ന്യൂഡൽഹി: ഇറാനിലെ ജയിലിൽ കഴിയുന്ന സുശീലനെ മോചിപ്പിക്കാൻ വിദേശ കാര്യമന്ത്രി സുഷമ്മാ സ്വരാജിന്റെ ഇടപെടൽ. കപ്പലിലെ ജീവനക്കാരനായിരുന്ന സുശീൽ രണ്ട് കൊല്ലം മുമ്പാണ് ഇറാനിന്റെ തടവിലായത്. ഇറാനിൽ നിന്ന് സുശീൽ ജോലിയെടുത്തിരുന്ന കപ്പിൽ എണ്ണ കടത്തിയെന്നായിരുന്നു ആരോപണം.

രണ്ട് കൊല്ലത്തെ തടവിന് ശേഷം ശുശീലിനെ മോചിപ്പിക്കാൻ 90 കോടി രൂപ പിഴയടക്കണമെന്നാണ് ഇറാന്റെ നിലപാട്. ഇതുമൂലം മോചനം നീളുകയാണ്. സുശീലിന്റെ കമ്പനി പണമടയ്ക്കാൻ വിസമ്മതം അറിയിച്ചതോടെയാണ് ഇത്. ജീവനക്കാർക്കൊപ്പം ഈ കപ്പലും ഇറാൻ പൊലീസ് പിടിച്ചെടുത്തിരുന്നു.

എന്നാൽ പിഴയടച്ച് കപ്പൽ വളരെ നേരത്തെ തന്നെ ഉടമസ്ഥൻ കൊണ്ടു പോയിരുന്നു. അതുകൊണ്ട് തന്നെ സുശീൽ അടക്കമുള്ളവരുടെ മോചനം കമ്പനിക്ക് പ്രശ്‌നവുമില്ല. ഒരു ദേശീയ ചാനലാണ് സുശീലിന്റെ കഥന കഥപുറത്ത് വിട്ടത്. ഡൽഹി സ്വദേശിയായി സുശീലിന്റെ അച്ഛൻ ഈയിടെ മരിച്ചിരുന്നു. അമ്മയും സഹോദരിയും മാത്രമാണുള്ളത്. അവർക്ക് 90 കോടി സ്വരൂപിക്കുകയെന്നത് അസാധ്യവും.

ഇത് ദേശീയ ചാനൽ വാർത്തയാക്കിയതോടെ വിദേശ കാര്യമന്ത്രി സുഷമ്മാ സ്വരാജ് ഇടപെടുകയായിരുന്നു. ഇറാനുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം ഇന്ത്യയ്ക്കുണ്ട്. ഇതുപയോഗിച്ച് സുശീലനെ മോചിപ്പിക്കാനാണ് ശ്രമം. സുശീലിന്റെ അമ്മ രേണു കപ്പൂറുമായി സുഷമ്മ കഴിഞ്ഞ ദിവസം ചർച്ച നടത്തി.

മകന്റെ മോചനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ദുബായ് കേന്ദ്രമായ ഷിപ്പിങ്ങ് കമ്പനിയിലാണ് സുശീൽ ജോലി ചെയ്തിരുന്നത്.