- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഷമ സ്വരാജ് സൗദി രാജാവിനെ കാണാൻ എത്തിയത് തലമുണ്ടിടാതെയും കൈ മറക്കാതെയും; അബ്ദുള്ള രാജാവിനൊപ്പം ഇരുന്ന് സംസാരിക്കുന്ന ചിത്രം പുറത്തു വന്നതോടെ കടുത്ത വിമർശനം ഉയർത്തി മൗലികവാദികൾ
റിയാദ്: സൗദി അറേബ്യയിലേക്ക് ലോക വനിതാ നേതാക്കൾ സന്ദർശനം നടത്തുന്ന വേളയിൽ വിവിധ ചോദ്യങ്ങൾ പലയിടത്തു നിന്നുമായി ഉയരാറുണ്ട്. ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകും പ്രധാനമായി ഈ നേതാക്കളുടോ ഓരോ ചലനവും ഒപ്പിയെടുക്കാൻ ഉണ്ടാകുക. സൗദിയിലെ നിയമം അനുസരിച്ച് സ്ത്രീകൾ മുടി മറയ്ക്കണം എന്നാണ്. അതുകൊണ്ട് തന്നെയാണ് വനിതാ നേതാക്കൾ എങ്ങനെ പെരുമാറുന്നു എന്ന് ഏവരും ഉറ്റുനോക്കുന്നത്. സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തിയപ്പോഴും ഈ ചോദ്യം ഉയർന്നു. എന്നാൽ, സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ സുഷമ തലമറയ്ക്കാൻ കൂട്ടാക്കിയില്ല. സൽമാൻ രാജാവിപ്പം ഇരുന്ന് സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് സുഷമ പെരുമാറിയത്. അതേസമയം സുഷമയുടെ പെരുമാറ്റം തീവ്ര മതമൗലിക വാദികൾക്ക് സുഖിച്ച മട്ടില്ല. ഇവർ സോഷ്യൽ മീഡിയയിലൂടെ സുഷമ സൗദി നിയമം അനുസരിച്ച് പെരുമാറണമായിരുന്നു എന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. നേരത്തെ ഹിലാരി ക്ലിന്റൻ, മിഷേൽ ഒബാമ, തെരേസ മേ, ആഞ്ചെലെ മെർക്കൽ തുടങ്ങിയ നേതാക്കളും തലമുണ്ട് ധ
റിയാദ്: സൗദി അറേബ്യയിലേക്ക് ലോക വനിതാ നേതാക്കൾ സന്ദർശനം നടത്തുന്ന വേളയിൽ വിവിധ ചോദ്യങ്ങൾ പലയിടത്തു നിന്നുമായി ഉയരാറുണ്ട്. ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകും പ്രധാനമായി ഈ നേതാക്കളുടോ ഓരോ ചലനവും ഒപ്പിയെടുക്കാൻ ഉണ്ടാകുക. സൗദിയിലെ നിയമം അനുസരിച്ച് സ്ത്രീകൾ മുടി മറയ്ക്കണം എന്നാണ്. അതുകൊണ്ട് തന്നെയാണ് വനിതാ നേതാക്കൾ എങ്ങനെ പെരുമാറുന്നു എന്ന് ഏവരും ഉറ്റുനോക്കുന്നത്. സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തിയപ്പോഴും ഈ ചോദ്യം ഉയർന്നു. എന്നാൽ, സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ സുഷമ തലമറയ്ക്കാൻ കൂട്ടാക്കിയില്ല.
സൽമാൻ രാജാവിപ്പം ഇരുന്ന് സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് സുഷമ പെരുമാറിയത്. അതേസമയം സുഷമയുടെ പെരുമാറ്റം തീവ്ര മതമൗലിക വാദികൾക്ക് സുഖിച്ച മട്ടില്ല. ഇവർ സോഷ്യൽ മീഡിയയിലൂടെ സുഷമ സൗദി നിയമം അനുസരിച്ച് പെരുമാറണമായിരുന്നു എന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. നേരത്തെ ഹിലാരി ക്ലിന്റൻ, മിഷേൽ ഒബാമ, തെരേസ മേ, ആഞ്ചെലെ മെർക്കൽ തുടങ്ങിയ നേതാക്കളും തലമുണ്ട് ധരിക്കാതെയാണ് സൗദി സന്ദർശനത്തിന് എത്തിയിരുവന്നത്. എന്നാൽ, ഇക്കൂട്ടർ കൈനീളമുള്ള ഉടപ്പു ധരിച്ചായിരുന്നു എത്തിയത്.
എന്തായാലും വസ്ത്രധാരണത്തെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടയിലും സുഷയമക്ക് ഊഷ്മളമായ സ്വീകരണാണ് സൗദി ഒരുക്കിയത്. സൗദിയിലെ സാംസ്‌കാരിക മഹോൽസവമായ ജനാദരിയ ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് സുഷമ. സന്ദർശന വേളയിലാണ് സൽമാൻ രാജാവുമായി അവർ സന്ദർശിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തു.നാഷനൽ ഗാർഡ് സംഘടിപ്പിച്ച ജനാദരിയ ഫെസ്റ്റ് സുഷമ സ്വരാജിന്റെ സാന്നിധ്യത്തിൽ സൗദി രാജാവ് ഉദ്ഘാടനം ചെയ്തു. ജനാദരിയ ഫെസ്റ്റിലേക്ക് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് സുഷമ സ്വരാജ് ചടങ്ങിൽ നന്ദി പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽജുബൈർ, സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമദ് ജവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സുഊദ് ബിൻ മുഹമ്മദ് അസ്സാത്തി, സൽമാൻ രാജാവിന്റെ സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അസ്സാലിം എന്നിവർ പങ്കെടുത്തു.
സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ബന്ധത്തിന് പ്രത്യേക പരിഗണനയാണുള്ളതെന്ന് സൗദി രാജാവ് അറിയിച്ചു. ശക്തമായ ഇന്ത്യാ-സൗദി ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്നതാണ് ജനാദ്രിയ ഫെസ്റ്റിവലെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്നും സുഷമാസ്വരാജ് പറഞ്ഞു. ഇന്ത്യയുടെ ഹജ് ക്വോട്ട കൂട്ടിയതിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനു നന്ദി പറഞ്ഞു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യൻ തീർത്ഥാടകർക്കു സൗദി നൽകുന്ന പ്രത്യേക പരിഗണനയ്ക്കും കരുതലിനും മന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.
വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും സുഷമ സൗദി നേതാക്കളുമായി ചർച്ച നടത്തി. ആഗോള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ചുനിൽക്കുന്ന കാര്യവും ഇരുവരും ചർച്ചചെയ്തു. ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയും സുഷമ സ്വരാജ് അറിയിച്ചു.ജനാദരിയ ഫെസ്റ്റിൽ രാജ്യത്തെ പദ്ധതികളും സാംസ്‌കാരിക ചരിത്രവും ഉൾപ്പെടെ അവതരിപ്പിക്കുന്ന ഇന്ത്യയുടെ പവലിയനിൽ 'സൗദി കാ ദോസ്ത് ഭാരത്' എന്നതായിരുന്നു പ്രമേയം. മലയാളികൾ ഉൾപ്പെടെയുള്ള കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യയുടെ തനത് സംസ്‌കാരം വിളിച്ചുണർത്തുന്ന കലാപരിപാടികളായിരുന്നു വേദിയിൽ അരങ്ങേറിയത്.