- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ഗംഗേശാനന്ദയോടു പൊലീസിനു കടുത്ത ദേഷ്യമെന്ന് വ്യക്തമാണെന്നു ബന്ധുക്കൾ; സ്വാമിയെ പൂർണകുറ്റവിമുക്തനാക്കി യുവതി ക്രൈംബ്രാഞ്ചിനു വീണ്ടും മൊഴി നൽകിയിട്ടും അന്വേഷണ സംഘം നിലപാട് മാറ്റിയില്ല; പിന്നിൽ എഡിജിപി സന്ധ്യയുടെ ഇടപെടലെന്ന ആരോപണം ശക്തം
കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കൽ കേസിൽ എ ഡി ജി പി, ബി സന്ധ്യയുടെ ഇടപെടലുണ്ടെന്ന ആരോപണം യാഥാർത്ഥ്യമോ? കഴിഞ്ഞ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെടുത്തി പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തലുകൾ ഇത്തരത്തിലൊരു സംശയത്തിന് ആക്കം കൂട്ടുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിനെയും സുഹൃത്ത് നാദിർഷായെയും പ്രതിസ്ഥാനത്തു നിർത്തുന്ന ഗൂഢാലോചനക്കേസ്, സ്വാമി കേസിൽ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ സന്ധ്യ ഉയർത്തിക്കൊണ്ടുവന്നതാണെന്ന് മുൻ ഡി ജി പി, ടി പി സെൻകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് താൻ സ്വാമിക്കെതിരെ മൊഴി നൽകിയതെന്ന് കേസിലെ വാദിയായ നിയമ വിദ്യാർത്ഥിനി മൊഴി തിരുത്തുകയും ചെയ്തിരുന്നു. ഈ വെളിപ്പെടുത്തലുകളും പ്രഥമദൃഷ്്ട്യാ സന്ധ്യക്ക് നേരെ ഉയർന്നിട്ടുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന വാദത്തിന് ശക്തി പകരുന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഈ വെളിപ്പെടുത്തലുകൾ കേസിലെ പ്രധാന വഴിത്തിരിവെന്ന് വ്യാഖ്യാനിക്കപ്പെടുമ്
കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കൽ കേസിൽ എ ഡി ജി പി, ബി സന്ധ്യയുടെ ഇടപെടലുണ്ടെന്ന ആരോപണം യാഥാർത്ഥ്യമോ? കഴിഞ്ഞ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെടുത്തി പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തലുകൾ ഇത്തരത്തിലൊരു സംശയത്തിന് ആക്കം കൂട്ടുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിനെയും സുഹൃത്ത് നാദിർഷായെയും പ്രതിസ്ഥാനത്തു നിർത്തുന്ന ഗൂഢാലോചനക്കേസ്, സ്വാമി കേസിൽ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ സന്ധ്യ ഉയർത്തിക്കൊണ്ടുവന്നതാണെന്ന് മുൻ ഡി ജി പി, ടി പി സെൻകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് താൻ സ്വാമിക്കെതിരെ മൊഴി നൽകിയതെന്ന് കേസിലെ വാദിയായ നിയമ വിദ്യാർത്ഥിനി മൊഴി തിരുത്തുകയും ചെയ്തിരുന്നു.
ഈ വെളിപ്പെടുത്തലുകളും പ്രഥമദൃഷ്്ട്യാ സന്ധ്യക്ക് നേരെ ഉയർന്നിട്ടുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന വാദത്തിന് ശക്തി പകരുന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഈ വെളിപ്പെടുത്തലുകൾ കേസിലെ പ്രധാന വഴിത്തിരിവെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും പൊലീസിന് അപമാനകരമാവുമെന്നതിനാൽ ഭരണതലപ്പത്തുള്ളവർ ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന് വിലക്കേർപ്പെടുത്തുമെന്ന് കരുതുന്നവരും കുറവല്ല.
കേസന്വഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെയാണ് കഴിഞ്ഞദിവസം പെൺകുട്ടി സംഭവത്തിൽ സ്വാമി ഗംഗേശാനന്ദയെ പൂർണ്ണമായും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള മൊഴി നൽകിയിരിക്കുന്നത്. കാമുകൻ അയ്യപ്പദാസിന്റെ പ്രേരണയാൽ ഇയാൾ എത്തിച്ചുനൽകിയ ആയുധം കൊണ്ട് ഉറക്കത്തിലായിരുന്ന സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നെന്നാണ് പെൺകുട്ടി ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തിട്ടുള്ളത്.
ഗംഗേശാനന്ദയുടെ അഭിഭാഷകനോട് പെൺകുട്ടി ഇതേ കാര്യങ്ങൾ വ്യക്തമാക്കുന്ന മൊബൈൽ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.കോടതിയിലും പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കൃത്യത്തിന് മുമ്പ് പലതവണ അയ്യപ്പദാസ് സന്ധ്യയെ പരിചയപ്പെടുത്താൻ ശ്രമിച്ചെന്നും കേസിൽ ഇവർ സഹായിക്കുമെന്ന് ഇയാൾ വിശ്വസിപ്പിച്ചിരുന്നെന്നും സംഭവദിവസം രാത്രി കൃത്യത്തിന് ശേഷം താൻ നേരെ പോയത് സന്ധ്യയുടെ വീട്ടിലേക്കാണെന്നും പലതവണ കോളിങ് ബെൽ അടിച്ചിട്ടും ആരെയും കാണാത്തിനാലാണ് വിവരം പൊലീസിൽ അറിയിക്കാൻ തയ്യാറായതെന്നുമുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.
ഇതോടെ അയ്യപ്പദാസും സന്ധ്യയും കൂടിയാലോചിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കേസിൽ സ്വാമിയെകുടുക്കുകയായിരുന്നെന്നുമുള്ള വാദഗതികളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കേസ് പുറത്തുവരുന്നതും സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ സന്ധ്യയുടെ നേതൃത്വത്തിൽ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തതും. പിന്നീട് മാധ്യമങ്ങൾ ഗൂഢാലോചനക്കേസിന് പിന്നാലെ ആയതോടെ അതുവരെ കത്തിനിന്ന സ്വാമികേസ് ഒട്ടുമുക്കാലും മാധ്യമങ്ങളുടെ പരിധിക്ക് പുറത്താവുകയുമായിരുന്നു.
ഇരയുടെയും മുൻ ഡി ജീ പി ടി പി സെൻകുമാറിന്റെയും വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഈ കേസ് വീണ്ടും മാധ്യമങ്ങളിലൂടെ ട്രാക്കിലാവാൻ പ്രധാന കാരണം. പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഇരയ്ക്ക് പിന്നാലെ ഗംഗേശാനന്ദയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാട്ടിൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ പൊലീസ് സംഘത്തിലെ എസ് ഐ, സ്വാമി പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രചരിപ്പിച്ചെന്നും സ്വാമിക്കു പണം കടം കൊടുത്ത കടക്കാരിൽ നിന്നും സ്വാമിക്കെതിരെ പരാതി സ്വീകരിക്കാൻ നീക്കം നടത്തിയെന്നുമാണ് പട്ടിമറ്റം, കോലഞ്ചേരി മേഖലയിൽ താമസിക്കുന്ന ഗംഗേശാനന്ദയുടെ ബന്ധുക്കളുടെ ആരോപണം.
പൊലീസ് സംഘത്തിലെ സി ഐ ആവശ്യമായ വിവരങ്ങൾ മാത്രം ശേഖരിക്കുമ്പോൾ ആരോ പറഞ്ഞിട്ടെന്ന പോലെ എസ് ഐ തങ്ങളിൽ ഓരോരുത്തരോടും സ്വാമി ദുഃസ്വഭാവക്കാരനാണെന്നും ദുർന്നടപ്പു കാരനാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കാൻ തിടുക്കം കാട്ടിയെന്നാണ് ബന്ധുക്കളിൽ ഒട്ടുമിക്കവരുടെയും ആരോപണം.