- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ ഫോൺകോൾ ലിസ്റ്റ് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന് സർവ്വീസിൽ നിന്നും പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കുന്നു; പ്രമോഷൻ നൽകി പൊലീസ് അസോസിയേഷൻ തലപ്പത്തുകൊണ്ടുവരാനും നീക്കം
കണ്ണൂർ: സോളാർ കേസ് പ്രതി സരിത എസ് നായരുടെ ഫോൺ കോൾ ലിസ്റ്റ് ചോർത്തിയതിന് സർവ്വീസിൽ നിന്നും പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കുന്നു. സരിതാ നായരുടെ ഫോൺകോൾ ലിസ്റ്റ് ചോർത്തുകയും അത് മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്ത തലശ്ശേരി സ്റ്റേഷനിലെ പൊലീസുകാരൻ പി.നികേഷിനേയാണ് പുതിയ സർക്കാർ തിരിച്ചെടുക്കാൻ ഒരുങ്ങുന്നത്. ഇടതു പക്ഷ അനുകൂല സംഘടനാ പ്രവർത്തകനായിരുന്ന നികേഷിനെ സർവ്വീസിൽ ഉടൻ തന്നെ തിരിച്ചെടുക്കാൻ അസോസിയേഷനിലെ ഇടത് അനുകൂലികൾ ഭരണമാറ്റം വന്ന ഉടൻ രംഗത്തിറങ്ങിയിരുന്നു. സോളാർ കേസ് കേരളത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചതും യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം നേരിട്ടതിന് കാരണക്കാരനായ നികേഷിനെ പൊലീസ് അസോസിയേഷന്റെ തലപ്പത്തുകൊണ്ടു വരാനും ആലോചനയുണ്ട്. സരിതാ.എസ്. നായരുടെ ഫോൺ കോൾ ലിസ്റ്റ് ചോർത്തി പാർട്ടി ചാനലിന് നൽകുകയും അതുവഴി സരിത എസ് നായരും യുഡിഎഫ് നേതാക്കളായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, മുൻ മന്ത്രി ഗണേശ് കുമാർ, എന്നിവരുടെ പേരു വിവരം പുറത്തായതിനു പിന്നിൽ നികേഷായിരുന്നു. നികേഷിനെ തിരിച്ച
കണ്ണൂർ: സോളാർ കേസ് പ്രതി സരിത എസ് നായരുടെ ഫോൺ കോൾ ലിസ്റ്റ് ചോർത്തിയതിന് സർവ്വീസിൽ നിന്നും പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കുന്നു. സരിതാ നായരുടെ ഫോൺകോൾ ലിസ്റ്റ് ചോർത്തുകയും അത് മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്ത തലശ്ശേരി സ്റ്റേഷനിലെ പൊലീസുകാരൻ പി.നികേഷിനേയാണ് പുതിയ സർക്കാർ തിരിച്ചെടുക്കാൻ ഒരുങ്ങുന്നത്. ഇടതു പക്ഷ അനുകൂല സംഘടനാ പ്രവർത്തകനായിരുന്ന നികേഷിനെ സർവ്വീസിൽ ഉടൻ തന്നെ തിരിച്ചെടുക്കാൻ അസോസിയേഷനിലെ ഇടത് അനുകൂലികൾ ഭരണമാറ്റം വന്ന ഉടൻ രംഗത്തിറങ്ങിയിരുന്നു. സോളാർ കേസ് കേരളത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചതും യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം നേരിട്ടതിന് കാരണക്കാരനായ നികേഷിനെ പൊലീസ് അസോസിയേഷന്റെ തലപ്പത്തുകൊണ്ടു വരാനും ആലോചനയുണ്ട്.
സരിതാ.എസ്. നായരുടെ ഫോൺ കോൾ ലിസ്റ്റ് ചോർത്തി പാർട്ടി ചാനലിന് നൽകുകയും അതുവഴി സരിത എസ് നായരും യുഡിഎഫ് നേതാക്കളായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, മുൻ മന്ത്രി ഗണേശ് കുമാർ, എന്നിവരുടെ പേരു വിവരം പുറത്തായതിനു പിന്നിൽ നികേഷായിരുന്നു. നികേഷിനെ തിരിച്ച് സർവ്വീസിൽ പ്രവേശിപ്പിക്കുന്നതിന്റേയും യു.ഡി.എഫ്. ഭരണത്തിൽ സ്ഥലം മാറ്റപ്പെട്ടവരെ തിരിച്ചു കൊണ്ടു വരുവാനുമുള്ള ഫയലുകൾ പൊലീസ് ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 4 ാം തീയ്യതി കണ്ണൂരിലെത്തുന്നുണ്ട്. അതിനു മുമ്പ് തന്നെ നികേഷിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.
യു.ഡി.എഫ് ഭരണകാലത്ത് തൃശ്ശൂർ, കാസർഗോഡ്, എന്നീ ജില്ലകളിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇടതു അനുകൂലികളായ പൊലീസുകാരെ കണ്ണൂരിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ലിസ്റ്റും തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. അസോസിയേഷന്റെ തലപ്പത്ത് ആരൊക്കെ വരണമെന്ന കാര്യത്തിലും ഏകദേശ രൂപമായിട്ടുണ്ട്. യു.ഡി.എഫ് സർക്കാറിന്റെ മാനം കെടുത്തിയ സരിതാ എസ് നായരുടെ വെളിപ്പെടുത്തലും മറ്റും നികേഷിന്റെ ടെലിഫോൺ ലിസ്റ്റ് ചോർത്തലിലൂടെയാണ് പുറത്ത് വരാൻ കാരണമായത്.
മാത്രമല്ല ഇടതു പക്ഷ ഭരണത്തിന് ഇത്രയേറെ ജനപിന്തുണക്ക് കാരണമായതിൽ സരിതാ വിഷയത്തിനും പങ്കുണ്ടെന്ന് വ്യക്തമാണ്. അതിനാൽ സർവ്വീസിൽ നിന്നും പിരിച്ചു വിട്ട കാലയളവുകൂടി സേവനത്തിന്റേതായി കണക്കാക്കി തിരിച്ചു കൊണ്ടുവരാനാണ് അസോസിയേഷൻ നേതാക്കളുടെ ശ്രമം. നികേഷിന് ഇഷ്ടമുള്ള സ്റ്റേഷനിൽ തന്നെ തസ്തിക അനുവദിക്കാനാണ് നീക്കം. പിരിച്ചു വിടുമ്പോൾ കോൺസ്റ്റബിളായിരുന്ന ഇയാൾക്ക് പ്രമോഷൻ പദവി കൂടി ലഭിച്ചേക്കാം.
എന്നാൽ സർക്കാറിന്റെ കാര്യങ്ങൾ പരസ്യമാക്കി എന്ന ഗുരുതരമായ കുറ്റം ഇയാളുടെ പേരിലുണ്ട്. പക്ഷേ അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കം ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് എടുത്തിരുന്നില്ല. കേസിൽ കാര്യമായ അന്വേഷണം നടത്തുകപോലും ഉണ്ടായിട്ടില്ല. ഒടുവിൽ ഉന്നതരുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നികേഷിനെ പുറത്താക്കിയത്. നികേഷിനെ സർവ്വീസിൽ തിരിച്ചെടുത്താലും നിയമപ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.