- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വപ്നാ സുരേഷ് നാളെ പുതിയ ജോലിക്ക് കയറും; 43,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി കൊടുത്തത് പാലക്കാട്ടെ ഹൈറേഞ്ച് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി; സന്തോഷ വാർത്തയ്ക്കിടെ അഭിഭാഷകന്റെ പിന്മാറ്റവും
തിരുവനന്തപുരം: ജീവിത്തിലെ കറുത്ത അധ്യായങ്ങൾക്ക് ഇടവേള നൽകി സ്വപ്‌ന സുരേഷ് ജിവിതത്തിലെ പുതിയ അധ്യായത്തിലേക്ക്.സമീപകാലത്ത് നൽകിയ അഭിമുഖങ്ങളിലൊക്കെത്തന്നെയും തന്റെ ജീവിതമാർഗ്ഗം പൂർണ്ണമായും അടഞ്ഞതിനെപ്പറ്റിയായിരുന്നു സ്വപ്‌ന സംസാരിച്ചിരുന്നത്.ഈ പ്രതിസന്ധിക്ക് ഇപ്പോൾ പരിഹാരമായിരിക്കുകയാണ്.നാളെ മുതൽ പുതിയ ജോലിയിൽ പ്രവേശിക്കുകയാണ് സ്വപ്‌ന.
പാലക്കാട് ആസ്ഥാനമായുള്ള ഹൈറേഞ്ച് റൂറൽ ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലാണ് സ്വപന ജോലിയിൽ പ്രവേശിക്കുന്നത്.43000 രൂപ പ്രതിമാസ വേതനത്തിലാണ് സ്വപ്‌ന ജോലിയിൽ പ്രവേശിക്കുന്നത്. പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന സ്വപ്‌നയ്ക്ക് ആശ്വാസമാകുകയാണ് പുതിയ ജോലി.അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ ആണ് വക്കാലത്തൊഴിഞ്ഞത്. വക്കാലത്തൊഴിഞ്ഞതിന്റെ കാരണം വ്യക്തമല്ല. സ്വപ്നയുടെ കേസ് പരിഗണിക്കുന്ന കൊച്ചി എൻഐഎ കോടതിയിൽ അഭിഭാഷകൻ നിലപാടറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷം സ്വർണക്കടക്ക് കേസ് വീണ്ടും സജീവ ചർച്ചയാവുന്നതിനിടെയാണ് അഭിഭാഷകന്റെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. എം ശിവശങ്കർ ഐഎഎസ് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണ് എന്ന ആരോപണങ്ങളുമായി പുസ്തകമെള കത്തെഴുതിയതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ശിവങ്കറിന്റെ അവകാശവാദങ്ങൾക്ക് എതിരെ സ്വപ്ന സുരേഷ് രംഗത്തെത്തുകയും ചെയ്തതോടെ വിവാദം കൊഴുക്കുകയായിരുന്നു.
ഇതിനിടെ സ്വപ്നയുടെ അഭിഭാഷകന് എതിരെ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജും രംഗത്ത് എത്തിയിരുന്നു. സ്വപ്നയിൽ നിന്നും അഭിഭാഷകൻ വലിയ തോതിൽ പണം തട്ടിയെന്ന ആരോപണമായിരുന്നു പിസി ജോർജ് ചാനൽ ചർച്ചക്കിടെ ഉന്നയിച്ചത്.സ്വപ്നയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു എന്നുൾപ്പെടെ പറഞ്ഞ പിസി ജോർജ് ഇക്കാര്യം വ്യക്തമാക്കി അഭിഭാഷകന്റെ വീടിന് മുന്നിൽ സമരം ഇരിക്കുമെന്നും പ്രതികരിച്ചിരുന്നു.
സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലോടെ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കു മറുപടിയായി ഗുരുതരമായ ആരോപണങ്ങളുമായാണു കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്.അന്വേഷണ ഏജൻസികളെ തകർക്കാനുള്ള ശിവശങ്കറിൻെ നീക്കമാണ് സ്വപ്ന പൊളിച്ചത്.
ശിവശങ്കർ എഴുതിയതെല്ലാം കള്ളമാണെന്നും ശിവശങ്കറിന്റെ തനിനിറം പുറത്തുവരുന്ന സത്യങ്ങളും കണക്കുകളും വച്ച് താൻ പുസ്തമെഴുതിയാൽ ഇതിനെക്കാൾ വിപണന സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരും മറ്റ് സംവിധാനങ്ങളും കരുതൽ എടുക്കും. സ്വപ്നയെ ഗൗരവത്തോടെ എടുക്കാതെ വിഷയം കളത്തിന് പുറത്തു നിർത്താനാണ് സിപിഎം നീക്കം. ഏഷ്യാനെറ്റ് ന്യൂസ് ഗൂഢാലോചനയാണ് എല്ലാത്തിനും പിന്നിലെന്ന് വരുത്താനും നീക്കം നടത്തും. എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതും മാധ്യമ പ്രവർത്തകർ പറഞ്ഞിട്ടേൊണാ എന്ന ചോദ്യം മാത്രം. ഊട്ടിയിലെ ഓടുന്ന കുതിരയെ പോലെയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചാണ് സ്വപ്ന എല്ലാം തുറന്നു പറഞ്ഞത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തേ അറിയാമായിരുന്നു. സ്വർണം പിടിച്ചതിന്റെ തലേദിവസം ഞാൻ ശിവശങ്കറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്വേഷിച്ച ശേഷം അദ്ദേഹം മറുപടി തന്നത് ഡോണ്ട് വറി, കോവിഡായതിനാലാണു ബാഗേജ് വിട്ടുകിട്ടാത്തതെന്നും ഉടനെ കിട്ടുമെന്നുമാണ്. രാത്രി 11ന് നേരിട്ട് അദ്ദേഹത്തിന്റെ ഫ്ളാറ്റിലും പോയി. ബാഗേജിൽ സ്വർണമാണെന്നു പറഞ്ഞു. കസ്റ്റംസിൽ ബന്ധപ്പെട്ട ശേഷമാണ് ഉടനെ വിട്ടുകിട്ടുമെന്ന് അദ്ദേഹം അറിയിച്ചത്. മുൻപും ഇത്തരം ബാഗേജുകളുടെ ക്ലിയറൻസിന് അദ്ദേഹം സഹായിച്ചിട്ടുണ്ട്-സ്വപ്നയുടെ ഈ വെളിപ്പെടുത്തലാണ് സർക്കാരിന് കൂടുതൽ തലവദേന. മുഖ്യമന്ത്രിയുടെ ഓഫീസിന് കടത്തി പങ്കുണ്ടെന്ന് അവർ സമ്മതിക്കുന്നു.
3 വർഷത്തോളമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കുണ്ടായിരുന്നെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം കൊണ്ടു തന്നെ അസ്തപ്രജ്ഞനായി പോയ എനിക്ക്, ഒന്നിനു പിറകെ ഒന്നായി നിരന്തരം ഉയർന്നുവന്നിരുന്ന ആരോപണങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കർ പറയുന്നത്. എന്നാൽ 3 വർഷമായി എന്റെ 'പഴ്സനൽ കംപാനിയനാ'യിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കർ. എനിക്കറിയാവുന്നതെല്ലാം അദ്ദേഹത്തിനുമറിയാം-ഇതായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
കോൺസുലേറ്റിലെ ഈ ഇടപാടുകൾ സുരക്ഷിതമല്ലെന്നും രാജിവയ്ക്കണമെന്നും പലവട്ടം ശിവശങ്കർ പറഞ്ഞിരുന്നു. സ്വർണം പിടിക്കുന്നതു വരെ എല്ലാറ്റിനും കൂടെ നിന്നു. സ്വർണം പിടിക്കപ്പെട്ടപ്പോൾ കയ്യൊഴിഞ്ഞു. ഞാൻ ചതിച്ചിരുന്നെങ്കിൽ എന്നെ പിടിച്ചപ്പോൾ തന്നെ ശിവശങ്കറും അറസ്റ്റിലാകുമായിരുന്നു. 6 മാസം കഴിഞ്ഞ് തെളിവുകളുമായി അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോഴാണ് എനിക്ക് എല്ലാം പറയേണ്ടി വന്നത്. ശിവശങ്കർ പറയുന്നതെല്ലാം കളവാണെന്നാണ് സ്വപ്ന ഈ ഘട്ടത്തിൽ പറയുന്നത്. കേന്ദ്ര ഏജൻസികളുടെ തലയിൽ എല്ലാം വച്ചുകെട്ടാനുള്ള ശിവശങ്കറിന്റെ നീക്കമാണ് പൊളിയുന്നത്. വിചാരണയിൽ ശിവശങ്കറിന് സ്വപ്നയുടെ പിന്തുണ ഉണ്ടാകില്ലെന്നും ഉറപ്പായി.




