കേന്ദ്ര സംസ്ഥാന രാഷ്ട്രീയ നേതാക്കൾക്കും അവരുടെ പാർട്ടികൾക്കും വരും നാളുകളിൽ നേരിടാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളുമായി സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ് രംഗത്ത് വന്നു.  ഇതിന് മുമ്പും ഇത്തരം രാഷ്ട്രീയ സാമൂഹിക പ്രവചനങ്ങൾ ഭദ്രാനന്ദ നടത്തിയിട്ടുണ്ട്. 

മോഹൻലാൽ നേരിടാൻ പോകുന്ന വിഷമതകളെ കുറിച്ചും ഇത്തരത്തിൽ തന്റെ ഫേസ് ബുക്കിൽ കുറിച്ച പ്രവചനമാണ് അവസാനമായി ശ്രദ്ധിക്കപ്പെട്ടത്. അതിനു സമാനമായ രാഷ്ട്രീയ പ്രവചനങ്ങളാണ് ഹിമവൽ ഭദ്രാനന്ദ ഇപ്പോൾ നടത്തിയിരിക്കുന്നത്.

ബിജെപിയുടെ വിജയം ശാശ്വതമല്ല!

ഭാരതീയ ജനതാ പാർട്ടിയെ വിചിത്ര വിജയത്തിലേക്ക് നയിച്ചത് ബുധന്റേയും ചന്ദ്രന്റേയും ഗുണപരമായ പ്രകമ്പനമാണ്. അതേസമയം പാർട്ടിയുടെ കണക്കുകൂട്ടലുകൾക്ക് തടസ്സം സൃഷ്ട്ടിക്കാൻ പ്രാപ്തനായ കേതു അരുകിൽ ബലവാനായി നിൽക്കുന്ന കാര്യം പാർട്ടി ആധികാരികളുടെ ഓർമ്മയിൽ ഉണ്ടാവണം. നിലവിലെ ബിജെപിയുടെ വിജയം ശാശ്വതമല്ല, അപ്രതീക്ഷിതമായുള്ള പരാജയങ്ങൾ പാർട്ടി ഏറ്റുവാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, തങ്ങളുടെ തോൽവിയിൽ കൈകൊട്ടി ചിരിക്കാനുള്ള അവസരം ശത്രുക്കൾക്ക് നൽകാതെ ഉചിതമായ കർമ്മങ്ങൾ വേണ്ടപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.

നരേന്ദ്ര മോദി അമിത് ഷാ സംഘം ചരിത്രങ്ങൾ സൃഷ്ട്ടിക്കും. നരേന്ദ്ര മോദിക്ക് തന്റെ ഏതൊരു ശത്രുവിനേയും വശത്താക്കാനുള്ള ആകർഷണ വലയം ബുധൻ പ്രദാനംചെയ്യുന്നതാണ്, എങ്കിലും അദ്ദേഹത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നവർ കുറവായിരിക്കും. ആയുധമുപയോഗിക്കാതെ വ്യത്യസ്ഥമായ രീതിയിൽ നരേന്ദ്ര ഭായുടെ ജീവൻ അപഹരിക്കാനുള്ള പദ്ധതി ശത്രുക്കൾ തയ്യാറാക്കുന്നാതായി കാണുന്നു. ശത്രുക്കളുടെ രഹസ്യ നീക്കങ്ങളാൽ, രാഷ്ട്രത്തിനുവേണ്ടി ഒരു ജീവിതം ഹോമിച്ച മഹാനായ പ്രധാന മന്ത്രിക്ക് ഒരാപത്തും വരുത്താതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ബിജെപിയിലെ ചിലരുടെ രാശിയും കൃത്യമായ താന്ത്രിക നീക്കങ്ങളുമാണ് ഇത്തവണ അവർക്ക് ഗുണകരമായത്, പക്ഷേ ബിജെപിയുടെ രാശി സ്ഥിരമായുള്ള വിജയം നൽകുന്നതല്ല. രാജ്യത്ത് നല്ലൊരു ഭരണം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിക്കട്ടെ, അതിനായി നേതാക്കൾ തങ്ങളുടെ പ്രഭവലയത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി വേണം മുന്നോട്ട് പോകേണ്ടത്.

ആത്മാർത്ഥമായി ഇടപ്പെടുന്ന അമിത് ഷാക്ക് ആരെങ്കിലും ഭീക്ഷണിയായി മാറിയാൽ, ആ അദ്ധ്യായം അസ്തമിക്കുന്നതായിരിക്കും, അത്രയ്ക്ക് ശക്തമാണ് അമിത് ഷായെ പരിപാലിക്കുന്ന ഗ്രഹത്തിന്റെ ഊർജ്ജം. എന്നാൽ ഷായുടെ മകനെ കേതു ദുഃഖിപ്പിക്കാൻ വകയുണ്ട്, പിതാവിനെ പോലെ അത്ര ശക്തമല്ല മകനിലെ പ്രഭാവലയത്തിന്റെ പ്രകമ്പനം. രാഹുവിന്റേയും വളരെ വലിയ ഈശ്വരാനുഗ്രഹത്തിന്റേയും ഉടമകൂടിയാണ് അമിത് ഷാ.

കോൺഗ്രസ്സിന്റെ പരാജയത്തിന് പിന്നിലെ വാസ്തവങ്ങൾ

ന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ രാശിയുള്ള പ്രധാന പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെയാണ്. അതിശക്തമായ വ്യാഴത്തിന്റെ പ്രഭാവലയമാണ് കോൺഗ്രസ്സിനെ നിയന്ത്രിക്കുന്നത്. ബുധന്റെ അനുഗ്രഹം ഉള്ളതിനാൽ ഇരു ചിന്തയില്ലാതെ ജാതിമത ഭേതമന്യേ ആ പ്രസ്ഥാനത്തിൽ ജനം ആകൃഷ്ടരായി അണിചേരുകയും ചെയ്യും, എന്നാൽ അതിലെ കേതുവിന്റെ സ്വാധീനം ചില രഹസ്യ പ്രവർത്തനങ്ങൾക്കും കുഴപ്പങ്ങൾക്കും ഹേതുവായി മാറും. കരുത്തും കാര്യക്ഷമതയും വാഹനത്തിനുള്ളതുപോലെ തന്നെ പാർട്ടിക്കൾക്കും വ്യക്തികൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പാർട്ടികൾ വാഹനം പോലെയാണ്, ഡ്രൈവർ മദ്യപിച്ച് വാഹനം അപകടത്തിൽപ്പെടുത്തിയാൽ അതിന്റെ ചീത്തപ്പേരു പേറേണ്ടിവരുന്നത് വാഹനത്തിനും കൂടിയാണ്. കോൺഗ്രസ്സ് ഇന്ന് നേരിടുന്ന പരാജയങ്ങളുടെ മൂലകാരണം പാർട്ടിയിലെ തന്നെ ചില പ്രധാന വ്യക്തികളുടെ നവദോഷങ്ങളാണ്. കാലിൽ മുള്ളിരിക്കുന്നിടത്തോളം കാലം സുഖപ്രദമായ സഞ്ചാരം സാധ്യമല്ലല്ലോ.

സോണിയുടെ ദുഃഖത്തിന് കാരണം സ്വന്തം ഗ്രഹങ്ങൾ

സോണിയ ഗാന്ധിയിലെ ഗുരുവിന്റെ സ്വാധീനം നല്ല സ്ഥാനത്തല്ല, അവരെ പിന്തുണച്ചിരുന്ന ശുക്രനും കുജനും വിപരീത സ്ഥാനത്താണ് ഇപ്പോൾ നിലകൊള്ളുന്നത്. സോണിയയുടെ പ്രഭാവലയത്തെ പൂർണ്ണമായും തകർക്കാൻ കെൽപ്പുള്ള ഊർജ്ജങ്ങളാണ് അവരുടെ ഗ്രഹങ്ങളിൽ നിന്നും അവർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ശാരീരിക മാനസ്സിക അസ്വസ്ഥതകളും പരാജയങ്ങളും ഗുരുതരമായ ചില രോഗങ്ങളും മേൽപ്പറഞ്ഞ കാരണത്താൽ ഉണ്ടാകാനിടയുണ്ട്, ഔഷധങ്ങളും പ്രശ്‌നപരിഹാരങ്ങളും ഫലിക്കാൻ പ്രസ്തുത വിപരീത അവസ്ഥ കലതാമാസ്സം വരുത്തും. സോണിയ കുടുംബത്തിന് പദവിയും പണവും ഈശ്വരൻ നൽകിയെങ്കിലും തങ്ങളുടെ ജീവിത വിജയത്തിനായുള്ള ചില വിദ്യകൾ അവർക്ക് ലഭിക്കാതെ പോയി. പ്രസ്തുത കുടുംബത്തിന് ആർഷഭാരത ആചാരങ്ങളിൽ വിശ്വാസമോ വേണ്ടത്ര അറിവോ ഉള്ളതായി തോന്നുന്നില്ല, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ രാജീവ് ഗാന്ധിയുടെ ആത്മാവിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് അവർ തിരക്കുകമായിരുന്നു.

രാജീവ് ഗാന്ധിയുടെ ആത്മാവ് അലഞ്ഞുതിരിയുന്നു

രാജീവ് ഗാന്ധി മരണപ്പെട്ട ദിവസ്സത്തിന് ചില പ്രത്യേകതകൾ ഉണ്ട്, ജനന തീയതിപോലെ തന്നെ മരണതീയതിക്കും വളരയെറെ പ്രാധാന്യമുള്ള സത്യം പലരും അറിയുന്നില്ല. മരണ ദിവസ്സത്തെ അസ്പദമാക്കി മരണപ്പെട്ട വ്യക്തിയുടെ നിരവധി കാര്യങ്ങൾ അറിയാൻ സാധിക്കും. പണവും അധികാരവും തേടിപായുന്നതിനാൽ, ഇത്തരം ഗോപ്യമായ കാര്യങ്ങൾ പഠിക്കാനോ അതിനു വേണ്ടിയുള്ള പരിഹാരങ്ങൾ ചെയ്യാനോ പ്രാപ്തരായ കർമ്മികൾ ഇല്ലെന്നുള്ളത് മറ്റൊരു വാസ്തവം. രാജീവ് ഗാന്ധിയുടേത് അപമൃത്യുവാണ്, കൂടാതെ അന്നേ ദിവസ്സം മരണമടഞ്ഞതിനാൽ അദ്ദേഹത്തിന്റെ ആത്മാവ് മോക്ഷം ലഭിക്കാതെ ഭൂമിയിൽ തന്നെ അലഞ്ഞു തിരിയുകയാണ്. പിതൃശാന്തി ലഭിക്കാത്തിടത്തോളം കാലം അവരുടെ കുടുംബത്തിനും അനുബന്ധ വ്യക്തികൾക്കും പ്രസ്ഥാനത്തിനും പ്രവർത്തനങ്ങൾക്കും വിജയവും സമാധാനവും സുരക്ഷയും ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. ഗാന്ധി കുടുംബത്തിന് മനുഷ്യായുസ്സ് പൂർത്തീക്കരിക്കാതെ മരണം വരിക്കാൻ സാധ്യത ഏറെയാണ്. ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി ഇനി അടുത്താരെന്നുള്ളത് അവർക്കറിയില്ല.

രാഹുൽ ഗാന്ധിയെക്കാളും രാശി പ്രിയങ്ക ഗാന്ധിക്ക്

കുജന്റെ ചില ദോഷങ്ങൾ കാരണം രാഹുൽ ഗാന്ധിക്ക് അമ്മയെ പോലെതന്നെ പങ്കാളി വാഴാനുള്ള യോഗം കുറവാണ്. രവിയുടെ സ്വാധീനമുള്ളതിനാലാണ് അദ്ദേഹത്തിന് നേതൃനിരയിലേക്കുള്ള പിന്തുണ ലഭിക്കുന്നത്. ഗുണകരമായ ശനിയുടെ അനുഗ്രഹമുള്ളതിനാൽ സമൂഹത്തിനായി ശുഭകർമ്മങ്ങൾ ചെയ്യാൻ മുൻകൈയെടുക്കും. എന്നിരുന്നാലും കുജന്റേയും കേതുവിന്റേയും ശക്തമായ ഇടപെടൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതാണ്. പ്രധാന മന്ത്രി പദവിയാണ് രാഹുൽ ലക്ഷ്യം വെക്കുന്നതെങ്കിൽ അദ്ദേഹത്തെക്കാളും ആ പദവിയിൽ ശോഭിക്കാൻ യോഗം കാണുന്നത് പ്രിയങ്ക ഗാന്ധിക്കാണ്. രാഹുലിന് അദ്ദേഹത്തിന്റെ അമ്മ നിലവിൽ വഹിക്കുന്ന അധ്യക്ഷത പദവിയാണ് അഭികാമ്യം. പ്രിയങ്കയിലെ രാഹുവിന്റെ പ്രതികൂല സ്വാധീനം അവരുടെ പ്രയാണങ്ങളെ നിഷ്ഫലമാക്കാൻ കഴിവുള്ളവയായതിനാൽ വളരെ മുൻകരുതലോടുവേണം പ്രവർത്തിക്കാൻ. പറയുമ്പോൾ എല്ലാം പറയണമല്ലോ, വ്യാഴത്തിന്റെ സ്വാധീനം ശോഷിക്കുന്നതിനാൽ ആ കുടുംബത്തിൽ നിന്നും അധികാരം കാലക്രമേണ ജനകരങ്ങളിൽ ഒഴുകിയെത്താനുള്ള സാദ്ധ്യതകളാണ് ദർശനത്തിൽ തെളിയുന്നത്. എന്തായാലും കർമ്മ ഫലത്തിനൊത്ത് ഗുണദോഷങ്ങൾ പ്രതീക്ഷിക്കാം.

ചാണ്ടികളെ കാത്ത് ചതി കുഴികൾ

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ മകനും അച്ഛനെപോലെതന്നെ ഉയർച്ചയും ഉപദ്രവങ്ങളും നേരിടേണ്ടിവരും. സർപ്പ ദോഷമുള്ളതിനാൽ മനസമാധാനം നശിച്ച ജീവിതം ഇരുവർക്കും തുടരേണ്ടാതായി വരും. സർപ്പങ്ങൾ സത്യമുള്ളതാണ്, നാഗകടാഷമുള്ള കുടുംബം സർപ്പകോപം ഏറ്റുവാങ്ങുന്ന കർമ്മങ്ങൾക്ക് പങ്കുവഹിച്ചതിനാൽ ഇരുവരുടേയും ഭാവിയെ കാർന്നു തിന്നാൻ അവയിടവരുത്തും. വിവിധ മാദ്ധ്യമങ്ങളിലൂടെ പല അവസരങ്ങളിൾ, ഉമ്മൻ ചാണ്ടി നേരിടാൻ പോകുന്ന അപകടവും അദ്ദേഹത്തിന്റെ വിവാദങ്ങളും ശത്രുതാ പ്രശ്‌നങ്ങളും മറ്റും ഞാൻ പ്രവചിച്ചത് ചാണ്ടികുടുംബത്തിന് അറിയുന്നതാണ്. അറിയുന്ന കുടുംബമായതിനാൽ കൂടുതൽ പ്രവചിച്ച് ആരേയും പ്രയാസ്സപ്പെടുത്താൻ തയ്യാറല്ല, പോകുന്ന വഴിക്കുള്ള അപകടങ്ങളും ദുരിതങ്ങളും മുന്നേ കാണുന്നതിനാലാണ് അവയെ കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകുന്നത്, എന്നാൽ പരമ സത്യങ്ങളെ അജ്ഞതയാൽ അവഗണിക്കുന്നവരെ ആർക്കാണ് സഹായിക്കാൻ കഴിയുക. രോഗ ശമനത്തിനായി നല്ല വൈദ്യനേയും പ്രശ്‌നപരിഹാരത്തിനായി യോഗ്യനായ കർമ്മിയേയും അറിവിനായി സദ് ഗുരുക്കളേയും സന്തുഷ്ട കുടുംബത്തിനായി ഉത്തമ പങ്കാളിയേയും യോഗമുള്ളവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

രമേശ് ചെന്നിത്തല ചതിക്കപ്പെടും

ദൈവീക ഊർജ്ജമുള്ള പ്രത്യേക പ്രഭാവലയത്തിനുടമയാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഗ്രഹനിലയും പ്രഭാവലയത്തിന്റെ ഭേതഗതികളും ഗൗരവമായി പഠിക്കാൻ എനിക്ക് ഇടവന്നിട്ടുണ്ട്. കുജന്റെ നിരവധി ഗുണങ്ങൾ അദ്ദേഹത്തിനുള്ളതിനാൽ സേനാധിപതിയായും ശക്തനായ നേതാവായും അംഗീക്കരിക്കപ്പെടും. ശനിയുടെ വിപരീത പ്രകമ്പനം ഏറെ പ്രയാസ്സങ്ങൾ സൃഷ്ട്ടിക്കും. അദ്ദേഹം ചെയ്യുന്ന ധാർമിക കർമ്മങ്ങളുടെ മഹത്വം പ്രകീർത്തിക്കപ്പെടുകയില്ല. ശക്തമായ ഏതാനം ഗ്രഹങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും, ചില ഗ്രഹങ്ങളുടെ പ്രകമ്പനം അദ്ദേഹത്തെ വരിഞ്ഞു കെട്ടും. ചന്ദ്രന്റെ സ്വാധീനം ചില അവസരങ്ങളിൽ ഗുണകരമല്ലാത്തതിനാൽ പ്രലോഭാനങ്ങളിൽ അകപ്പെടുകയും തന്റെ വാക്കുകളിൽ വ്യതിയാനങ്ങൾ നേരിടുകയും ചെയ്യും, ഇതേതുടർന്ന് ഏറെ മോശമായ പ്രതിച്ഛായക്ക് കാരണമായി തീരും. കൊടിയ ദുഷ്‌പേരിനും മാനഹാനിക്കും യോഗം കാണുന്നു. ഇദ്ദേഹത്തിൽ അഭിചാര കർമ്മങ്ങൾ വേഗം സ്വാധീനിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. ശത്രുക്കൾക്ക് വേണ്ട സഹായങ്ങൾ ഒപ്പം നിൽക്കുന്നവരിൽ നിന്നും ലഭിക്കും. കരുതലോട് ഉന്നംവച്ചാൽ ശത്രുക്കൾക്ക് അദ്ദേഹത്തിന്റെ മസ്തകത്തെ കണ്ടെത്തി പരാജയപ്പെടുത്താനാകും. അധർമ്മികളുടെ പ്രശംസയും സഹായസഹകരണങ്ങൾ ഏറിടും. ഈശ്വര സേവകൾക്ക് കർമ്മ ശുദ്ധിയില്ലാതെ ധനം ചെലവാക്കിയതുകൊണ്ട് മാത്രം പരിഹാരം ലഭിക്കില്ലെന്ന യഥാർത്ഥ്യം വരും നാളുകളിൽ അദ്ദേഹം സ്വയം തിരിച്ചറിയും. ഒരു മനുഷ്യന് ഉണ്ടാകുന്ന സർവ്വ നല്ലതിന്റേയും നാശത്തിന്റേയും ഉത്തരവാദി ഒരുപരിധിവരെ അവർതന്നെയാണ്. നവദോഷങ്ങളിലെ വെളിപ്പെടുത്താനാവാത്ത ചില ദോഷങ്ങൾ കാരണമാണ് അദ്ദേഹം ഏറെ ആഗ്രഹിക്കുന്ന പദവി ലഭിക്കാത്തതിന് കാരണം.

പിണറായി വിജയനെ കാത്തിരിക്കുന്നത് പ്രശ്‌നങ്ങൾ

ലോകത്തിൽ മാനവരാശിയുടെ ഉന്നമനത്തിനായി ഏറ്റവും അധികം നന്മകൾ ചെയ്ത ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. നിരവധി സഖാക്കൾ ചോര നൽകി വാർത്തെടുത്ത ആ പ്രസ്ഥാനത്തിന്റെ പ്രതിയോഗികൾ അതിനുള്ളിൽ തന്നെ അതിവസിക്കുന്നതിനാൽ പുറത്തു നിന്നുള്ള ശത്രുവിനെ ഭയക്കേണ്ടതില്ല. രവിയുടെ ശക്തമായ ഊർജ്ജമാണ് ആദ്യകാലം മുതൽക്കേ പാർട്ടിയെ വിജയിപ്പിച്ചിരുന്നത്, എന്നാൽ കേതുവിന്റെ ദോഷകരമായ പ്രകമ്പനം ചുവപ്പിനെ കറുപ്പിക്കും. അതേസമയം സിപിഐ നിലനിന്നുപോകും, അതിലെ ഗുരുവിന്റെ കടാക്ഷം ദോഷങ്ങൾ വരുത്തുകയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) വരും നാളുകളിൽ ചരിത്ര താളുകളിൽ ഇടം നേടും. ജനഹൃദയങ്ങളിൽ നിന്നും പിണറായി വിജയൻ തുടച്ചുനീക്കപ്പെടും. കോടിയേരി ബാലകൃഷ്ണന് കുജനും ബുധനും രാഹുവും മംഗളകരമായ നേട്ടമാണ് പ്രദാനംചെയ്യുന്നത്. ബാഹ്യശക്തികളുടെ സ്വാധീനത്തിൽ അകപ്പെടാതെ യുക്തിപരവും നിസ്വാർത്ഥമായി പ്രവർത്തിച്ചാൽ പാർട്ടിയുടെ പൂർണ്ണ പതനത്തിന് മുന്നേ മുഖ്യ മന്ത്രിയായി അനുഗ്രഹിക്കപ്പെടുന്നതുമായിരിക്കും. രാഹുവും കേതുവും കോടിയേരി കുടുംബത്തെ കണ്ണുനീർ കുടിപ്പിക്കാനുള്ള ചില കാരണങ്ങൾ സൃഷ്ട്ടിക്കും ഇത് സഖാവിന്റെ സമാധാനത്തെ ബാധിക്കും.