തൊടുപുഴ: ഒൻപതുവയസ്സുകാരിയെ പിഡിപ്പിച്ച കേസിൽ വ്യാജസ്വാമി അറസ്റ്റിൽ. ഉപ്പുകുന്ന് സ്വാമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാലാ കദളിക്കാട്ട് രാജു (55) ആണ് പൊലീസ് പിടിയിലായത്. സത്ഗുരു ദിവ്യാത്മ ശ്രീയോഗാനന്ദ ശ്രീരാജ് എന്നാണ് രാജു സ്വയം വിശേഷിപ്പിച്ചിരുന്നത്.

തൊടുപുഴ സ്വദേശിയായ ഒൻപതുവയസ്സുകാരി നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി. തൊടുപുഴ, ഉപ്പുകുന്ന്, മുള്ളരിങ്ങാട്, കുട്ടംപുഴ എന്നിവിടങ്ങളിൽ ആശ്രമവും 'കോസ്മിക്' യോഗാ ഫൗണ്ടേഷൻ എന്ന യോഗാ സെന്ററുകളും രാജു നടത്തിയിരുന്നു. തൊടുപുഴ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ശനിയാഴ്ച രാത്രി ഒരു മണിയോടെ കടുത്തുരുത്തിയിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

യോഗാ പരിശീലനത്തിനും ചികിത്സയ്ക്കും ഇവിടെ എത്തിയിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് സാമിയുടെ സ്ഥിരം ഏർപ്പാടായിരുന്നു. മുമ്പും രാജുവിന്റെ പേരിൽ മുൻപ് ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. സന്താനലബ്ധിപൂജ, രോഗശാന്തി, നാരീപൂജ, ആണ്ടുബലി തുടങ്ങിയ പൂജകൾ ആശ്രമങ്ങളിൽ നടത്തിയിരുന്നു. പീഡിപ്പിച്ച വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് മൊബൈൽ സന്ദേശം അയച്ചതായും പരാതിയിൽ പറയുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് അറസ്റ്റ്. തട്ടിപ്പിന്റെ ഉസ്താദാണ് സത്ഗുരു ദിവ്യാത്മ ശ്രീയോഗാനന്ദ ശ്രീരാജ്. ഒന്നാം ക്ലാസിൽ പഠനം നിർത്തിയ ശേഷം പല തട്ടിപ്പുകൾ നടത്തി. നല്ലത് ആത്മീയ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് സ്വാമി വേഷം കിട്ടി. പീഡനത്തിൽ ഇയാൾക്കെതിരെ പരാതി വ്യാപകമായപ്പോൾ 2013 ൽ നാട്ടുകാർ ഉപ്പുകുന്നിലെ ആശ്രമം തീവച്ച് നശിപ്പിച്ചു. ഒൻപതാം ക്ലൂസ്സിൽ പഠനം നിർത്തിയ രാജു കാസറ്റ് കച്ചവടം നടത്തിയിരുന്നു. 2001 ൽ പാലായിൽ മടങ്ങിയെത്തിയ രാജു ബോധോദയം കിട്ടിയെന്നവകാശപ്പെട്ട് സ്വാമിയെന്ന് സ്വയം വിശേഷിപ്പിച്ച് ചികിത്സയും യോഗാ പരിശീലനവും ആരംഭിച്ചു.

അപമര്യാദയായി പെരുമാറിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് ഇയാൾക്കെതിരെ മൊഴി നൽകാൻ സ്ത്രീകൾ തയ്യാറല്ലായിരുന്നെന്ന് തൊടുപുഴ ഡിവൈ.എസ്‌പി., കെ.എം.സാബു മാത്യു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രാജുവിനെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.