- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗച്ഛേദത്തിന്റെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാൻ ഡിജിപിക്കു പരാതി നല്കി ഗംഗേശാനന്ദയുടെ അമ്മ; ആശുപത്രിയിൽ മിഴിനീരോടെ സന്ദർശിച്ച അമ്മയെ സ്വാമി ആശ്വസിപ്പിച്ചത് എനിക്കൊന്നുമില്ലെന്നു പറഞ്ഞ്; നാലുപേരു പിടിച്ചാലും നിൽക്കാത്ത കളരിഅഭ്യാസിയുടെ കയ്യിൽനിന്ന് നരുന്ത് പെണ്ണ് കത്തി പിടിച്ചുവാങ്ങി ജനനേന്ദ്രിയം മുറിച്ചെന്ന കഥ വിശ്വസനീയമല്ലെന്ന് ബന്ധു അഭിലാഷ്
കൊച്ചി: മകന് സംഭവിച്ച ദുര്യോഗത്തിന് വഴിതെളിച്ച സംഭവത്തിന് പിന്നിലെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്, ജനനേന്ദ്രിയം മുറിച്ച് മാറ്റപ്പെട്ട നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിൽക്കഴിയുന്ന ഗംഗേശ്വാനന്ദ തീർത്ഥപാദരുടെ മാതാവ് കമലമ്മ ഡിജിപി സെൻകുമാറിന് നിവേദനം നൽകി. ബന്ധു അഭിലാഷിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ഇന്നലെ ഗംഗേശ്വാനന്ദ തീർത്ഥപാദരെ കണ്ടശേഷമാണ് മിഴിനീരോടെ കമലമ്മ ഡിജിപിക്ക് മുന്നിലെത്തിയത്. കണ്ടപാടെ കരച്ചിൽ തുടങ്ങിയ മാതാവിനെ, 'എനിക്ക് ഒന്നുമില്ലെന്നും പൊലീസുകാരുൾപ്പെടെ എല്ലാവരും തന്നോട് നല്ലരീതിയിലാണ് പെരുമാറുന്നതെന്നും എല്ലാം ശരിയാവുമെന്നും' പറഞ്ഞ് സ്വാമി ആശ്വസിപ്പിക്കുകയായിരുന്നെന്ന് അഭിലാഷ് മറുനാടനോട് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തുകൊണ്ട് വരണമെന്നാണ് കമലമ്മ ഡി ജി പിക്ക് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം. സ്വാമിയെ പെൺകുട്ടിയും കൂട്ടാളികളും ചേർന്ന് ചതിവിൽപ്പെടുത്തുകയായിരുന്നെന്നാണ് കോലഞ്ചേ
കൊച്ചി: മകന് സംഭവിച്ച ദുര്യോഗത്തിന് വഴിതെളിച്ച സംഭവത്തിന് പിന്നിലെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്, ജനനേന്ദ്രിയം മുറിച്ച് മാറ്റപ്പെട്ട നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിൽക്കഴിയുന്ന ഗംഗേശ്വാനന്ദ തീർത്ഥപാദരുടെ മാതാവ് കമലമ്മ ഡിജിപി സെൻകുമാറിന് നിവേദനം നൽകി.
ബന്ധു അഭിലാഷിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ഇന്നലെ ഗംഗേശ്വാനന്ദ തീർത്ഥപാദരെ കണ്ടശേഷമാണ് മിഴിനീരോടെ കമലമ്മ ഡിജിപിക്ക് മുന്നിലെത്തിയത്.
കണ്ടപാടെ കരച്ചിൽ തുടങ്ങിയ മാതാവിനെ, 'എനിക്ക് ഒന്നുമില്ലെന്നും പൊലീസുകാരുൾപ്പെടെ എല്ലാവരും തന്നോട് നല്ലരീതിയിലാണ് പെരുമാറുന്നതെന്നും എല്ലാം ശരിയാവുമെന്നും' പറഞ്ഞ് സ്വാമി ആശ്വസിപ്പിക്കുകയായിരുന്നെന്ന് അഭിലാഷ് മറുനാടനോട് വ്യക്തമാക്കി.
സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തുകൊണ്ട് വരണമെന്നാണ് കമലമ്മ ഡി ജി പിക്ക് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം.
സ്വാമിയെ പെൺകുട്ടിയും കൂട്ടാളികളും ചേർന്ന് ചതിവിൽപ്പെടുത്തുകയായിരുന്നെന്നാണ് കോലഞ്ചേരിയിൽ ഹോട്ടൽ നടത്തിവരുന്ന അഭിലാഷിന്റെ സംശയം. നല്ലക്ഷീണം തോന്നിതുകൊണ്ട് നേരത്തെ കിടന്നെന്നാണ് സ്വാമി പറയുന്നത്. ഭക്ഷണത്തിനൊപ്പം മയക്ക് മരുന്നോ മറ്റോ ഉള്ളിൽ ചെന്നിരുന്നോ എന്ന് സംശയമുണ്ട്.
കളരിയുൾപ്പെടെ നിരവധി ആയോധനകലകൾ വശമുള്ള സ്വാമിയയെ പെട്ടന്നൊന്നും ആർക്കും കീഴ്‌പെടുത്താൻ കഴിയില്ലെന്ന് അടുപ്പക്കാർക്ക് വ്യക്തമായി അറിയാം. ഒത്ത ആരോഗ്യമുള്ള നാല് പേര് ഏറ്റുമുട്ടിയാലും സ്വാമിപിച്ചുനിൽക്കും. ഈ സാഹചര്യത്തിൽ ഒരു നരുന്ത് പെണ്ണ് സ്വാമിയുടെ കൈയിൽ നിന്നും കത്തി പിടിച്ചുവാങ്ങി ജനനേന്ദ്രിയം അറുത്തുമാറ്റിയെന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.അഭിലാഷ് വ്യക്തമാക്കി.
സ്വാമിക്ക് കോടികളുടെ വസ്തുവകളും ആഡംബര വാഹനങ്ങളും മറ്റും ഉണ്ടെന്നുള്ള പ്രചാരണവും നട്ടാൽ കിളിർക്കാത്ത നുണയാണ്. പരിചയക്കാർക്ക് സ്വാമിക്ക് വാഹനങ്ങളോടുള്ള കമ്പമറിയാം. ചിലപ്പോഴൊക്കെ ഇവർ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ സ്വാമിയെ കൂടെ കൂട്ടും.
ഇവർ വാങ്ങുന്ന വാഹനങ്ങൾ സ്വാമി ഏതാനും ദിവത്തേക്ക് ഇവരുടെ അനുമതിയോടെ ഉപയോഗിക്കും. ചിലപ്പോഴൊക്കെ ഇത്തരം വാഹനങ്ങളിൽ നാട്ടിലുമെത്തിയിട്ടുണ്ട്. അവസാനമായി നാട്ടിലെത്തിയപ്പോൾ സ്വാമി ഉപയോഗിച്ച ഇന്നോവ കാർ കേസിൽ വാദിയായ പെൺകുട്ടിയുടെ പിതാവിന്റെ പേരിലുള്ള താണെന്നും അഭലാഷ് വ്യക്തമാക്കി.
താനും സ്വാമിയുമായി അഞ്ചുവർഷത്തോളമായി മിണ്ടാറുപോലുമില്ല. കുടുമ്പപരമായും സ്വാമിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഹോട്ടലിലെത്തുന്ന നാട്ടുകാരിൽ ഭൂരുപക്ഷവും സ്വാമി ഇങ്ങിനെ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ഇത്തരക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വാമിയെക്കാണാൻ പുറപ്പെട്ടതെന്നും അഭിലാഷ് അറിയിച്ചു.