- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുസ്മിതക്ക് കുത്തേറ്റത് കോടതി ഉത്തരവ് പ്രകാരം കുഞ്ഞുങ്ങളെ കൊണ്ടു പോകാൻ വഴിയിൽ കാത്തു നിന്നപ്പോൾ; പിണങ്ങി കഴിഞ്ഞിരുന്ന ഭർത്താവിനെ പൊലീസ് പിടികൂടിയത് ഓടിച്ചിട്ട് വീഴ്ത്തി
നേമം: പട്ടാപ്പകൽ ഭാര്യയെ റോഡിലിട്ട് ഭർത്താവ് കത്തികൊണ്ട് കുത്തിക്കൊന്നത് കോടതി ഉത്തവ് അനുസരിച്ച് കുട്ടികളെ കൊണ്ടു പോകാൻ വന്നപ്പോൾ. നേമം വെള്ളായണി ഫാർമസി കോളേജ് റോഡിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ബോധേശ്വരന്റെയും ലളിതകുമാരിയുടെയും മകൾ സുസ്മിത(36) ആണ് കുത്തേറ്റ് മരിച്ചത്. ഭർത്താവ് കുമാറി(42)നെ നേമം പൊലീസ് ഓടിച്ചിട്ട് പിടികൂടി. മദ്യലഹരിയിലാണ് ഭാര്യയെ കുമാർ കുത്തികൊന്നത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സുസ്മിതയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ കയറ്റിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും വയറ്റിലും ആഴത്തിൽ കുത്തേറ്റതായി പൊലീസ് പറഞ്ഞു. നേമം തളിയാദിച്ചപുരം ശിവക്ഷേത്രത്തിന് സമീപത്തെ ചാനൽ റോഡിലാണ് സംഭവം. രണ്ടുവർഷമായി വിമുക്തഭടനായ കുമാറും സുസ്മിതയും പിണക്കത്തിലാണ്. സുസ്മിത നേമത്തെ വീട്ടിലും കുമാർ മച്ചേൽ കുളങ്ങരകോണത്തെ വീട്ടിലുമാണ് താമസം. ഇവരുടെ മക്കളായ വൈഷ്ണവി(13), സന്ദീപ്(12) എന്നിവരെ കോടതിയുത്തരവ് പ്രകാരം ഞായറാഴ്ചകളിൽ കുമാറിനോടൊ
നേമം: പട്ടാപ്പകൽ ഭാര്യയെ റോഡിലിട്ട് ഭർത്താവ് കത്തികൊണ്ട് കുത്തിക്കൊന്നത് കോടതി ഉത്തവ് അനുസരിച്ച് കുട്ടികളെ കൊണ്ടു പോകാൻ വന്നപ്പോൾ. നേമം വെള്ളായണി ഫാർമസി കോളേജ് റോഡിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ബോധേശ്വരന്റെയും ലളിതകുമാരിയുടെയും മകൾ സുസ്മിത(36) ആണ് കുത്തേറ്റ് മരിച്ചത്.
ഭർത്താവ് കുമാറി(42)നെ നേമം പൊലീസ് ഓടിച്ചിട്ട് പിടികൂടി. മദ്യലഹരിയിലാണ് ഭാര്യയെ കുമാർ കുത്തികൊന്നത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സുസ്മിതയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ കയറ്റിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും വയറ്റിലും ആഴത്തിൽ കുത്തേറ്റതായി പൊലീസ് പറഞ്ഞു. നേമം തളിയാദിച്ചപുരം ശിവക്ഷേത്രത്തിന് സമീപത്തെ ചാനൽ റോഡിലാണ് സംഭവം.
രണ്ടുവർഷമായി വിമുക്തഭടനായ കുമാറും സുസ്മിതയും പിണക്കത്തിലാണ്. സുസ്മിത നേമത്തെ വീട്ടിലും കുമാർ മച്ചേൽ കുളങ്ങരകോണത്തെ വീട്ടിലുമാണ് താമസം. ഇവരുടെ മക്കളായ വൈഷ്ണവി(13), സന്ദീപ്(12) എന്നിവരെ കോടതിയുത്തരവ് പ്രകാരം ഞായറാഴ്ചകളിൽ കുമാറിനോടൊപ്പം വീട്ടിൽ വിടാറുണ്ട്. നേമത്തെ ശിവൻകോവിലിന് സമീപത്തുെവച്ചാണ് കുട്ടികളെ കൈമാറാറുള്ളത്. ഇത്തവണയും പതിവുതെറ്റിക്കാതെ ഞായറാഴ്ച രാവിലെ സുസ്മിത കുട്ടികളെ കുമാറിന് കൈമാറിയിരുന്നു.
വൈകുന്നേരം കുട്ടികളുമായി കുമാർ തിരിച്ചെത്തുമെന്ന ധാരണയിൽ റോഡിൽ കാത്തുനിന്ന സുസ്മിതയെ മദ്യലഹരിയിലെത്തിയ കുമാർ ഒളിപ്പിച്ചുെവച്ചിരുന്ന കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം റോഡിലൂടെ നടന്നുനീങ്ങിയ കുമാറിനെ, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.