- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ നിലപാടറിയും മുമ്പേ ചൈനീസ് അംബാസിഡറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് നിർഭാഗ്യകരം; ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കേണ്ടത് യുദ്ധത്തിലൂടെയല്ല, ചർച്ചയിലൂടെ; പ്രശ്ന പരിഹാരത്തിനുള്ള ഏകമാർഗം ക്ഷമ എന്നും സുഷമ സ്വരാജ്
ന്യൂഡൽഹി: ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കേണ്ടത് യുദ്ധത്തിലൂടെയല്ല മറിച്ച് ചർച്ചയിലൂടെയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കാൻ വേണ്ടത് ക്ഷമയാണ്. ക്ഷമ നശിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. ക്ഷമയിലൂടെ മാത്രമേ കാര്യങ്ങൾ പരിഹരിക്കാനാവൂ എന്നും സുഷമ സ്വരാജ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ വിദേശനിലപാടിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയായിരുന്നു അവർ. അതേസമയം ഇന്ത്യയുടെ നിലപാട് അറിയാതെ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിയുടെ നിലപാടിനെയും അവർ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയുടെ നിലപാടു വ്യക്തമാകും മുൻപ് കൂടിക്കാഴ്ച നടത്തിയത് തെറ്റാണ്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടാണ് ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത്. സർക്കാർ നിലപാട് മനസിലാക്കേണ്ടിയിരുന്നുവെന്നും അവർ വിമർശിച്ചു. അതേസമയം ഏതു സമയത്തും യുദ്ധത്തിന് ഇന്ത്യൻ സേന തയാറാണെന്നും അവർ പാർലമെന്റിൽ പറഞ്ഞു. എന്നാൽ യുദ്ധം ഒന്നിനുമൊരു പരിഹാരമല്ല. നയതന്ത്രതലത്തിൽ പ്രശ്
ന്യൂഡൽഹി: ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കേണ്ടത് യുദ്ധത്തിലൂടെയല്ല മറിച്ച് ചർച്ചയിലൂടെയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കാൻ വേണ്ടത് ക്ഷമയാണ്. ക്ഷമ നശിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. ക്ഷമയിലൂടെ മാത്രമേ കാര്യങ്ങൾ പരിഹരിക്കാനാവൂ എന്നും സുഷമ സ്വരാജ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ വിദേശനിലപാടിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയായിരുന്നു അവർ.
അതേസമയം ഇന്ത്യയുടെ നിലപാട് അറിയാതെ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിയുടെ നിലപാടിനെയും അവർ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയുടെ നിലപാടു വ്യക്തമാകും മുൻപ് കൂടിക്കാഴ്ച നടത്തിയത് തെറ്റാണ്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടാണ് ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത്. സർക്കാർ നിലപാട് മനസിലാക്കേണ്ടിയിരുന്നുവെന്നും അവർ വിമർശിച്ചു.
അതേസമയം ഏതു സമയത്തും യുദ്ധത്തിന് ഇന്ത്യൻ സേന തയാറാണെന്നും അവർ പാർലമെന്റിൽ പറഞ്ഞു. എന്നാൽ യുദ്ധം ഒന്നിനുമൊരു പരിഹാരമല്ല. നയതന്ത്രതലത്തിൽ പ്രശ്‌നം പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമം. ദോക് ലായിലെ ചൈനയുടെ നടപടികളും നിലപാടും വലിയ ആശങ്കയാണുണ്ടാക്കുന്നത്.
ഉഭയകക്ഷി ചർച്ചയിലൂടെ ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നുള്ള വിശ്വാസം അവർ പ്രകടിപ്പിച്ചു. സമാധാനവും ചൈനയുമായുള്ള ശാന്തതയും വളരെ പ്രധാനമാണ്. മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ കത്ത് ഉദ്ധരിച്ചാണ് പലപ്പോഴും അവർ സംസാരിക്കുന്നത്.
ദോക് ലാ പ്രശ്‌നം മാത്രമല്ല, എല്ലാക്കാര്യങ്ങളും നമ്മൾ ചൈനയുമായി ചർച്ച ചെയ്യുന്നുണ്ട്. ചൈനയ്ക്ക് ഇന്ത്യയിൽ ഒട്ടേറെ നിക്ഷേപങ്ങളുണ്ട്. റഷ്യയും യുഎസും നമുക്കൊപ്പമാണെന്നും അവർ പറഞ്ഞു.



