സ്വരാജ്
ന്യൂഡൽഹി: ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ഡോക്ലാമിലെ നിലവിലുള്ള സ്ഥിതിക്ക് മാറ്റംവരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാൽ പ്രതിരോധിക്കാൻ ഇന്ത്യ സർവസജ്ജമാണെന്നും സുഷമ രാജ്യസഭയിൽ വ്യക്തമാക്കി. അടുത്തിടെയായി ഡോക്ലാമിന് കൂടുതൽ അടുത്തെത്താൻ ചൈന ശ്രമിക്കുന്നുണ്ട്. റോഡുകൾ നന്നാക്കുകയും റീ ടാർ ചെയ്യുകയും ചെയ്യുന്നതിന്റെ മറവിലാണ് ചൈന ഡോക്ലാമിന് അടുത്തെത്താൻ ശ്രമം നടത്തുന്നത്.എന്നാൽ ബുൾഡോസറുകളും നിർമ്മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഡോക്ലാമിലെത്തിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിലായിരുന്നു ചൈനയുടെ നീക്കമെന്നും മന്ത്രി പറഞ്ഞു. ചൈന സൈന്യത്തെ പിൻവലിച്ചാൽ മാത്രമെ മേഖലയിൽനിന്ന് ഇന്ത്യൻ സൈന്യം പിന്മാറൂ. ഇന്ത്യയുടെ ഭാഗത്താണ് ശരിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി പ്രശ്‌നത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഒര
ന്യൂഡൽഹി: ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ഡോക്ലാമിലെ നിലവിലുള്ള സ്ഥിതിക്ക് മാറ്റംവരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാൽ പ്രതിരോധിക്കാൻ ഇന്ത്യ സർവസജ്ജമാണെന്നും സുഷമ രാജ്യസഭയിൽ വ്യക്തമാക്കി.
അടുത്തിടെയായി ഡോക്ലാമിന് കൂടുതൽ അടുത്തെത്താൻ ചൈന ശ്രമിക്കുന്നുണ്ട്. റോഡുകൾ നന്നാക്കുകയും റീ ടാർ ചെയ്യുകയും ചെയ്യുന്നതിന്റെ മറവിലാണ് ചൈന ഡോക്ലാമിന് അടുത്തെത്താൻ ശ്രമം നടത്തുന്നത്.എന്നാൽ ബുൾഡോസറുകളും നിർമ്മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഡോക്ലാമിലെത്തിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിലായിരുന്നു ചൈനയുടെ നീക്കമെന്നും മന്ത്രി പറഞ്ഞു. ചൈന സൈന്യത്തെ പിൻവലിച്ചാൽ മാത്രമെ മേഖലയിൽനിന്ന് ഇന്ത്യൻ സൈന്യം പിന്മാറൂ. ഇന്ത്യയുടെ ഭാഗത്താണ് ശരിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ചൈനയുമായി നിലനിൽക്കുന്ന അതിർത്തി പ്രശ്‌നത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഒരു മാസമായി ഇരു രാജ്യങ്ങളും തർക്കത്തിലാണെന്നും എന്നാൽ കാരണമില്ലാതെ ഇന്ത്യ ഒന്നും പറയാറില്ല എന്നതിനാൽ എല്ലാ രാജ്യങ്ങളുടേയും പിന്തുണ ഇന്ത്യയ്ക്ക് ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
തർക്കം നയതന്ത്ര പരമായി പരിഹരിക്കാനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം. എന്നാൽ ചൈന ധാർഷ്ട്യത്തോടെയാണ് പ്രതികരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പിൻ വലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ ബന്ധം രൂക്ഷമാകുന്നതിനെ ആശങ്കയോടെയാണ് മറ്റ് രാജ്യങ്ങളും കാണുന്നത്. ഡൽഹിയിലെ എംബസികൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഡൽഹി പ്രതിജ്ഞാബദ്ധമാണെന്നും സുഷമ സ്വരാജ് അറിയിച്ചു.