- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം; നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജ് ഉണ്ടായത്; അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം; നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്'; ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയിലെ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ടു. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാർത്താ സമ്മേളനം നടത്തിയത്. പാലക്കാട് എച്ച് ആർ ഡി എസ് ഓഫീസിൽ നിന്നാണ് ഫോൺ സംഭാഷണം പുറത്ത് വന്നത്.
'സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?
ഷാജ്: 'അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.'
സ്വപ്ന: ആരെ കൈയിൽ നിന്ന് വാങ്ങണം എന്നാണ്? എമൗണ്ട് വാങ്ങിക്കാൻ ആരെയാ അറിയുക?
ഷാജ് കിരൺ: ഇതിപ്പൊ നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജായത്? അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ഇത്രയും നാള് ജയിലിൽ പോയത്. അതിന് നഷ്ടപരിഹാരം വാങ്ങിക്കണം. നിങ്ങളെ വെച്ച് വേറാളുകൾ കാശ് വാങ്ങുന്നുണ്ട്. ഇന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് ഞാൻ കരുതിയത്. ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നാളെ പോയി ഡിജിപിയെ മീറ്റ് ചെയ്യൂ. സാർ ഇങ്ങനെയിങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങൾ. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രേം കാലം ജയിലിൽ കിടന്നതിന്, ഫേസ് ചെയ്ത സാധനങ്ങൾക്കും ട്രാവൽ ബാൻ നീക്കാനും ഒരു മാന്യമായിട്ടുള്ള നഷ്ടപരിഹാരം വേണമെന്ന് പറയുക. അവര് നിങ്ങളോട് പറയും....
സ്വപ്ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.
ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാൻ അറിഞ്ഞത്. ഞാൻ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്‌നങ്ങൾ. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലിൽ കിടന്നതിന് ഫേയ്‌സ് ചെയ്ത പ്രശ്‌നങ്ങൾക്ക് ഒരു കോംപൻസേഷൻ ചോദിക്കണം. ട്രാവൽ ബാൻ മാറ്റാനും.
സ്വപ്ന: നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ ഷാജി ആദ്യം മുതലേ വർക്ക് ചെയ്യുന്നുണ്ട്. വർക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്
ഷാജ്: ഓൾറെഡി ഞാൻ വർക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.
സ്വ: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു
മറ്റൊരാൾ: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതിൽ ബന്ധപ്പെട്ട എല്ലാവരും പോയി.
ഷാജ്: എന്നിട്ടും നിങ്ങൾക്ക് കിട്ടിയില്ലല്ലോ?
മൂന്നാമൻ: നമ്മള് പോയില്ല ഇതുവരേം.
ഷാജ്: പോയാൽ കിട്ടുമെന്ന് തോന്നുന്നുണ്ടോ?
മൂന്നാമൻ: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്
ഷാജ്: എന്നാൽ പിന്നെ അത് വിട്.. നമുക്ക് പ്രശ്‌നത്തിലേക്ക് വരാം....
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.
ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നൽകിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചതെന്നും സ്വപ്‌ന പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ