- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലപ്രയോഗത്തിലൂടെ ബലാത്സംഗത്തിന് കെട്ടിയിട്ടെന്ന് മൊഴി; എന്നിട്ടും പരിക്കൊന്നും പറ്റാത്തത് സംശയകരമായി; കൊല നടത്താൻ എത്തിയ കാമുകനെ ഭർതൃവീട്ടിൽ ഒളിപ്പിച്ചിരുത്തി വിവരങ്ങൾ തൽസമയം നൽകി; ആദ്യം കൊന്നത് സ്വാമിനാഥനെ; പിന്നെ പ്രേമകുമാരിയേയും വകവരുത്തി: പാലക്കാട്ടെ ഞെട്ടിച്ച അർദ്ധരാത്രിയിലെ കൂട്ടക്കൊലയിലെ കള്ളി പൊളിച്ചത് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ
പാലക്കാട്: കുത്തനൂർ തോലനൂരിൽ വയോധിക ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ ഇവരുടെ മകന്റെ ഭാര്യ ഷീജ(36)യും അറസ്റ്റിലായത് പൊലീസിന്റെ കരുതലോടെയുള്ള നീക്കം കൊണ്ടു തന്നെ. പുളിക്കപറമ്പ് അംബേദ്കർ കോളനിയിൽ വിമുക്തഭടൻ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (65) എന്നിവരെ ബുധനാഴ്ച വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മരുമകൾ ഷീജയെ കെട്ടിയിട്ട നിലയിലായിരുന്നു. എന്നാൽ ബലാത്സംഗ ശ്രമെന്ന് വരുത്താനായിരുന്നു ഇത്. എന്നാൽ ബലപ്രയോഗത്തിലൂടെ കെട്ടിയിടുമ്പോഴുള്ള പരിക്കുകളൊന്നും ഷീജയുടെ ശരീരത്തിലുണ്ടായിരുന്നില്ല. ഇതോടെയാണ് ഷീജയുടേത് കെട്ടിയിടൽ നാടകമാണെന്ന സൂചന പൊലീസിന് ലഭിച്ചത്. കെട്ടഴിക്കാനുള്ള ശ്രമം ഷീജ നടത്തിയില്ലെന്നും പൊലീസിന് മനസ്സിലായി. ഇതോടെയാണ് ഷീജയുടെ മൊബൈൽ വിളികളിലേക്ക് അന്വേഷണം തുടങ്ങി. ഇതോടെ കാമുകൻ സദാനന്ദൻ കുടുങ്ങി. ഷീജയുടെ തറവാട്ടുവീടായ മങ്കര തേനൂരിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സദാനന്ദനുമായി ആറു മാസം മുൻപാണ് അടുപ്പം തുടങ്ങിയത്. ഇതറിഞ്ഞ സ്വാമിനാഥൻ ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഭർത
പാലക്കാട്: കുത്തനൂർ തോലനൂരിൽ വയോധിക ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ ഇവരുടെ മകന്റെ ഭാര്യ ഷീജ(36)യും അറസ്റ്റിലായത് പൊലീസിന്റെ കരുതലോടെയുള്ള നീക്കം കൊണ്ടു തന്നെ. പുളിക്കപറമ്പ് അംബേദ്കർ കോളനിയിൽ വിമുക്തഭടൻ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (65) എന്നിവരെ ബുധനാഴ്ച വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മരുമകൾ ഷീജയെ കെട്ടിയിട്ട നിലയിലായിരുന്നു. എന്നാൽ ബലാത്സംഗ ശ്രമെന്ന് വരുത്താനായിരുന്നു ഇത്. എന്നാൽ ബലപ്രയോഗത്തിലൂടെ കെട്ടിയിടുമ്പോഴുള്ള പരിക്കുകളൊന്നും ഷീജയുടെ ശരീരത്തിലുണ്ടായിരുന്നില്ല. ഇതോടെയാണ് ഷീജയുടേത് കെട്ടിയിടൽ നാടകമാണെന്ന സൂചന പൊലീസിന് ലഭിച്ചത്. കെട്ടഴിക്കാനുള്ള ശ്രമം ഷീജ നടത്തിയില്ലെന്നും പൊലീസിന് മനസ്സിലായി. ഇതോടെയാണ് ഷീജയുടെ മൊബൈൽ വിളികളിലേക്ക് അന്വേഷണം തുടങ്ങി. ഇതോടെ കാമുകൻ സദാനന്ദൻ കുടുങ്ങി.
ഷീജയുടെ തറവാട്ടുവീടായ മങ്കര തേനൂരിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സദാനന്ദനുമായി ആറു മാസം മുൻപാണ് അടുപ്പം തുടങ്ങിയത്. ഇതറിഞ്ഞ സ്വാമിനാഥൻ ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഭർത്താവിനെ വിവരം അറിയിക്കുമെന്നു ഷീജയ്ക്കു മുന്നറിയിപ്പു നൽകി. ഈ വൈരാഗ്യവും കൊലയ്ക്കു കാരണമായതായി പൊലീസ് പറഞ്ഞു. പ്രതിയെ കൊണ്ടു വന്നു നടത്തിയ തിരച്ചിലിൽ, കൊലയ്ക്ക് ഉപയോഗിച്ച കത്തിയും മുളകുപൊടി, കത്രിക, വസ്ത്രം എന്നിവയടങ്ങിയ ബാഗും കുറ്റിക്കാട്ടിൽ നിന്നും ചുറ്റികയും ഷീജയുടെ വസ്ത്രവും വീടിനടുത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി. ഇതിനായി ഇന്നലെ രാവിലെ കിണർ വറ്റിച്ചു. മാനഭംഗത്തിനു ശ്രമിച്ചതായി വരുത്താനാണു ഷീജയുടെ വസ്ത്രങ്ങൾ കിണറ്റിൽ ഇട്ടതെന്നു സദാനന്ദൻ സമ്മതിച്ചു. മോഷണമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ഷീജയുടെ മാലയും വളയും ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങളും ഇയാൾ എടുത്തു. ഇവ പിന്നീട് പ്രതിയുടെ മങ്കരയിലെ വീട്ടിൽ നിന്നു കണ്ടെത്തി.
കഴിഞ്ഞമാസം അവസാനം സ്വാമിനാഥനെ കൊലപ്പെടുത്താൻ നോക്കിയതും പ്രതി സദാനന്ദൻ തന്നെയായിരുന്നു. ഓഗസ്റ്റ് 31 ന് വൈദ്യതാഘാതമേൽപ്പിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം. ഈ സംഭവത്തിൽ കൊല്ലപ്പെട്ട സ്വാമിനാഥൻ കോട്ടായി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഷീജയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇതിനും സ്വാമിനാഥൻ ശ്രമിച്ചത്. എന്നാൽ പദ്ധതി നടന്നില്ല. കഴിഞ്ഞ 31-നു രാത്രി വീടിനു പുറത്തുള്ള ഫ്യൂസിൽ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു സ്വാമിനാഥനെ വധിക്കാൻ ശ്രമിച്ചത്. സ്വാമിനാഥനൊപ്പം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രേമകുമാരി ആശുപത്രിയിലായതിനാൽ അന്ന് സ്വാമിനാഥൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഈ ശ്രമത്തിന് പിന്നിലും താനായിരുന്നെന്ന് സദാനന്ദൻ സമ്മതിച്ചു.
സദാനന്ദന് പ്രതിഫലമായി 15 പവൻ ആഭരണങ്ങളും 25,000 രൂപയും ഷീജ നൽകിയിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്താൻ കൂടിയാണ് ആഭരണവും പണവും നൽകിയത്. കൊലക്കുപയോഗിച്ച ചുറ്റിക വീട്ടിലെ കിണറ്റിൽനിന്നും കത്തി സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെടുത്തു. സ്വാമിനാഥൻ ഷീജയെ വഴക്ക് പറഞ്ഞതും സദാനന്ദനുമായുള്ള ബന്ധം മകൻ പ്രദീപ്കുമാറിനെ അറിയിക്കുമെന്ന് പറഞ്ഞതുമാണ് കൊലപ്പെടുത്താൻ കാരണമെന്ന് സദാനന്ദൻ പറഞ്ഞു. സ്വാമിനാഥനെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. ചൊവ്വാഴ്ച വൈകിട്ട് കൃത്യം നടത്താൻ തേനൂരിൽ നിന്നു പുറപ്പെടുമ്പോൾ യുവതിയെ വിളിച്ചിരുന്നു. ഫോൺ കൈവശം വച്ചില്ല. ആറരയോടെ സ്ഥലത്തെത്തി.
വീടിനോട് ചേർന്ന ശൗചാലയത്തോട് ചേർന്നുനിന്നു. രാത്രി 12.30ന് ശേഷമാണ് സ്വാമിനാഥനും ഭാര്യയും ഉറങ്ങാറുള്ളത്. പ്രാഥമികാവശ്യങ്ങൾക്കായി പ്രേമകുമാരിയും ഷീജയും വീടിന് പുറത്തിറങ്ങേമ്പാൾ അകത്തുകയറി സ്വാമിനാഥനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. സമീപത്തും മറ്റുമായി പതിയിരുന്നു. ടി.വി. കണ്ട് വൈകിയാണ് സ്വാമിനാഥൻ കിടക്കാറുള്ളത്. സംഭവദിവസവും പന്ത്രണ്ടു മണിയോടെയാണ് കിടന്നത്. ഇതിനിടെ, വീടിന്റെ പിന്നിലെ മുറിയിലെ ജനാലവഴി വിവരങ്ങൾ ഷീജ അറിയിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ പിൻവാതിൽ തുറന്നു. അകത്തുകയറി മുറിയിലെത്തി. ഉറങ്ങിയിട്ടില്ലാതിരുന്ന സ്വാമിനാഥൻ ചാടി എഴുന്നേറ്റപ്പോഴാണ് ആക്രമിച്ചത്. സ്വാമിനാഥൻ നിലവിളിച്ചതോടെ പ്രേമകുമാരി ഓടിയെത്തി. ഇതോടെ അവരെയും കൊലപ്പെടുത്തി. ഒരൊറ്റ അടിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് പാളിയതോടെ കത്തിയുപയോഗിച്ച് സ്വാമിനാഥനെ കുത്തി. പ്രേമകുമാരിക്കും കുത്തേറ്റു.
കുത്തേറ്റ ഗൃഹനാഥൻ സദാനന്ദന്റെ കഴുത്തിലും കാലിലും പിടിച്ചപ്പോഴാണ് ചുറ്റികകൊണ്ട് തലയ്ക്കും കൈയിലും അടിച്ചത്. ഈ ചുറ്റിക മരുമകളാണു കരുതിവച്ചതെന്നാണ് മൊഴി. ഇതിനിടെ, പ്രേമകുമാരിയുയെയും കുത്തി. സ്വാമിനാഥനെ ആക്രമിക്കുമ്പോൾ ഇവരെ തടഞ്ഞുവച്ചതു ഷീജയാണ്. ഇവരെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു.ശബ്ദം പുറത്തേക്ക് വരാതിരിക്കാനായിരുന്നു ഇത്. ഇതിനുശേഷം പുലർച്ച അഞ്ചുവരെ ഷീജക്ക് സദാനന്ദൻ കൂട്ടിരുന്നു. കവർച്ചയാണ് ലക്ഷ്യമെന്ന് വരുത്താൻ ഷീജയുടെ കൈകൾ ബന്ധിച്ചു. മുളകുപൊടിയും വിതറി. ഓഗസ്റ്റ് 31ന് സ്വാമിനാഥനെ ഷോക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചതും താനാണെന്ന് സദാനന്ദൻ സമ്മതിച്ചിട്ടുണ്ട്.
സംഭവശേഷം വീട്ടിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വിതറി. രക്തം ഒഴുകി പരക്കാതിരിക്കാനാണ് സ്വാമിനാഥന്റെ ശരീരത്തിൽ മഞ്ഞൾപ്പൊടി വിതറിയത്. വസ്ത്രങ്ങൾ വാരിവലിച്ചിട്ടു. ചുറ്റികയും ഒരു താഴും കിണറ്റിൽ ഉപേക്ഷിച്ചു. ഷീജ ആഭരണങ്ങൾ ഊരി നൽകി. ബലാത്സംഗ ശ്രമം നടന്നതായി വരുത്തിതീർക്കാനുള്ള പദ്ധതിപ്രകാരമുള്ള കാര്യങ്ങളും നടത്തി ഷീജയെ കെട്ടിയിട്ടശേഷം നാലുമണിയോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. റോഡിലെത്തി ആദ്യ ബസിൽ മടങ്ങിയ സദാനന്ദൻ പല സ്ഥലങ്ങളിലും കറങ്ങി ഉച്ചയോടെയാണ് വീട്ടിലെത്തിയത്. പറവൂരിൽ പോയതാണെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. പൊലീസെത്തിയപ്പോഴും പറവൂരിൽനിന്നു വന്നതാണെന്നു പറഞ്ഞെങ്കിലും ചെവിയിൽ ചോരപ്പാടു കണ്ടതോടെ കാര്യങ്ങൾ ഉറപ്പായി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോൾ കുറ്റസമ്മതം നടത്തി.
വൻ പൊലീസ് സന്നാഹത്തോടെയാണ് ഇന്നലെ സദാനന്ദനെ കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. അടുക്കള ഭാഗത്തെ കിണർവറ്റിച്ച് ചുറ്റികയും താഴും കണ്ടെടുത്തു. തുടർന്ന് റോഡരികിൽ ഉപേക്ഷിച്ച ബാഗിൽ നിന്നു കത്തിയും കൃത്യം നടത്തിയപ്പോൾ സദാനന്ദൻ ധരിച്ചിരുന്ന ഷർട്ടും ട്രൗസറും തോർത്തും ലഭിച്ചു. താഴ് കിണറ്റിലിട്ടതും വസ്ത്രങ്ങൾ നിരത്തിയിട്ടതും മുളകുപൊടി വിതറിയതും അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു. സദാനന്ദന്റെ വീട്ടിൽ നിന്നാണ് ഷീജയുടെ മാലയും വളകളും കണ്ടെടുത്തത്. ഇവ ഊരിനൽകിയതാണെന്നാണ് പ്രതിയുടെ മൊഴി.