ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യയും പ്രഥമവനിതയും സൗദിയിലെത്തിയപ്പോൾ വലിയ വിവാദം ഉയർന്നു. കടുത്ത മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്ന സൗദി സന്ദർശിച്ച മെലാനിയ ആ രാജ്യത്തെ മത വിശ്വാസത്തിനും പ്രോട്ടോകോളിനും നിരക്കാത്ത രീതിയിൽ വേഷ വിതാനത്തിൽ വരുത്തിയ മാറ്റങ്ങളായിരുന്നു ഇതിന് കാരണം. കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ.ഇസ്ലാമിന്റെ പരമ്പരാഗത നിയമങ്ങൾ അണുവിട തെറ്റാതെ പിന്തുടരുന്ന സൗദിയിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ ട്രംപിന്റെ ഭാര്യയും മകളും ശിരോവസ്ത്രം അണിയാൻ തയ്യാറായിരുന്നില്ല. ഇത് വലിയ ചർച്ചയായി. അതുകൊണ്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സൗദി സന്ദർശനത്തിലും ചർച്ചകൾ മുറുന്നത്.

മൂന്നു ദിവസത്തെ സൗദി അറേബ്യ സന്ദർശനത്തിനു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു പുറപ്പെടുകയാണ്. 6, 7, 8 തീയതികളിലാണു സന്ദർശനം. ഗൾഫ് രാജ്യങ്ങളുടെ പ്രശസ്തമായ ജനാദ്രിയ മേള ഏഴിനു സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്യും. മേളയിൽ ഇന്ത്യയുടെ പവിലിയൻ ഉണ്ടാകും. 30 ലക്ഷത്തോളം ഇന്ത്യക്കാർ സൗദിയിലുണ്ട്. സുഷമയ്ക്കുള്ള ജനപ്രിയത തിരിച്ചറിഞ്ഞാണ് മേള ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. സൗദിയിൽ എത്തുമ്പോൾ അവിടുത്തെ മതാചാരങ്ങൾ സുഷമ എങ്ങനെ പാലിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സുഷമ ശിരോവസ്ത്രം ധരിച്ചില്ലെങ്കിലും പ്രശ്‌നമൊന്നും ഉണ്ടാകില്ല. പക്ഷേ ധരിച്ചാൽ അത് ഏറെ ചർച്ചയാവുകയും ചെയ്തു.

നേരത്തേ 2015 ൽ ഒബാമ സന്ദർശിച്ചപ്പോഴും പ്രഥമവനിത തല മറച്ചിരുന്നില്ല. പിന്നാലെ വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെ യും മെർക്കലും സന്ദർശിച്ചപ്പോഴും തല മറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുഷമയുടെ രീതി അറിയാൻ ലോകരാഷ്ട്രങ്ങൾ താൽപ്പര്യത്തോടെ കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ സുഷമയും മനസ്സ് തുറന്നിട്ടില്ല. ആരുടേയും മതവികാരങ്ങൾ വൃണപ്പെടുത്താതെ സൗദിയിൽ സുഷമ താരമാകുമെന്ന് മാത്രമാണ് വിദേശ കാര്യമന്ത്രാലയവും നൽകുന്ന സൂചന. മോദി മന്ത്രിസഭയിൽ ഏറ്റവും ജനപ്രീതിയുള്ളത് സുഷമയ്ക്കാണ്. പ്രവാസികളുടെ പ്രശ്‌നത്തിൽ നിരന്തര ഇടപെടൽ നടത്തുന്ന മന്ത്രി. അതുകൊണ്ട് കൂടിയാണ് സുഷമയെ സൗദി ഉദ്ഘാടകയാക്കുന്നത്. ലോകമെമ്പാടും ഹിജാബ് വിരുദ്ധ വികാരങ്ങൾ ശക്തമാണ്. ഇതും സുഷമയുടെ സൗദി യാത്രയെ നിർണ്ണായകമാക്കുന്നു.

സ്ത്രീകൾ മുഖപടമണിഞ്ഞുനടക്കണമെന്ന ഇറാൻ ഭരണകൂടത്തിന്റെ നിർദേശത്തിനെതിരെ പൊതുജന മധ്യത്തിൽ ഹിജാബ് അഴിച്ച് സ്ത്രീകളുടെ പ്രതിഷേധം അതിശക്തമാണ്. പൊതുനിരത്തിൽ ഹിജാബ് അഴിച്ച് വടിയിൽ കൊളുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുന്ന നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ദ ഗേൾസ് ഓഫ് റെവല്യൂഷൻ സ്ട്രീറ്റ്' എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിജാബ് അഴിച്ച് ഭരണകൂടത്തിനെതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ച വിദ മൊഹവെദ് എന്ന യുവതിയെ കഴിഞ്ഞ ഡിസംബറിൽ ഇറാനിയൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഞായറാഴ്ച മോചിതായയതിനെ തുടർന്നാണ് അതേ മാതൃകയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നഗരത്തിൽ അരങ്ങേറിയത്. മൊഹവെദിനോടുള്ള ആദരസൂചകമായാണ് 'ദ ഗേൾസ് ഓഫ് റെവല്യൂഷൻ സ്ട്രീറ്റ്' എന്ന ഹാഷ്ടാഗ് ഉപയോഗിക്കുന്നത്.

പൊതുജനമധ്യത്തിൽ ഇത്തരത്തിൽ ഹിജാബ് അഴിക്കുന്നത് സ്ത്രീകളെ തടവിലടക്കാൻ വരെ സാധ്യതയുള്ള കുറ്റമാണ്. 'എന്റെ ശരീരത്തെ ഞാൻ എങ്ങനെ നോക്കണമെന്നുള്ള ഭരണകൂടത്തിന്റെ നിർദേശങ്ങൾ അസഹനീയമാണ്. അതിനാൽ ഞാൻ സ്‌കാർഫ് ഊരി പ്രതിഷേധിക്കുന്നു.' പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു യുവതി പറയുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സൗദിയിൽ എത്തുമ്പോൾ ഇന്ത്യൻ വിദേശകാര്യമന്ത്രി ശിരോവസ്ത്രം ധരിക്കുമോ എന്ന വിഷയം ആഗോള തലത്തിൽ ചർച്ച വിഷയമാകുന്നത്. സൗദി അറേബ്യയുടെ ദേശീയ പൈതൃകോത്സവമാണ് ജനാദ്രിയ മേള. അതിലേക്ക് സുഷമയെ ഉദ്ഘാടകയാക്കിയത് പോലും ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള സൗദിയുടെ കരുതലോടെയുള്ള ഇടപെടലിന് തെളിവാണ്.

അതിനിടെ ജനാദ്രിയ മേളയിൽ അതിഥി രാജ്യങ്ങൾക്കായി അനുവദിക്കുന്ന വിശാലമായ പവലിയനിൽ ഇന്ത്യയുടെ വിവിധ സ്റ്റാളുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറുന്ന ഉത്സവത്തിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കും. സൗദി അറേബ്യയുടെ വിവിധ ഗ്രാമങ്ങളിൽ കർഷകരും കാർഷികവിളകളും കലാ രൂപങ്ങളും പ്രദർശനത്തിനെത്തും. പുരാതന അറേബ്യ പുനർജനിക്കുന്ന ഉത്സവ നഗരിയി സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കും. അതിഥി രാജ്യമായതിനാൽ ഇത്തവണ ഇന്ത്യൻ പ്രവാസികൾ നഗരിയിലേക്ക് കൂടുതലെത്തും. വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള സംഘടനാ പ്രവർത്തകരും നേതാക്കളും ഇതിനായി വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.

ഹാളിന പുറത്ത ഓപ്പൺ എയർ സറ്റേജിൽ ഇന്ത്യൻ കലാരൂപങ്ങൾ എല്ലാ ദിവസവും അരങ്ങേറും. കേരളത്തിന്റെ പൈതൃകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക, പുർലിയ ചാവു, ഭാംഗ്ര എന്നീ കലാരൂപങ്ങളും എത്തും. പുറമെ പ്രശസത ഇന്ത്യൻ സിനിമകളുടെ പ്രദർശനവുമുണ്ടാവും. രാംപൂർ റാസ ലൈബ്രറിയിൽ നിന്നുള്ള അറബിക കാലിഗ്രാഫിയിനങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സകൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രവാസികളുടെ കലാപരിപാടികളും പ്രദർശന സറ്റാളുകളുമെല്ലാം ഇന്ത്യൻ സെഷനിൽ ഉൾപ്പെടും.

ഉത്സവത്തിന് ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പൊലീസിന്റെയും നാഷണൽ ഗാർഡിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുക. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ടാകും.