- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാരനോട് ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടർ കോടതിയിൽ; ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്റ; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറുകാരൻ തനിക്ക് നൽകിയ പണമാണ് കോൺസൽ ജനറലിന് കൈമാറിയതെന്ന് സ്വപ്ന; ലോക്കറിൽ കണ്ടെത്തിയത് സ്വപ്നയുടെ ജോലി ചെയ്ത ആസ്തിയെന്ന് അഭിഭാഷകൻ; സ്വപ്നയും ശിവശങ്കറും നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
തിരുവനന്തപുരം: ലൈഫ് മിഷൻ കാരാറുകാരറിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അടുപ്പം ശക്തമാകുന്ന രേഖകൾ എൻഫോഴ്സ്മെന്റിന്. കരാറുകാനോട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കാണാൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടർ കോടതിയിൽ വാദിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുകാരൻ കോൺസൽ ജനറലിന് പണം നൽകിയെന്ന് സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി.
ഈ പണമാണ് കോൺസൽ ജനറൽ തനിക്ക് നൽകിയത്. ഇതാണ് ലോക്കറിൽനിന്ന് കണ്ടെടുത്തതെന്ന് സ്വപ്നയുടെ അഭിഭാഷകനും അറിയിച്ചു. ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കള്ളപ്പണമല്ലെങ്കിൽ ലോക്കറിൽ സൂക്ഷിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. ലോക്കറിലേത് വിവാഹത്തിന് വാങ്ങിയ സ്വർണമല്ലെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞുയ
19 വയസുമുതൽ വലിയ തസ്തികകളിൽ ജോലി ചെയ്തിരുന്നെന്നും സ്വപ്ന. അതിനാൽ ലോക്കറിലെ പണം സ്വർണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ.അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണക്കമ്പിനിയിൽ നിന്ന് സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പദ്ധതിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനും കമ്മിഷൻ ലഭിച്ചെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കോൺസുലേറ്റിലെ വീസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 2019 ൽ 70 ലക്ഷം രൂപ ലഭിച്ചെന്നും എൻഫോഴ്സ്മെന്റിന് വിവരമുണ്ട്. ഒരു കിലോ സ്വർണം കടത്തുമ്പോൾ ആയിരം ഡോളറായിരുന്നു സ്വപ്നയുടെ കമ്മിഷൻ.
പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഫ്ളാറ്റ് നിർമ്മിച്ച് നൽകുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി 18 കോടിയുടേതാണെന്നാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ ഇരുപത് ശതമാനം അതായത് 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കുമായി ലഭിച്ചു. യുഎഇയിലെ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനുമായും സ്വപ്ന മൂന്നു കോടി 60 ലക്ഷം പങ്കിട്ടു.
നിർമ്മാണക്കരാർ ഏറ്റെടുക്കാൻ നിർമ്മാണക്കമ്പനിയുമായി ചർച്ച നടത്തിയത് സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എൻഫോഴ്സ്മെന്റ് സൂചിപ്പിക്കുന്നു. കമ്മിഷനായി ലഭിച്ച പണം മറ്റാർക്കെങ്കിലും പങ്കിട്ടോ എന്നും കമ്പനി മറ്റാർക്കെങ്കിലും കമ്മിഷൻ നൽകിയോ എന്നും വ്യക്തമല്ല. കോൺസുേലറ്റ് വഴി യുഎഇ വീസ സ്റ്റാംപിങ്ങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് 2019 ൽ സ്വപ്ന കമ്മിഷനായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരു കിലോ സ്വർണം കടത്തുന്നതിൽ നിന്ന് സ്വപ്നയുടെ കമ്മിഷൻ 1000 ഡോളറായിരുന്നു.
എന്നാൽ കോൺസുലേറ്റിലെ ഉന്നതന് നൽകാൻ എന്ന വ്യാജേന ഇതിന് പുറമേ ഒരു കിലോ സ്വർണത്തിന് 1000 ഡോളർ കൂടി വാങ്ങിയിരുന്നു. സ്വർണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടിൽ വച്ച് റമീസിന്റെ ആൾക്കാരായിരുന്നു. കമ്മീഷൻ കുറച്ച് നൽകാനായി കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ് പലപ്പോഴും കെ.ടി റമീസ് കുറച്ചാണ് സ്വപ്നയെ അറിച്ചിരുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.
സ്വപ്നയ്ക്കൊപ്പം ശിവശങ്കർ നടത്തിയ വിദേശയാത്രകൾ ഔദ്യോഗിക ആവശ്യങ്ങൾക്കെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ശിവശങ്കറിന് വിദേശയാത്രകൾക്ക് അനുമതി നൽകിയുള്ള സർക്കാർ ഉത്തരവുകളുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. 2017 ഏപ്രിലിൽ സ്മാർട് സിറ്റി പദ്ധതിക്കായും 2018 ഏപ്രിലിൽ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനും ദുബായ് സന്ദർശിക്കാനാണ് സർക്കാർ അനുമതി നൽകിയത്.
എൻഫോഴ്മെന്റിന് എം.ശിവശങ്കർ നൽകിയ മൊഴിയനുസരിച്ച് 2017 ഏപ്രിലിലായിരുന്നു സ്വപ്നയ്ക്കൊപ്പം ആദ്യം യു.എ.ഇയിൽ പോയത്. ഏപ്രിൽ 10 മുതൽ 13 വരെ ദുബായ് സന്ദർശിക്കാൻ അനുമതി നൽകി അതേ മാസം മൂന്നിനാണ് സർക്കാർ ഉത്തരവിറക്കിയത്. സ്മാർട് സിറ്റി പദ്ധതിയുടെ തുടർ നടപടികളായിരുന്നു സന്ദർശന ഉദ്ദേശം.
ഈ യാത്രയിൽ സ്വപ്നയും കൂടെ കൂടി. അടുത്ത വർഷം ഏപ്രിലിൽ രണ്ടാം യാത്ര. ഏപ്രിൽ 9 മുതൽ 11 വരെ ദുബായിൽ നടന്ന എട്ടാമത് വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിന് ജിഎഡി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ.ടി സെക്രട്ടറി എം.ശിവശങ്കർ എന്നിവർക്ക് സർക്കാർ അനുമതി നൽകിയുള്ള ഉത്തരവാണിത്. യാത്രാ ദിവസം തന്നെയാണ് അനുമതി നൽകിയുള്ള ഉത്തരവും ഇറങ്ങിയത്.
ഐടി കമ്പനികളുമായി ചർച്ച നടത്താൻ ഏപ്രിൽ 12 മുതൽ 15 വരെ ഒമാൻ സന്ദർശനത്തിനും അനുമതി നൽകി. ഇതിന്റെ തുടർച്ചയായി കേരളത്തിലേക്ക് നിക്ഷേപമെത്തിയതായി ഐ.ടി വകുപ്പ് ഇതുവരെ അവകാശപ്പെട്ടിട്ടില്ല. ഒമാൻ യാത്രക്കിടെ സ്വപ്ന അവിടെയെത്തി ശിവശങ്കറിനെ കണ്ടെന്നും മടക്കം ഇരുവരും ഒരുമിച്ചായിരുന്നു എന്നുമാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയത്. ഔദ്യോഗിക യാത്രകൾ സ്വപ്നയെ കൂടെ കൂട്ടി എന്ന് വ്യക്തമായ സാഹചര്യത്തിലാണ്.
മറുനാടന് ഡെസ്ക്