തിരുവനന്തപുരം: വെള്ളറട കീഴാറൂർ ശ്രീ രാജരാജേശ്വരി ക്ഷേത്ര മഠാധിപതി നിത്യാനന്ദ സ്വാമി (59) സമാധിയായി. കീഴാറൂർ ശ്രീരാജ രാജേശ്വരി ക്ഷേത്ര സ്ഥാപകനും നിത്യാനന്ദ ഗുരുകുലം ട്രസ്റ്റ് സർവാധികാരിയുമാണ്.

ക്ഷേത്രത്തിനു സമീപമുള്ള ആശ്രമത്തിലായിരുന്നു സമാധി. 12-ാം വയസിൽ സന്ന്യാസ ജീവിതം സ്വീകരിച്ച സ്വാമി ഇവിടെയാണ് താമസിച്ചിരുന്നത്.

കീഴാറൂർ രാജരാജേശ്വരി ബിൽഡിംഗിൽ ഷൺമുഖൻപിള്ളയുടെയും ഭഗവതിഅമ്മയുടെയും മകനായി 1957ൽ ആയിരുന്നു ജനനം. കർണാടകത്തിലെ തുംകൂറിലും നിത്യാനന്ദ ആശ്രമം സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. കീഴാറൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏതാനും വർഷങ്ങൾക്കു മുൻപാണ് നിത്യാനന്ദ ഗുരുകുലം തുടങ്ങിയത്. 

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ