- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ പ്രധാന പ്രതീക്ഷ കോടിയേരി 'അയ്യപ്പനെ' ചൊറിഞ്ഞത്; അയ്യപ്പ സേവാസംഘത്തെ ആർഎസ്എസ് ആക്കിയ കോടിയേരിയുടെ പ്രസംഗം കടുത്ത അയ്യപ്പ വിശ്വാസികളെ പ്രകോപിപ്പിച്ചതായി സൂചന; ഓർത്തഡോക്‌സ് സഭയെ പ്രീണിപ്പിക്കാൻ നടത്തിയ ശ്രമവും ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ കാരണമായേക്കും; മൃദുഹിന്ദു വോട്ടുകൾ കൂടി ലഭിച്ചാൽ വിജയം ഉറപ്പെന്ന് യുഡിഎഫ് നേതാക്കൾ; ചെങ്ങന്നൂരിൽ അവസാന നിമിഷം കണക്കുകളെല്ലാം ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കി
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ ജീവന്മരണ പോരാട്ടമായി കണ്ടാണ് എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത്. വിജയിക്കാൻ വേണ്ടി പതിനെട്ടവും പയറ്റുന്നുണ്ട് മുന്നണികൾ. നിലവിലെ സാഹചര്യത്തിൽ ചിത്രത്തിൽ ബിജെപി പിന്നോട്ടാണ്. അതുകൊണ്ട് തന്നെ ഡി വിജയകുമാറും സജി ചെറിയാനും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. തിങ്കളാഴ്‌ച്ചയാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ തന്ത്രങ്ങൾക്കപ്പുറം മണ്ഡലത്തിൽ ശബരിമല അയ്യപ്പൻ ആരെ തുണയ്ക്കുമെന്ന ചോദ്യവും ഇതിനോടകം ഉയർന്നുകഴിഞ്ഞു. അയ്യപ്പനെന്താ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമെന്നല്ലേ? ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിർണായക റോളുള്ള മണ്ഡലമാണ് ചെങ്ങന്നൂർ എന്നതു കൊണ്ടു തന്നെ ഒരു വിശ്വാസ പ്രശ്‌നമെന്ന നിലയിലും മണ്ഡലം ശ്രദ്ധിക്കപ്പെടുന്നു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ തികഞ്ഞ അയ്യപ്പ വിശ്വാസിയാണ്. അഖില ഭാരത അയ്യപ്പസേവ സംഘത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അങ്ങനെയുള്ള വിജയകുമാറിനെ ഭക്തനാണ് എന്ന ഒറ്റക്കാരണം കൊണ്ട്
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ ജീവന്മരണ പോരാട്ടമായി കണ്ടാണ് എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത്. വിജയിക്കാൻ വേണ്ടി പതിനെട്ടവും പയറ്റുന്നുണ്ട് മുന്നണികൾ. നിലവിലെ സാഹചര്യത്തിൽ ചിത്രത്തിൽ ബിജെപി പിന്നോട്ടാണ്. അതുകൊണ്ട് തന്നെ ഡി വിജയകുമാറും സജി ചെറിയാനും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. തിങ്കളാഴ്‌ച്ചയാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ തന്ത്രങ്ങൾക്കപ്പുറം മണ്ഡലത്തിൽ ശബരിമല അയ്യപ്പൻ ആരെ തുണയ്ക്കുമെന്ന ചോദ്യവും ഇതിനോടകം ഉയർന്നുകഴിഞ്ഞു. അയ്യപ്പനെന്താ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമെന്നല്ലേ? ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിർണായക റോളുള്ള മണ്ഡലമാണ് ചെങ്ങന്നൂർ എന്നതു കൊണ്ടു തന്നെ ഒരു വിശ്വാസ പ്രശ്‌നമെന്ന നിലയിലും മണ്ഡലം ശ്രദ്ധിക്കപ്പെടുന്നു.
ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ തികഞ്ഞ അയ്യപ്പ വിശ്വാസിയാണ്. അഖില ഭാരത അയ്യപ്പസേവ സംഘത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അങ്ങനെയുള്ള വിജയകുമാറിനെ ഭക്തനാണ് എന്ന ഒറ്റക്കാരണം കൊണ്ട് സംഘിയാക്കി മുദ്രകുത്താൻ സിപിഎം നടത്തിയ ശ്രമം അവർക്ക് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഇതിനോടകം വന്നുകഴിഞ്ഞു. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ അയ്യപ്പഭക്തമാരെ കളിയാക്കുകയാണ് വിവാദ പ്രസ്താവനയിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തതെന്ന് യുഡിഎഫ് നേതാക്കൾ പരസ്യമായി പറഞ്ഞു കഴിഞ്ഞു.
മണ്ഡലത്തിലെ അയ്യപ്പഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയ പ്രസ്താവനയാണ് സിപിഎം നേതാവിൽ നിന്നും ഉണ്ടായതെന്ന് വികാരവും ശക്തമാണ്. അയ്യപ്പ സേവാ സംഘം എന്ന പേരു കേട്ടമാത്രയിൽ കോടിയേരി ഈ പ്രസ്താനത്തെ ആർഎസ്എസിനെ നുകത്തിൽ കൂട്ടിക്കെട്ടുകയായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണകാരൻ തുടങ്ങിവെച്ച് ഇപ്പോൾ തെന്നല ബാലകൃഷ്ണ പിള്ള പ്രസിഡന്റായ പ്രസ്താനമാണ് അയ്യപ്പസേവാ സംഘം. ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് വേണ്ടി നിസ്വാർത്ഥയോടെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം. നായരും ഈഴവരും ദളിതനുമൊക്കെ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. അങ്ങനെയുള്ള സ്ഥാപനത്തെ കോടിയേരിയെ പോലൊരു നേതാവ് അടച്ചാക്ഷേപിച്ചതിന് അയ്യപ്പൻ തന്നെ തിരിച്ചടി നൽകുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
ഹിന്ദു ആചാരങ്ങൾ പിന്തുടരുന്ന വ്യക്തിയെ സംഘിയാക്കുന്ന സിപിഎം നേതാക്കളുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടാണെന്ന തിരിച്ചറിവ് മണ്ഡലത്തിലെ പൗരന്മാർക്ക് ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു. തോൽവിയുടെ ഭയത്തിൽ നിന്നാണ് ഇത്തരമൊരു ആരോപണം ഉയർന്നതെന്നാണ് ഡി. വിജയകുമാറും പറയുന്നത്. താൻ പ്രവർത്തിക്കുന്നത് അയ്യപ്പസേവാ സംഘത്തിലാണെന്നും വിജയകുമാർ പറഞ്ഞു. ഡി. വിജയകുമാർ ഹിന്ദുത്വ ശക്തികൾക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയാണെന്നും അതുകൊണ്ടാണ് വിഷ്ണുനാഥിനെ മാറ്റിയതെന്നുമായിരുന്നു കോടിയേരിയുടെ പരാമർശം. ഈ വിവാദ പരാമർശത്തോടെ കടുത്ത സാമുദായിക ധ്രുവീകരണം മണ്ഡലത്തിൽ ഉടലെടുത്തു.
അയ്യപ്പസേവ സംഘം വർഗീയ സംഘടനയല്ല. അത് ഒരു സേവനസന്നദ്ധ സംഘടനയാണ്. അയ്യപ്പസേവസംഘത്തെ ആർ.എസ്.എസുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയുണ്ടായി. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തിൽ പോകുന്നവരുമെല്ലാം ആർഎസ്എസ് ആണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. വിഭാഗീയത സൃഷ്ടിച്ച് വോട്ടുതട്ടാൻ ആർ.എസ്.എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് സിപിഎമ്മും നടത്തുന്നത് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഓർത്തഡോക്‌സ് വോട്ടുകൾ ഒപ്പം നിർത്താൻ വേണ്ടി തീവ്രശ്രമങ്ങൾ നടത്തുന്നുണ്ട് സിപിഎം. അതിനായി അരമനകൾ കയറിയിറങ്ങുകയാണ് നേതാക്കൾ. ഈ ശ്രമം കൂടി വോട്ടർമാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുകൾ വിജയകുമാറിന് അനുകൂലമായി നീങ്ങുന്ന അവസ്ഥ വന്നു. ശ്രീധരൻ പിള്ളയുടെ വിജയസാധ്യത കുറഞ്ഞതും യുഡിഎഫ് സ്ഥാനാർത്ഥിക്ക് തുണയായി മാറുമെന്നാണ് വിലയിരുത്തൽ. മുന്നോക്ക സംവരണം ഏർപ്പെടുത്തിയ കാര്യത്തിൽ എൽഡിഎഫുമായി പിണക്കത്തിലാണ് എസ്എൻഡിപി. അതുകൊണ്ട് സിപിഎമ്മിനൊപ്പം പോയിരുന്ന ഈഴവ വോട്ടുകൾ മാറി മാറിയാനും സാധ്യതയുണ്ട്. വിജയകുമാറിന് വോട്ടു കിട്ടുമെന്നാണ് ഇതിൽ പ്രതീക്ഷ.
മണ്ഡലത്തിലെ മുസ്ലിംവോട്ടുകൾ യുഡിഎഫ് പെട്ടിയിൽ വീഴുമെന്നത് ഉറപ്പാണ്. ഇതൊടൊപ്പെ ഉമ്മൻ ചാണ്ടിയും കെ എം മാണിയും അനൂപ് ജേക്കബും കൂടി ഒരുമിക്കുമ്പോൾ ക്രൈസ്തവ വോട്ടുകളിലും നല്ലൊരു ശതമാനം യുഡിഎഫ് പെട്ടിയിൽ വീഴുമെന്നാണ് കണക്കു കൂട്ടൽ. സജി ചെറിയാന്റെ സിഎസ്‌ഐ സമുദായത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനില്ല.
ദേശീയ രാഷ്ട്രീയത്തിൽ ഹൈന്ദവ ക്ഷേത്രങ്ങൾ നിർമ്മിച്ചും ആർഎസ്എസിന്റെ ഹിന്ദുത്വമല്ല, യഥാർത്ഥ ഹിന്ദുത്വം എന്നു പറഞ്ഞു കൊണ്ടും രാഹുലിന്റെ നേതൃത്വത്തിൽ നേതാക്കൾ രംഗത്തുണ്ട്. ദേശീയ തലത്തിൽ പയറ്റുന്ന തന്ത്രത്തിന്റെ വേറൊരു രൂപമാണ് ചെങ്ങന്നൂരിൽ കോൺഗ്രസും പയറ്റുന്നത്. ഇത് വിജയിക്കുമെന്നതാണ് പ്രതീക്ഷയും. അതോടൊപ്പം ചന്ദനപൊട്ടും കാവിയും അണിഞ്ഞ എല്ലാവരും ആർ എസ് എസുകാർ അല്ല എന്നു പറഞ്ഞുകൊണ്ട് വിശ്വാസ സംരക്ഷകന്റെ റോൾ ഉമ്മൻ ചാണ്ടിയും ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും മണ്ഡലത്തിലുണ്ടായ സാമുദായിക ധ്രൂവീകരണം ഫലത്തിൽ വിജയകുമാറിന് അനുകൂലമായാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.