- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ്; രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആർഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുന്നു; ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു സ്വപ്ന സുരേഷ്; നേരിട്ട് കാണാൻ അനുമതി തേടി
തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വപ്ന സുരേഷ് കത്തയച്ചു. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നും കത്തിൽ പറയുന്നു. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആർഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തിൽ ആവശ്യപ്പെട്ടു.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കയാണ്. ഇതിനിടെയാണ് സ്വപ്‌ന സുരേഷ് നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുന്നത്. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്നയുടെ വാദം. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുത ആരോപണമാണ് സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നത്. മകൾ വീണയ്ക്ക് ഷാർജയിൽ ഐടി വ്യവസായം തുടങ്ങാൻ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയോട് സഹായം തേടിയെന്നാണ് വെളിപ്പെടുത്തിൽ. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം എംശിവശങ്കറും നളിനി നെറ്റൊയും ഉണ്ടായിരുന്നു. ക്‌ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹവസ്തുക്കൾ കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കറുമായി നടത്തിയ വാട്‌സ് ആപ് ചാറ്റുകൾ കോടതിയിലുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് എന്തൊക്കെ ഇടപാടുകൾ താൻ നടത്തിയെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താമെന്ന് സ്വപ്ന സുരേഷ് വെല്ലുവിളിച്ചതിന് പിറകെയാണ് കോടതിയിൽ നൽകി സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വരുന്നത്. 2017 ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. ഷാർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഐടി വ്യവസായം തുടങ്ങാൻ ഷാർജ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമെ എംശിവശങ്കറും, നളിനി നെറ്റോയും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്.
പിന്നീട് ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചു. ഭരണാധികാരിയെ സന്തോഷിപ്പിക്കാൻ സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചെങ്കിലും ഭരണാധികാരികൾ സമ്മാനം കൈപ്പറ്റാറില്ലെന്ന് അറയിച്ച് താൻ തടഞ്ഞെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇത്തരം നടപടികളിൽ അതൃപ്തി കാരണം ഐടി സംരഭം തുടങ്ങാനുള്ള നീക്കം പരാജയപ്പെട്ടു. സ്വർണ്ണക്കടത്തിൽ രഹസ്യമൊഴി നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയൊടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളുള്ളത്.
അതേസമയം സ്വർണ്ണ കടത്തിൽ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുമ്പോഴും അന്വേഷണം വീണ്ടും അട്ടിമറിക്കപ്പെടുമെന്ന സംശയം ശക്തമായിരുന്നു. മജിസ്ട്രേട്ടിന് മുന്നിലെ മൊഴി കണക്കിലെടുത്ത് ഇഡിക്ക് അന്വേഷണം നടത്താം. എന്നാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ മുമ്പോട്ടു പോകൂ. പ്രവാസി വ്യവസായിയായ വമ്പനെതിരെ സ്വപ്നാ സുരേഷ് മൊഴി കൊടുത്തുവെന്ന പ്രചരണം ശക്തമാണ്. കേരളത്തിൽ ഉടനീളമുള്ള സ്വർണ്ണ കടകളുമായി ഈ വ്യവസായിക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ വമ്പനെ രക്ഷിക്കാൻ സ്വർണ്ണ കടത്ത് അന്വേഷണം വീണ്ടും അട്ടിമറിക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിക്ക് സ്വപ്‌ന സുരേഷ് കത്തയച്ചിരിക്കുന്നത്.
ഈ സ്വർണ്ണ കടയുമായുള്ള മുതലാളിയുടെ പേരുള്ളതു കൊണ്ടാണ് സ്വപ്നയുടെ മൊഴിക്കായി പല വ്യക്തികളും ശ്രമം നടത്തുന്നതെന്നും സൂചനയുണ്ട്. ഈ മൊഴി സ്വന്തമാക്കി സ്വർണ്ണകടയുമായി ബന്ധമുള്ള ആളിനെ കുടുക്കാനാണെന്നാണ് സൂചന. സ്വർണ്ണ കടത്ത് ആരോപണം ചർച്ചയായ സമയത്ത് തന്നെ ഈ വ്യവസായിയുടെ പേരും ചർച്ചകളിൽ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ