- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീപ്പ് റോഡിന് കുറുകെ ഇട്ട് ബൈക്ക് നിർത്തിച്ചത് സിനിമാ സ്റ്റൈലിൽ; ജീപ്പിൽ ഇടിക്കാതിരിക്കാൻ ബൈക്ക് സഡൻ ബ്രേക്കിട്ടതോടെ പിന്നിൽ നിന്നും മറ്റൊരുബൈക്ക് ഇടിച്ചുകയറി; പരിശോധനയുടെ പേരിൽ പൊലീസ് കാട്ടിയ വീഴ്ചയിൽ പൊലിഞ്ഞത് രണ്ടുജീവൻ; ആലപ്പുഴ ടി.എസ്.കനാൽ തീരത്തുണ്ടായ അപകടത്തിന്റെ പേരിൽ മാരാരിക്കുളം എസ്ഐക്ക് സസ്പെൻഷൻ
മാരാരിക്കുളം: വെള്ളിത്തിരയിൽ കണ്ടിട്ടുള്ള ദൃശ്യങ്ങൾ പോലെയായിരുന്നു ഈ മാസം 12 ന് കഞ്ഞിക്കുഴിക്ക് സമീപം നടന്ന അപകടം. കൈകാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് പൊലീസ് ജീപ്പിൽ പിൻതുടർന്ന് എ.എസ് കനാലിന് സമീപം കുറുകെ നിർത്തി. ജീപ്പിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടതോടെ പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിച്ചു. പിന്നിൽ ഇടിച്ച ബൈക്കിലെ യാത്രക്കാരൻ തൽക്ഷണം മരിച്ചു.ഇതിന് പിന്നാലെ ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയും മരിച്ചു. പൊലീസ് ജീപ്പ് റോഡിനു കുറുകെ നിർത്തിയതിനെതുടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയനായ എസ്‌ഐയ്ക്ക് ഇതോടെ സസ്‌പെൻഷന് ഉത്തരവായി. എസ്‌ഐ സോമനെയാണ് അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ദേശീയപാതയിൽ പൊലീസിന്റെ വാഹനപരിശോധനയെ തുടർന്ന് ബൈക്കുകൾ കൂട്ടിമുട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതികൂടി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് പൊലീസ് നടപടിക്കു നിർബന്ധിതരായത്. കഞ്ഞിക്കുഴി സ്വദേശി ഷേബുവിന്റെ ഭാര്യ സുമിയാണ് (35)മരി
മാരാരിക്കുളം: വെള്ളിത്തിരയിൽ കണ്ടിട്ടുള്ള ദൃശ്യങ്ങൾ പോലെയായിരുന്നു ഈ മാസം 12 ന് കഞ്ഞിക്കുഴിക്ക് സമീപം നടന്ന അപകടം. കൈകാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് പൊലീസ് ജീപ്പിൽ പിൻതുടർന്ന് എ.എസ് കനാലിന് സമീപം കുറുകെ നിർത്തി. ജീപ്പിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടതോടെ പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിച്ചു. പിന്നിൽ ഇടിച്ച ബൈക്കിലെ യാത്രക്കാരൻ തൽക്ഷണം മരിച്ചു.ഇതിന് പിന്നാലെ ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയും മരിച്ചു.
പൊലീസ് ജീപ്പ് റോഡിനു കുറുകെ നിർത്തിയതിനെതുടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയനായ എസ്‌ഐയ്ക്ക് ഇതോടെ സസ്‌പെൻഷന് ഉത്തരവായി. എസ്‌ഐ സോമനെയാണ് അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ദേശീയപാതയിൽ പൊലീസിന്റെ വാഹനപരിശോധനയെ തുടർന്ന് ബൈക്കുകൾ കൂട്ടിമുട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതികൂടി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് പൊലീസ് നടപടിക്കു നിർബന്ധിതരായത്. കഞ്ഞിക്കുഴി സ്വദേശി ഷേബുവിന്റെ ഭാര്യ സുമിയാണ് (35)മരിച്ചത്. കഴിഞ്ഞ 11ന് പുലർച്ചെ കഞ്ഞിക്കുഴിക്ക് വടക്ക് എഎസ് കനാൽ തീരത്തായിരുന്നു അപകടം. ഷേബുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് ചേർത്തല എസ്എൻ കോളജിന് മുന്നിൽ ഹൈവേ പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയി. പൊലീസ് പിൻതുടർന്ന് ബൈക്കിനു മുന്നിൽ കയറ്റി വാഹനം നിർത്തിയപ്പോൾ എതിർദിശയിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ച പാതിരപ്പള്ളി വെളിയിൽ ബാലന്റെ മകൻ ബിച്ചു(24) തത്ക്ഷണം മരിച്ചിരുന്നു. ഷേബു(40), ഭാര്യ സുമി(35), മക്കളായ ഹർഷ (10), ശ്രീലക്ഷ്മി (മൂന്ന്) എന്നിവർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുമിയുടെ കാലിലാണ് എതിർദിശയിൽ നിന്നും വന്ന ബൈക്ക് ഇടിച്ചത്. സുമിയുടെ ശരീരമാസകലമുള്ള എല്ലുകൾ തകർന്ന് വാരിയല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞുകയറിയിരുന്നു.
മൂന്നുതവണ ശസ്ത്രക്രിയയ്ക്കും വിധേയയായി.
കഞ്ഞിക്കുഴി ജങ്ഷന് വടക്ക് എ.എസ്.കനാൽ തീരത്താണ് അപകടം. ബിച്ചു ഇലക്ട്രീഷ്യനാണ്. പുത്തനമ്പലത്തുള്ള അമ്മവീട്ടിലാണ് താമസം. പാതിരപ്പള്ളി പാട്ടുകളം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പുത്തനമ്പലത്തിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഷേബുവും കുടുംബവും കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ചിക്കരവഴിപാടിന് ഇരിക്കുന്ന ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹൈവേ പൊലീസ് കൈകാണിച്ചെന്നും നിർത്താതെ വന്നപ്പോൾ വാഹനം വന്ന് കുറുകേയിട്ട് നിർത്താൻ പറഞ്ഞപ്പോൾ ബൈക്ക് സൈഡിലേക്ക് ഒതുക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് ഇടിക്കുകയുമായിരുന്നുവെന്നാണ് ഷേബുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ, മാരാരിക്കുളം പൊലീസ് ഇത് നിഷേധിച്ചിരുന്നു. ബൈക്കുകൾ തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ വാദം പൊളിയുന്ന തരത്തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
പൊലീസിനെതിരേ പരാതിയെ തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായല്ല. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഷേബുവിനെ പ്രതി ചേർത്താണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്.