- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപപരിധിക്ക് അകത്തെങ്കിലും മറ്റുള്ളവരുടെ കണക്കിൽ പെടാത്ത പണം ഇട്ടാൽ നയാ പൈസയുടെ പ്രയോജനം ഇല്ലാതെ ഏഴ് വർഷം അകത്ത് കിടിക്കേണ്ടി വരും; കള്ളപ്പണക്കാർ വ്യാജ രേഖകളുമായി വരെ സമീപിച്ചേക്കാം
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കാൻ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ പഴയ 500, 1000 രൂപ നോട്ടുകൾ നിക്ഷേപിച്ച് പുതിയ നോട്ടുകളായി പിൻവലിക്കുന്നത് പുതിയ ബെനാമി നിയമത്തിന്റെ പരിധിയിൽ വരും. രണ്ടര ലക്ഷം രൂപ വരെ നികുതിയില്ലാതെ നിക്ഷേപിക്കാനാകും. ഉറവിടം കാണിക്കേണ്ടതുമില്ലെന്നാണ് വയ്‌പ്പ്. ഈ സാഹചര്യം ഉപയോഗിച്ച് കള്ളപ്പണക്കാർ തങ്ങളുടെ അസാധുവായ നോട്ടുകൾ മാറ്റിയെടുക്കുന്നുണ്ട്. ഇത് മനസ്സിലാക്കി എല്ലാ നിക്ഷേപവും നിരീക്ഷിക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. അക്കൗണ്ടിൽ ഇടുന്ന പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ഒരു വർഷത്തേക്ക് നിരീക്ഷിക്കും. ഈ പണം എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്നും പരിശോധിക്കും. ഇത്തരത്തിൽ പണം നിക്ഷേപിക്കുന്നുവെന്നു കണ്ടെ
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കാൻ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകൾ ചുമത്താനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ പഴയ 500, 1000 രൂപ നോട്ടുകൾ നിക്ഷേപിച്ച് പുതിയ നോട്ടുകളായി പിൻവലിക്കുന്നത് പുതിയ ബെനാമി നിയമത്തിന്റെ പരിധിയിൽ വരും.
രണ്ടര ലക്ഷം രൂപ വരെ നികുതിയില്ലാതെ നിക്ഷേപിക്കാനാകും. ഉറവിടം കാണിക്കേണ്ടതുമില്ലെന്നാണ് വയ്‌പ്പ്. ഈ സാഹചര്യം ഉപയോഗിച്ച് കള്ളപ്പണക്കാർ തങ്ങളുടെ അസാധുവായ നോട്ടുകൾ മാറ്റിയെടുക്കുന്നുണ്ട്. ഇത് മനസ്സിലാക്കി എല്ലാ നിക്ഷേപവും നിരീക്ഷിക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. അക്കൗണ്ടിൽ ഇടുന്ന പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ഒരു വർഷത്തേക്ക് നിരീക്ഷിക്കും. ഈ പണം എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്നും പരിശോധിക്കും.
ഇത്തരത്തിൽ പണം നിക്ഷേപിക്കുന്നുവെന്നു കണ്ടെത്തിയാൽ പിഴയും ഏഴു വർഷം വരെ തടവുശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പണം നിക്ഷേപിക്കുന്നവർക്കും അക്കൗണ്ട് ഉടമയ്ക്കും എതിരെ നടപടിയുണ്ടാകും. രണ്ടു പേർക്കുമെതിരെ ഒരേ വകുപ്പ് ചുമത്തിയാണ് കേസെടുക്കുക. കൃത്യമായ രേഖകൾ ഇല്ലാത്തതും വെളിപ്പെടുത്താത്തതുമായ ഏതാണ്ട് 200 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 80 സർവേകളുടെയും 30 പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. നവംബർ എട്ടു മുതൽ നടത്തിയ പരിശോധനകളിൽ നിന്നായി അസാധുവാക്കിയ 500, 1000 രൂപയുടെ 50 കോടിയോളം രൂപ പിടിച്ചെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വന്നതോടെ നവംബർ എട്ടിനു ശേഷം ജൻധൻ അക്കൗണ്ടുകളിലടക്കം വൻതോതിൽ നിക്ഷേപം നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് കർശനമായ തീരുമാനങ്ങൾ എടുത്തത്. 1988 ലെ ബെനാമി ആക്ടിന്റെ കീഴിൽ ഈ വർഷം നവംബർ ഒന്നു മുതൽ മുൻകൂർ പ്രാബല്യത്തോടെയാണ് പുതിയ നിയമം. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസുകൾ അയച്ചുവെന്നും സൂചനയുണ്ട്.
ആരാണോ പണം നിക്ഷേപിക്കുന്നത് അയാളെ ബെനഫിഷ്യൽ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കിയാണ് നടപടികളെടുക്കുക. ഇത്തരത്തിൽ സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ളതാണ് ബിനാമി നിയമം. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആരാഞ്ഞത് ആദായനികുതി വകുപ്പ് നോട്ടീസുകൾ അയച്ചതായും റിപ്പോർട്ടുണ്ട്.