- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുഭാഷ അനായാസം കൈകാര്യംചെയ്യും; നല്ല ജോലി പരിചയം; കേസിൽ സ്വപ്ന സുരേഷ് കുറ്റാരോപിത മാത്രം; ഡയറക്ടറായി നിയമനം പൂർണ അംഗീകാരത്തോടെ; നിയമനം റദ്ദാക്കില്ലെന്നും എസ്.കൃഷ്ണകുമാറിനെ തള്ളി എച്ച്ആർഡിഎസ് പ്രോജക്റ്റ് ഡയറക്ടർ; കൃഷ്ണകുമാറിന് എൻജിഒയുടെ വക്കീൽ നോട്ടീസും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയിൽ ഡയറക്ടറായി നിയമനം കിട്ടിയതിന് പിന്നാലെ സംഘടനയിൽ ഭിന്നത് രൂക്ഷമായി. സ്വ്പനയുടെ നിയമനം റദ്ദാക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും എച്ച്ആർഡിഎസ് പ്രസിഡന്റും ആയിരുന്ന എസ്.കൃഷ്ണകുമാർ പറയുമ്പോൾ, അത് നടപ്പില്ലെന്ന് പ്രോജക്റ്റ് ഡയറ്കടർ ബിജു കൃഷ്ണൻ.
സ്വപ്നയ്ക്കു ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും എച്ച്ആർഡിഎസ് കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാറിന്റെ പ്രസ്താവനയെ പ്രൊജക്റ്റ് ഡയറക്ടർ തള്ളി.
സ്വപ്ന സുരേഷിന് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ജോലി നൽകിയതിൽ ഒരു പുനർവിചിന്തനവുമില്ല. ഡോ. എസ് കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ കൃഷ്ണകുമാറിനെ പുറത്താക്കിയതാണ്. എച്ച്.ആർ.ഡിഎസിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ച് വർഷം മുൻപാണ് എസ് കൃഷ്ണകുമാറിനെ പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹത്തിന് 87 വയസ്സുണ്ട്. പ്രായാധിക്യവും ഓർമക്കുറവും ആരോഗ്യപ്രശ്നങ്ങളും കൂടെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയർന്നപ്പോൾ 2021 ഓഗസ്റ്റ് 30ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്ത് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ചർച്ച ചെയ്താണ് സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത്. സ്ഥാപനം ഒരു അംഗീകൃത എൻജിഒ ആണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരും സ്ഥാപനത്തിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിന്റെ ചായ്വുകളൊന്നുമില്ല. ഇപ്പോൾ സ്ഥാപനത്തിൽ നിന്ന് പുറത്തുപോയ ആളാണ് കുറ്റം പറയുന്നത്.
ബയോഡാറ്റ പരിശോധിച്ചപ്പോൾ കഴിവുള്ള ആളാണ് സ്വപ്ന സുരേഷ് എന്ന് മനസ്സിലായി. അവർക്ക് അഞ്ച് ഭാഷ അനായാസേനെ കൈകാര്യം ചെയ്യാൻ കഴിയും. കോൺസുലേറ്റിലും സർക്കാരിന്റെ ഐടി വകുപ്പിലുമടക്കം ജോലി ചെയ്ത പരിചയം സ്വപ്നയ്ക്കുണ്ട്. നിയമനം ആലോചിക്കുമ്പോഴും അവരുടെ കേസിനെ കുറിച്ച് ആലോചിട്ടില്ല, സ്വപ്ന സുരേഷ് കുറ്റാരോപിതയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ എല്ലാം അംഗങ്ങളുടേയും പരിപൂർണ അംഗീകാരത്തോടെയാണ് കമ്പനിയുടെ സ്ത്രീ ശാക്തീകരണത്തിന്റേയും സിഎസ്ആറിന്റേയും ചുമതല നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജോലിനൽകിയ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്)ക്കെതിരേ ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. സെക്രട്ടറി അജികൃഷ്ണൻ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നീതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ഏജൻസികൾക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളിൽ താനാണ് ഇപ്പോഴും അധ്യക്ഷൻ. എന്നാൽ, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണൻ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തിൽ ചെയർമാനെന്ന നിലയിൽ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയിൽ തന്റെയോ ബോർഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണൻ നടത്തിയതാണ് ആ നിയമനം. അജികൃഷ്ണന്റെ നേതൃത്വത്തിൽ എച്ച്.ആർ.ഡി.എസിൽ നടക്കുന്ന നിയമവിരുദ്ധ-ക്രിമിനൽ പ്രവർത്തനങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടിരുന്നു.അജി കൃഷ്ണൻ, ജോയി മാത്യു എന്നിവർ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾക്കാണ് ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്നയുടെ നിയമനം.
അതിനിടെ എൻജിഒയിൽ നിന്ന് കൈപ്പറ്റിയ ഒരുകോടി 49 ലക്ഷത്തി 46 ആറായിരത്തി ഏഴ് രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കൃഷ്ണകുമാറിന് വക്കീൽ നോട്ടീസ് കിട്ടി. കൃഷ്ണകുമാർ പ്രസിഡന്റായിരിക്കെ, അദ്ദേഹവും ഭാര്യയും കൂടി ഒരുകോടി 21 ലക്ഷത്തി 66 ആറായിരത്തി 83 രൂപ നേരിട്ട് കൈപ്പറ്റിയിട്ടുണ്ട്. ഇതുകൂടാതെ ഡൽഹിയിലെ കൃഷ്ണകുമാറിന്റെ ഓഫീസ് സെക്രട്ടറി വഴി കൈപ്പറ്റിയ തുകയും പലിശയും ചേർത്താണ് നോട്ടീസ്.
മറുനാടന് മലയാളി ബ്യൂറോ