- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സ്വാദ് റസ്റ്ററന്റിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
ന്യൂജേഴ്‌സി: ബർഗൻഫീൽഡിൽ നവീകരിച്ച 'സ്വാദ്' ഇന്ത്യൻ റസ്റ്ററന്റിന്റെ ഉദ്ഘാടനം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോർജ് തുമ്പയിൽ നിർവഹിച്ചു. മാർച്ച് അഞ്ചിനു നടന്ന ചടങ്ങിൽ പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ ഇടവക വികാരി റവ. ജേക്കബ് ക്രിസ്റ്റിയുടെ പ്രാർത്ഥനയോടെയാണു ചടങ്ങുകൾ തുടങ്ങിയത്. പ്രവാസി ചാനൽ ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, എമർജിങ് കേരള ചീഫ് എഡിറ്റർ റെജി ജോർജ്, ജോർജ് ജയിംസ്, ജോയി ചാക്കപ്പൻ, സാം ആലക്കാട്ടിൽ, ഷിജി വർഗീസ്, ദാസ് കണ്ണംകുഴിയിൽ തുടങ്ങി നിരവധി ചടങ്ങിൽ പങ്കെടുത്തു. ഇതുവരെ കേറ്ററിങ് മാത്രം നടത്തിയിരുന്ന സ്വാദ് റസ്റ്ററന്റ് ഡൈനിംഗിനും സൗകര്യമൊരുക്കിയതോടെ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ കേരളീയ/ഇന്ത്യൻ ഭക്ഷണം ബുഫെ സ്‌റ്റൈലിലും ഉച്ചയ്ക്കും വൈകുന്നേരവും ഇവിടെ ലഭ്യമാണ്. 60 പേരുള്ള ഗ്രൂപ്പുകൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്നു മാനേജിങ് പാർട്ണർമാരായ ടോണി ജോർജ്, എൽദോ വർഗീസ്, ജേക്കബ് ചാക്കോ(ബിജു) എന്നിവർ അറിയിച്ചു. ഈ രംഗത്ത് ദീർഘനാളത്തെ പ്രവർത്തനപരിചയമുള്ള സന്തോഷ
ന്യൂജേഴ്‌സി: ബർഗൻഫീൽഡിൽ നവീകരിച്ച 'സ്വാദ്' ഇന്ത്യൻ റസ്റ്ററന്റിന്റെ ഉദ്ഘാടനം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോർജ് തുമ്പയിൽ നിർവഹിച്ചു.
മാർച്ച് അഞ്ചിനു നടന്ന ചടങ്ങിൽ പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ ഇടവക വികാരി റവ. ജേക്കബ് ക്രിസ്റ്റിയുടെ പ്രാർത്ഥനയോടെയാണു ചടങ്ങുകൾ തുടങ്ങിയത്. പ്രവാസി ചാനൽ ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, എമർജിങ് കേരള ചീഫ് എഡിറ്റർ റെജി ജോർജ്, ജോർജ് ജയിംസ്, ജോയി ചാക്കപ്പൻ, സാം ആലക്കാട്ടിൽ, ഷിജി വർഗീസ്, ദാസ് കണ്ണംകുഴിയിൽ തുടങ്ങി നിരവധി ചടങ്ങിൽ പങ്കെടുത്തു.
ഇതുവരെ കേറ്ററിങ് മാത്രം നടത്തിയിരുന്ന സ്വാദ് റസ്റ്ററന്റ് ഡൈനിംഗിനും സൗകര്യമൊരുക്കിയതോടെ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ കേരളീയ/ഇന്ത്യൻ ഭക്ഷണം ബുഫെ സ്‌റ്റൈലിലും ഉച്ചയ്ക്കും വൈകുന്നേരവും ഇവിടെ ലഭ്യമാണ്. 60 പേരുള്ള ഗ്രൂപ്പുകൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്നു മാനേജിങ് പാർട്ണർമാരായ ടോണി ജോർജ്, എൽദോ വർഗീസ്, ജേക്കബ് ചാക്കോ(ബിജു) എന്നിവർ അറിയിച്ചു. ഈ രംഗത്ത് ദീർഘനാളത്തെ പ്രവർത്തനപരിചയമുള്ള സന്തോഷ് ജയിംസ് ട്രൈസ്റ്റാർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ജന്മദിനം, ആദ്യകുർബാന സ്വീകരണം, മാമോദീസ, വാർഷികം, അസോസിയേഷൻ മീറ്റിംഗുകൾ, ചർച്ചാ യോഗങ്ങൾ തുടങ്ങി ഏതു ചടങ്ങുകൾക്കും സ്വാദിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഓക്‌റ (വെണ്ടക്ക) ഫ്രൈ, ബീഫ് ഉലർത്ത്, ചിക്കൻ ടിക്കാ മസാല, വിവിധതരം ബിരിയാണി എന്നിവ സ്വാദിന്റെ പ്രത്യേകതകളാണെന്നു ടോണി ജോർജ് അവകാശപ്പെട്ടു.
വിവരങ്ങൾക്ക്: ടോണി, ബിജു, എൽദോ 12015628252.



