- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിങ്ഗ്യകളെ തല്ലിയും തലോടിയും ആങ് സാൻ സ്യൂചി; പലായനത്തെയും മനുഷ്യാവകാശലംഘനങ്ങളെയും അപലപിക്കുന്നു; ഓഗസ്റ്റിൽ പൊലീസ് പോസ്റ്റുകൾക്ക് നേരേ നടന്നത് ഭീകരാക്രമണമെന്ന് ഉറച്ച് നിൽക്കുന്നതായും മ്യാന്മർ നേതാവ്; സ്യൂചി മൗനം വെടിഞ്ഞത് അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന്
മ്യാന്മർ: രോഹിൻഗ്യ മുസ്ലീങ്ങൾക്ക് നേരേ നടക്കുന്ന മനുഷ്യാവകാശലംഘങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ദം മുറുകിയതോടെ, ആങ്് സാൻ സൂ ചി ഇതാദ്യമായി പ്രതികരണവുമായി രംഗത്തെത്തി. മനുഷ്യാവകാശലംഘനങ്ങളെ അപലപിച്ച സൂ ചി ഓഗസ്റ്റിൽ പൊലീസ് പോസ്റ്റുകൾക്ക് നേരേ നടന്നത് ഭീകരാക്രമണമാണെന്ന് വാദത്തിൽ ഉറച്ചുനിന്നു.മ്യാന്മറിൽ അന്താരാഷ്ട്ര നിരീക്ഷകരുടെ പരിശോധന ഭയപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. '18 മാസം പോലുമായിട്ടില്ല മ്യാന്മറിൽ പുതിയ ഭരണമെത്തിയിട്ട്. 70 വർഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവിൽ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കൻ റാഖൈനിൽ രോഹിൻഗ്യ മുസ്‌ലിംകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണ്. അവർക്കുണ്ടായ കഷ്ടനഷ്ടങ്ങളിൽ അതീവ ദുഃഖമുണ്ട്. രോഹിൻഗ്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന കാര്യവും ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പലായനം ഉണ്ടായതെന്നു കണ്ടെത്തണം. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെകൊണ്ടുവരാനും ര
മ്യാന്മർ: രോഹിൻഗ്യ മുസ്ലീങ്ങൾക്ക് നേരേ നടക്കുന്ന മനുഷ്യാവകാശലംഘങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ദം മുറുകിയതോടെ, ആങ്് സാൻ സൂ ചി ഇതാദ്യമായി പ്രതികരണവുമായി രംഗത്തെത്തി. മനുഷ്യാവകാശലംഘനങ്ങളെ അപലപിച്ച സൂ ചി ഓഗസ്റ്റിൽ പൊലീസ് പോസ്റ്റുകൾക്ക് നേരേ നടന്നത് ഭീകരാക്രമണമാണെന്ന് വാദത്തിൽ ഉറച്ചുനിന്നു.മ്യാന്മറിൽ അന്താരാഷ്ട്ര നിരീക്ഷകരുടെ പരിശോധന ഭയപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.
'18 മാസം പോലുമായിട്ടില്ല മ്യാന്മറിൽ പുതിയ ഭരണമെത്തിയിട്ട്. 70 വർഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവിൽ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കൻ റാഖൈനിൽ രോഹിൻഗ്യ മുസ്‌ലിംകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണ്. അവർക്കുണ്ടായ കഷ്ടനഷ്ടങ്ങളിൽ അതീവ ദുഃഖമുണ്ട്.
രോഹിൻഗ്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന കാര്യവും ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പലായനം ഉണ്ടായതെന്നു കണ്ടെത്തണം. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെകൊണ്ടുവരാനും രോഹിൻഗ്യ വിഭാഗങ്ങളിൽ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സർക്കാർ ശ്രമങ്ങൾ തുടരും'സൂ ചി വ്യക്തമാക്കി.
വടക്കൻ റാഖൈനിൽ സമാധാനം കൊണ്ടുവരാനായി കോഫി അന്നൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുമെന്നും സൂ ചി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച പഠനത്തിനായി കോഫി അന്നൻ ഫൗണ്ടേഷനു കീഴിൽ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മാസം റിപ്പോർട്ടു സമർപ്പിച്ചു. റാഖൈനിൽ വികസനത്തിനും സമാധാനം ഉറപ്പാക്കാനും കേന്ദ്രകമ്മിറ്റിയെ നിയോഗിച്ചതായും സൂ ചി പറഞ്ഞു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ അഭയാർഥികളുടെ പരിശോധന പ്രക്രിയകൾ ഉടൻ തുടങ്ങും. ഭൂരിപക്ഷം രോഹിൻഗ്യ മുസലിം ഗ്രാമങ്ങളിലും അക്രമമില്ല. അവിടങ്ങളിൽ സന്ദർശനം നടത്താൻ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതായും സൂ ചി പറഞ്ഞു.
'വളരെ സങ്കീർണമായ രാജ്യമാണു മ്യാന്മർ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ പ്രശ്‌നങ്ങളെയും മറികടക്കണമെന്നാണു ജനം ആഗ്രഹിക്കുന്നത്. പക്ഷേ, ഇതു പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ട്. ഇവ രണ്ടും കേൾക്കണം. അന്തിമ തീരുമാനമെടുക്കും മുൻപ് ആരോപണങ്ങളെല്ലാം കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണോയെന്നും പരിശോധിക്കണം സൂ ചി പറഞ്ഞു.
വംശഹത്യയുടെ പേരിൽ മ്യാന്മറിന് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തുകയും അന്താരാഷ്ട്ര സമ്മർദം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ആങ് സാൻ സൂ ചിയുടെ ഇടപെടൽ. പ്രശ്‌നപരിഹാരത്തിനു സൂ ചിക്ക് ഇത് അവസാന അവസരമാണെന്നു യുഎ!ൻ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.