- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശ്വത്ഥാമാവ് വെറുമൊരു ആനയല്ല! ശിവശങ്കറിനേയും ശ്രീരാമകൃഷ്ണനേയും രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിച്ച് സൈബർ സഖാക്കൾ; എല്ലാം ചാനൽ ഗൂഢാലോചനയെന്ന് മാത്രം പ്രതികരിക്കും; മുൻ സ്പീക്കറോട് എല്ലാ അർത്ഥത്തിലും മൗനം പാലിക്കാൻ നിർദ്ദേശിച്ച് സിപിഎം; ഊട്ടിയിലെ 'ഓടുന്ന കുതിര' എല്ലാം തുറന്നു പറയുമ്പോൾ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലോടെ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവുണ്ടെങ്കിലും ശിവശങ്കറു മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും തൽകാലം പ്രതികരിക്കില്ല.. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കു മറുപടിയായി ഗുരുതരമായ ആരോപണങ്ങളുമായാണു കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. ഇതിനെ മാധ്യമ ഗൂഢാലോചനയായി ഉയർത്തിക്കാട്ടാനാണ് ശ്രമം. ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനേയും മറ്റും വ്യക്തിപരമായ അധിക്ഷേപിച്ച് മാധ്യമ ഗൂഢാലോചനയാണ് ഇതെന്ന് വരുത്താനാണ് നീക്കം. ശിവശങ്കറിന്റെ പുസ്തകം എഴുത്തു വോണ്ടാത്ത നടപടിയായെന്ന വിലയിരുത്തൽ ഈ ഘട്ടത്തിലുണ്ട്. അന്വേഷണ ഏജൻസികളെ തകർക്കാനുള്ള ശിവശങ്കറിൻെ നീക്കമാണ് സ്വപ്ന പൊളിച്ചത്.
ശിവശങ്കർ എഴുതിയതെല്ലാം കള്ളമാണെന്നും ശിവശങ്കറിന്റെ തനിനിറം പുറത്തുവരുന്ന സത്യങ്ങളും കണക്കുകളും വച്ച് താൻ പുസ്തമെഴുതിയാൽ ഇതിനെക്കാൾ വിപണന സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരും മറ്റ് സംവിധാനങ്ങളും കരുതൽ എടുക്കും. സ്വപ്നയെ ഗൗരവത്തോടെ എടുക്കാതെ വിഷയം കളത്തിന് പുറത്തു നിർത്താനാണ് സിപിഎം നീക്കം. ഏഷ്യാനെറ്റ് ന്യൂസ് ഗൂഢാലോചനയാണ് എല്ലാത്തിനും പിന്നിലെന്ന് വരുത്താനും നീക്കം നടത്തും. എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതും മാധ്യമ പ്രവർത്തകർ പറഞ്ഞിട്ടാെേണാ എന്ന ചോദ്യം മാത്രം. ഊട്ടിയിലെ ഓടുന്ന കുതിരയെ പോലെയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചാണ് സ്വപ്‌ന എല്ലാം തുറന്നു പറയുന്നത്.
ന്യൂസ് 18 കേരളയാണ് ആദ്യം സ്വപ്‌നയുടെ അഭിമുഖം പുറത്തു വിട്ടത്. എന്നാൽ ന്യൂസ് 18 കേരളയെ വെറുതെ വിട്ട് ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിക്കൂട്ടിലാക്കി ചർച്ചകൾ പുതിയ തലത്തിലെത്തിക്കാനാണ് സൈബർ സഖാക്കളുടെ ശ്രമം. വിനു വി ജോണിനെതിരെ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. ഇതിനെല്ലാം പിന്നിൽ ഏഷ്യാനെറ്റ് ഗൂഢാലോചനയെന്ന് പറഞ്ഞ് എല്ലാം തള്ളനാണ് സിപിഎം സൈബർ ഗുണ്ടകളുടെ ശ്രമം. വ്യാപക ആക്രമണമാണ് വിനു വി ജോണിനെതിരെ ഉയരുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തേ അറിയാമായിരുന്നു. സ്വർണം പിടിച്ചതിന്റെ തലേദിവസം ഞാൻ ശിവശങ്കറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്വേഷിച്ച ശേഷം അദ്ദേഹം മറുപടി തന്നത് ഡോണ്ട് വറി, കോവിഡായതിനാലാണു ബാഗേജ് വിട്ടുകിട്ടാത്തതെന്നും ഉടനെ കിട്ടുമെന്നുമാണ്. രാത്രി 11ന് നേരിട്ട് അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലും പോയി. ബാഗേജിൽ സ്വർണമാണെന്നു പറഞ്ഞു. കസ്റ്റംസിൽ ബന്ധപ്പെട്ട ശേഷമാണ് ഉടനെ വിട്ടുകിട്ടുമെന്ന് അദ്ദേഹം അറിയിച്ചത്. മുൻപും ഇത്തരം ബാഗേജുകളുടെ ക്ലിയറൻസിന് അദ്ദേഹം സഹായിച്ചിട്ടുണ്ട്-സ്വപ്‌നയുടെ ഈ വെളിപ്പെടുത്തലാണ് സർക്കാരിന് കൂടുതൽ തലവദേന. മുഖ്യമന്ത്രിയുടെ ഓഫീസിന് കടത്തി പങ്കുണ്ടെന്ന് അവർ സമ്മതിക്കുന്നു.
3 വർഷത്തോളമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കുണ്ടായിരുന്നെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം കൊണ്ടു തന്നെ അസ്തപ്രജ്ഞനായി പോയ എനിക്ക്, ഒന്നിനു പിറകെ ഒന്നായി നിരന്തരം ഉയർന്നുവന്നിരുന്ന ആരോപണങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കർ പറയുന്നത്. എന്നാൽ 3 വർഷമായി എന്റെ 'പഴ്‌സനൽ കംപാനിയനാ'യിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കർ. എനിക്കറിയാവുന്നതെല്ലാം അദ്ദേഹത്തിനുമറിയാം-ഇതായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
കോൺസുലേറ്റിലെ ഈ ഇടപാടുകൾ സുരക്ഷിതമല്ലെന്നും രാജിവയ്ക്കണമെന്നും പലവട്ടം ശിവശങ്കർ പറഞ്ഞിരുന്നു. സ്വർണം പിടിക്കുന്നതു വരെ എല്ലാറ്റിനും കൂടെ നിന്നു. സ്വർണം പിടിക്കപ്പെട്ടപ്പോൾ കയ്യൊഴിഞ്ഞു. ഞാൻ ചതിച്ചിരുന്നെങ്കിൽ എന്നെ പിടിച്ചപ്പോൾ തന്നെ ശിവശങ്കറും അറസ്റ്റിലാകുമായിരുന്നു. 6 മാസം കഴിഞ്ഞ് തെളിവുകളുമായി അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോഴാണ് എനിക്ക് എല്ലാം പറയേണ്ടി വന്നത്. ശിവശങ്കർ പറയുന്നതെല്ലാം കളവാണെന്നാണ് സ്വപ്‌ന ഈ ഘട്ടത്തിൽ പറയുന്നത്. കേന്ദ്ര ഏജൻസികളുടെ തലയിൽ എല്ലാം വച്ചുകെട്ടാനുള്ള ശിവശങ്കറിന്റെ നീക്കമാണ് പൊളിയുന്നത്. വിചാരണയിൽ ശിവശങ്കറിന് സ്വപ്‌നയുടെ പിന്തുണ ഉണ്ടാകില്ലെന്നും ഉറപ്പായി.
ബാഗേജ് വിട്ടുകിട്ടാൻ എന്നെ സമീപിച്ചപ്പോൾ കസ്റ്റംസിന് അവരുടേതായ നടപടിക്രമങ്ങളുണ്ട് അതിൽ ഇടപെടുന്നത് ശരിയല്ല എന്നു ഞാൻ മറുപടി കൊടുത്തിരുന്നു. ജൂലൈ നാലിനു രാത്രി സ്വപ്നയും ഭർത്താവ് ജയശങ്കറും ഞാൻ താമസിക്കുന്ന ഹെതർ ഹൈറ്റ്‌സിലെ ഫ്‌ളാറ്റിലെത്തി ബാഗേജ് വിട്ടുകിട്ടാൻ എന്തെങ്കിലും ഇടപെടൽ നടത്താമോ എന്ന് അഭ്യർത്ഥിച്ചിരുന്നു. ആ സമയത്ത് പ്രസ്തുത ബാഗേജിൽ സ്വപ്നയുടെ സുഹൃത്തായ സരിത്തിനു വേണ്ടി ആരോ അയച്ച ഡ്യൂട്ടി അടയ്ക്കാത്ത ചില സാമഗ്രികൾ (കാർ സ്പീക്കറും മറ്റും) ഉണ്ട്, അതാകണം പ്രശ്‌നം എന്നും പറഞ്ഞിരുന്നു. അതിലൊന്നും എനിക്ക് ഇടപെടാനാകില്ലെന്നു തന്നെയായിരുന്നു എന്റെ മറുപടി-ഇതാണ് ശിവശങ്കർ പറയുന്നത്.
സ്വർണം പിടികൂടുകയും സരിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തശേഷം 3 തവണ ശിവശങ്കർ എന്നെ വിളിച്ചു. മുൻകൂർ ജാമ്യം എടുക്കണമെന്നും കൊച്ചിയിലേക്കു പോകണമെന്നും ആവശ്യപ്പെട്ടതു ശിവശങ്കറാണ്. ഭർത്താവ് ജയശങ്കറും സന്ദീപുമായി ശിവശങ്കർ ബാക്കി കാര്യങ്ങൾ ആസൂത്രണം ചെയ്ത് അറിയിക്കുന്നുണ്ടായിരുന്നു. കൊച്ചിയിലേക്ക് പോകുമ്പോഴും 2 തവണ വിളിച്ചു. ഒളിവിൽ പോയതല്ല, ഒളിവിൽ ആയതാണ്. പിന്നീട് എല്ലാം തീരുമാനിച്ച് സന്ദീപ് വഴി അറിയിച്ചത് അദ്ദേഹമാണ്. അദ്ദേഹം പറഞ്ഞിട്ടാണു കൊച്ചിയിൽ വച്ച് ഓഡിയോ ക്ലിപ് റെക്കോർഡ് ചെയ്ത് സന്ദീപിനു നൽകിയത്. ഊട്ടിയിലെ കുതിരയെപ്പോലെ ശിവശങ്കർ പറഞ്ഞതു മാത്രമാണ് ഞാൻ ചെയ്തത്.
06-07-2020 ന് ബിജെപി പ്രസിഡന്റ് സുരേന്ദ്രൻ പത്രസമ്മേളനം നടത്തി സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ കസ്റ്റംസിനെ വിളിച്ചു എന്നാരോപിക്കുന്നു, പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആരോപണം ആവർത്തിക്കുന്നു. ഒരാൾ പോലും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു കസ്റ്റംസിനെ വിളിച്ചിരുന്നില്ല എന്നിരിക്കെ, അങ്ങനെയൊരു സമ്മർദമുണ്ടായതായൊരു പരാതിയും കസ്റ്റംസ് വകുപ്പിന് അന്നും ഇന്നും ഇല്ലെന്നിരിക്കെ, ഈ തെറ്റായ ആരോപണം അത്രവേഗം ഉയർത്താൻ പ്രമുഖ രാഷ്ട്രീയനേതാക്കളെ പ്രേരിപ്പിച്ചത് എന്താണ്? അഥവാ ആരാണ്?-ഇതായിരുന്നു ശിവശങ്കർ പ്രതിരോധം തീർക്കാനായി ഉയർത്തിയത്. ഇതും സ്വപ്‌ന പരസ്യമായി പൊളിച്ചു. ഇതോടെ ശിവശങ്കർ തീർത്തും ഒറ്റപ്പെട്ടു.
കോൺസുലേറ്റിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നതും കസ്റ്റംസിൽ വിളിച്ചിരുന്നതും ശിവശങ്കറാണ്. ഞങ്ങൾ അക്കാര്യത്തിനായി ശിവശങ്കറിനെ മാത്രമേ വിളിച്ചിട്ടുള്ളുവെന്നാണ് സ്വപ്‌ന പറയുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശിവശങ്കർ എന്നെ അറിയില്ലെന്ന മട്ടിൽ കസ്റ്റംസ് ഓഫിസിൽ വച്ച് പെരുമാറിയപ്പോൾ മാനസികമായി തകർന്നുപോയി. കസ്റ്റംസ് കേസിൽ നിന്നു പുറത്തുവന്നു വിവരങ്ങൾ പുറത്തുപറഞ്ഞാൽ കുടുങ്ങും എന്നതിനാൽ എൻഐഎയെ അന്വേഷണത്തിലേക്കു കൊണ്ടുവന്നത് ശിവശങ്കർ എന്ന മാസ്റ്റർ മൈൻഡ് ആണെന്ന വിവരമാണ് വിശ്വസിക്കാനാകുന്ന സോഴ്‌സിൽ നിന്നു കിട്ടിയത്. ഞാൻ പുറത്തുവന്നു വാ തുറക്കാതിരിക്കാനായിരുന്നു ഈ നീക്കം-സ്വപ്‌ന വിശദീകരിക്കുന്നു.
മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. അതേ സമയം കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും അവർ വ്യക്തമാക്കി. 'പി.ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരു വിദേശകാര്യാലയത്തിൽ ഒരു ഇന്ത്യൻ സ്ത്രീ ജോലി ചെയ്യുമ്പോൾ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്തയാളാണോ സ്പീക്കർ സ്ഥാനാത്തിരുന്നതെന്ന് സ്വപ്ന ചോദിച്ചു. സ്വപ്ന ഡിപ്ലോമാറ്റ് ആണെന്നാണ് താൻ കരുതിയിരുന്നതെന്ന് ശ്രീരാമകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
പി.ശ്രീരാമകൃഷ്ണൻ എന്റെ വീട്ടിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാൻ ഡിപ്ലോമാറ്റ് അല്ല എന്നത്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്. മറ്റുള്ളവരൊന്നും അത്ര അടുത്തവരല്ല. ഞാൻ ആരേയും എന്റെ ഒരു ആവശ്യത്തിന് വേണ്ടി മന്ത്രിയേയോ എംഎൽഎയെയോ ഒരു അധികാരികളേയും വിളിച്ചിട്ടില്ല' സ്വപ്ന പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ