- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പരാതിക്കാരിയുടെ കത്ത്; ലിംഗം മുറിച്ചത് കാമുകനും കൂട്ടാളികളായ രണ്ട് പേരും ചേർന്നെന്ന് ആരോപണം; കത്ത് കോടതിയിൽ ഹാജരാക്കിയത് പ്രതിഭാഗം അഭിഭാഷകർ: പെൺകുട്ടി മലക്കം മറിഞ്ഞതോടെ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസിൽ നിർണായക വഴിത്തിരിവ്. സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെൺകുട്ടി കോടതിയിൽ ഹാജരാക്കിയ കത്തിൽ വെളിപ്പെടുത്തിയതോടെയാണ് കേസ് അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് നീങ്ങിയത്. ്‌സ്വാമി ഗംഗേശാനന്ദയെ അനുകൂലിച്ച് കൊണ്ടുള്ള പരാതിക്കാരിയുടെ കത്തിൽ കാമുകന് എതിരെയാണ് ആരോപണം ഉള്ളത്. സ്വാമി നിരപരാധിയാണെന്ന് കാണിക്കുന്ന കത്താണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകനും കൂട്ടാളികളും ചേർന്നാണെന്നാണ് കത്തിലെ ആരോപണം. കുട്ടിക്കാലം മുതൽ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലിൽ സ്വീകരിച്ചു. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യുവതി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തിൽ പറയുന്നതിങ്ങനെ:
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസിൽ നിർണായക വഴിത്തിരിവ്. സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെൺകുട്ടി കോടതിയിൽ ഹാജരാക്കിയ കത്തിൽ വെളിപ്പെടുത്തിയതോടെയാണ് കേസ് അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് നീങ്ങിയത്. ്‌സ്വാമി ഗംഗേശാനന്ദയെ അനുകൂലിച്ച് കൊണ്ടുള്ള പരാതിക്കാരിയുടെ കത്തിൽ കാമുകന് എതിരെയാണ് ആരോപണം ഉള്ളത്. സ്വാമി നിരപരാധിയാണെന്ന് കാണിക്കുന്ന കത്താണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകനും കൂട്ടാളികളും ചേർന്നാണെന്നാണ് കത്തിലെ ആരോപണം.
കുട്ടിക്കാലം മുതൽ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലിൽ സ്വീകരിച്ചു. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യുവതി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തിൽ പറയുന്നതിങ്ങനെ: ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16ാം വയസ്സ് മുതൽ പീഡിപ്പിച്ചെന്ന ആരോപണം പൊലീസ് മൊഴിയിൽ എഴുതിച്ചേർത്തതാണ്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേർന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസിലായത്.
ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങൾ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. എന്നാൽ, സന്ധ്യയ്ക്ക് തന്റെ കുടുംബത്തോടും ഗംഗേശാനന്ദയോടും ശത്രുതയുള്ളതിനാൽ അവരുമായി ബന്ധപ്പെട്ടില്ല. സംഭവദിവസം കത്തി നൽകിയതും ജനനേന്ദ്രിയം മുറിക്കാൻ തന്നോട് നിർദ്ദേശിച്ചത് അയ്യപ്പദാസ് ആണ്. എന്നാൽ, രാത്രി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
പിന്നീട് ഗംഗേശാന്ദയുടെ നിലവിളി കേട്ട് താൻ വീടിന് പുറത്തക്കോടുകയായിരുന്നു. അയ്യപ്പദാസ് നിർദ്ദേശിച്ചപ്രകാരം ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിങ് ബെൽ അമർത്തിയെങ്കിലും തുറക്കാത്തതിനാൽ 100ലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കഥ മൊത്തം തകിടം മറയുകയായിരുന്നു. മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതി. വായിക്കാൻ കഴിയാത്തതുമൂലംഎന്താണ് എഴുതിവെച്ചതെന്ന് പരിശോധിക്കാനും സാധിച്ചില്ല.
തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥർ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോൾ തന്റെ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു. അതേ ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടെന്നും കത്തിൽ യുവതി ആരോപിക്കുന്നു. വീട്ടുകാരെ കാണാൻ അനുവദിച്ചതുമില്ല. മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും കഥ ആവർത്തിക്കാൻ നിർബന്ധിച്ചെന്നും കത്തിൽ പറയുന്നു.
ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ പൊലീസിന്റെ ഗൂഢാലോചനയുണ്ടായെന്നും കത്തിൽ പെൺകുട്ടി ആരോപിക്കുന്നു. മുൻവൈരാഗ്യത്തെ തുടർന്ന് കാമുകനും മറ്റുരണ്ടുപേരും ചേർന്ന് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബാക്കി കാര്യങ്ങൾ പൊലീസ് കൂട്ടിച്ചേർത്തതാണെന്നും പെൺകുട്ടി കത്തിൽ ആരോപിക്കുന്നു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ പൊലീസിനെ തന്നെ വെട്ടിലാക്കുന്നതാണ് പെൺകുട്ടിയുടെ കത്ത്.
പീഡനശ്രമത്തിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് സംഭവം നടന്നതെന്നുമാണ് സ്വാമി നേരത്തെ വാദിച്ചിരുന്നത്. അയ്യപ്പദാസും യുവതിയും ചേർന്നാണ് സ്വാമിയുടെ ലിംഗം അറത്തു മാറ്റിയതെന്ന് പെൺകുട്ടിയുടെ അമ്മയും പറഞ്ഞിരുന്നത്. അതായത് അയ്യപ്പദാസിന്റെ സാന്നിധ്യത്തിന് സാക്ഷി മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ പെൺകുട്ടിക്കും കാമുകനുമെതിരെ കേസെടുക്കേണ്ട സ്ഥിതിയാണുള്ളതെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ സർക്കാർ പെൺകുട്ടിയെ സംരക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് ത്ന്നെ തൽകാലം ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണുള്ളത്.
തനിക്കെതിരായ ആക്രമണത്തിനു പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഗംഗേശാനന്ദ ആരോപിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ താനറിയാതെയാണ് തന്റെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്. കണ്ണുതുറന്നു നോക്കിയപ്പോൾ പെൺകുട്ടിയെയാണു കണ്ടത്. വിഷയത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളൊന്നും താൻ ചെയ്തിട്ടില്ല. പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം പെൺകുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നുമാണ് പെൺകുട്ടി ആരോപിച്ചിരുന്നത്. മകൾക്ക് മാനസിക വിഭ്രാന്തിയാണെന്ന ആരോപണവുമായി അമ്മതന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ഉറങ്ങി കിടന്നപ്പോഴാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് ഗംഗേശാനന്ദ തീർത്ഥപാദ പൊലീസിന് മൊഴി നൽകിയിരുന്നു.