- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാനന്ദന്റെ മൊബൈലിൽ ഷീജ സ്‌ക്രീൻ സേവറായത് മകന്റെ കൂട്ടുകാരൻ കണ്ടപ്പോൾ തുടങ്ങിയ കലഹം; കാമുകിയുടെ കൈയും കാലും കെട്ടിയിട്ട് വയോധിക ദമ്പതികളെ സദാനന്ദൻ വകവരുത്തിയത് ബലാത്സംഗ ശ്രമമെന്ന് വരുത്താൻ; വാതിലുകളൊന്നും തകർക്കാതെ കുറ്റവാളി അകത്തുകടന്നത് പൊലീസിന് കച്ചിത്തുരുമ്പായി; തോലന്നൂരിലെ കൂട്ടക്കൊലയിൽ മുഖ്യ ആസൂത്രക മരുമകൾ തന്നെ
പാലക്കാട്: മരുമകൾ ഷീജയെ ചോദ്യം ചെയ്താൽ തോലന്നൂരിൽ വിമുക്തഭടനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത സദാനന്ദന്റെ പക്കൽ ഷീജയുടെ ആഭരണങ്ങൾ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സദാനന്ദനും ഷീജയും ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിന്റെ ആസൂത്രണത്തിൽ മരുമകൾ ഷീജയ്ക്കു നേരേ ബലാത്സംഗശ്രമം നടന്നെന്നു വരുത്താൻ പദ്ധതിയിട്ടതായി പൊലീസിന് സൂചന ലഭിച്ചു. മരുമകളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂളയ്ക്കാപറമ്പിൽ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പുത്രഭാര്യ ഷീജ(35)യെ െകെയും വായയും കെട്ടിയ നിലയിലാണു കണ്ടെത്തിയത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീജയുടെ സുഹൃത്ത് വടക്കൻപരവൂർ മന്നം ചോപ്പെട്ടി വീട്ടിൽ സദാനന്ദനാണ് (53) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു
പാലക്കാട്: മരുമകൾ ഷീജയെ ചോദ്യം ചെയ്താൽ തോലന്നൂരിൽ വിമുക്തഭടനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത സദാനന്ദന്റെ പക്കൽ ഷീജയുടെ ആഭരണങ്ങൾ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സദാനന്ദനും ഷീജയും ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിന്റെ ആസൂത്രണത്തിൽ മരുമകൾ ഷീജയ്ക്കു നേരേ ബലാത്സംഗശ്രമം നടന്നെന്നു വരുത്താൻ പദ്ധതിയിട്ടതായി പൊലീസിന് സൂചന ലഭിച്ചു.
മരുമകളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂളയ്ക്കാപറമ്പിൽ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പുത്രഭാര്യ ഷീജ(35)യെ െകെയും വായയും കെട്ടിയ നിലയിലാണു കണ്ടെത്തിയത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീജയുടെ സുഹൃത്ത് വടക്കൻപരവൂർ മന്നം ചോപ്പെട്ടി വീട്ടിൽ സദാനന്ദനാണ് (53) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കാനായിരുന്നു നീക്കമെന്ന് പിടിയിലായ സദാനന്ദൻ പൊലീസിനു മൊഴി നൽകി. വിമുക്തഭടനെയും ഭാര്യയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും മരുമകളെ വീടിന്റെ അടുക്കളയിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.
ഭർതൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാൾ വെളിപ്പെടുത്തിയെന്ന് അറിയുന്നു. ആശുപത്രിയിൽ കഴിയുന്നതിനാൽ ഷീജയെ വിശദമായി ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ. ഇവർ തമ്മിൽ മാനസിക അകൽച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാൽ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദൻ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ആറു മാസമായാണ് ഇവർ തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങൾ സദാനന്ദന്റെ മൊെബെലിൽ ഉണ്ടായിരുന്നു. സദാനന്ദൻ മൊെബെലിൽ സ്‌ക്രീൻ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കൽ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടിൽ ചർച്ചയായിരുന്നു. ഇതിനെ എതിർത്തതാകാം കൊലപാതക കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഓഗസ്ത് 31ന് വീട്ടിലെ വൈദ്യുതി മീറ്ററിൽ നിന്നും ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി കോട്ടായി പൊലീസിൽ സ്വാമിനാഥൻ പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കൊലപാതക ശ്രമത്തിന് ശേഷം ഷീജ ഇവർക്കൊപ്പം താമസിക്കുകയായിരുന്നു. ഷീജയുടെ മങ്കരയിലെ വീടിനു സമീപമാണ് സദാനന്ദൻ താമസിച്ചിരുന്നത്. നേരത്തെ തന്നെ ഷീജക്ക് സദാനന്ദനുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തു സൂക്ഷിച്ച കേസിൽ സദാനന്ദനെതിരെ എറണാകുളത്ത് മറ്റൊരു കേസുണ്ട്. സമീപത്തെ ക്വാറിയിലേക്ക് പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥൻ പാലം നിർമ്മിക്കുന്നതിനെ എതിർത്തിരുന്നു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഏഴുമണിയോടെ പാലുമായെത്തിയ അയൽക്കാരി രാജലക്ഷ്മിയാണ് കെട്ടിയിട്ട നിലയിൽ ഷീജ(35)യെ കണ്ടത്. പിന്നീട് വീട്ടിലെ ഹാളിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വയറ്റിൽ വെട്ടേറ്റും മരിച്ച നിലയിൽ സ്വാമിനാഥനെ കണ്ടെത്തി. പ്രേമകുമാരിയെ തലയണ കൊണ്ട് കഴുത്ത് ഞെരിച്ചും കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് മുളക് പൊടി വിതറിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഡോഗ് സ്‌ക്വാഡിലെ റോക്കി സ്ഥലത്തെത്തി മൂന്ന് കലോമീറ്ററോളം ഓടി പാടത്തിനരികിൽ നിന്നു. വീടിന്റെ വാതിൽ അകത്ത് നിന്ന് തുറന്നുകൊടുത്ത നിലയിലായിരുന്നു. വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടുണ്ട്. ഷീജയുടെ മൊബൈലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പിന്തുടർന്നാണ് സദാനന്ദനിലേക്ക് പൊലീസിനെ എത്തിച്ചത്.
കുറ്റകൃത്യം നടത്താൻ നിശ്ചയിച്ച് തേനൂരിൽ നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോൾ സദാനന്ദൻ, ഷീജയെ ഫോണിൽ വിളിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്. വെകിട്ട് ഏഴോടെ തോലന്നൂരിലെത്തിയ സദാനന്ദൻ രാത്രി 12.30 വരെ ഇവരുടെ വീടിനുസമീപം കാത്തുനിന്നു. അതിനിടയിൽ ഷീജയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. സംഭവത്തിനുശേഷം ഷീജയുടെ മാലയും വളയും സദാനന്ദൻ കൊണ്ടുപോയി. മോഷണശ്രമം നടക്കാതിരുന്നതും വാതിലുകളൊന്നും തകർക്കാതെ കുറ്റവാളി അകത്തുകടന്നതും കരുതിക്കൂട്ടി വസ്ത്രങ്ങൾ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമൊക്കെയാണ് പൊലീസിനു സംശയമുണ്ടാക്കിയത്.
തുടർന്ന് ഷീജയുടെ മൊെബെൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഓഗസ്റ്റിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളിൽനിന്നാണു വിളിച്ചതെന്ന് തെളിഞ്ഞു. സദാനന്ദന്റെ പഴയ നമ്പറിൽ നിന്നുള്ള രണ്ടു വിളികളും ഇതിനിടയിൽ കണ്ടെത്തി. ഇതോടെ സദാനന്ദനെ കസ്റ്റഡിയിലെടുത്തു.