തിരുവനന്തപുരം: വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡാക് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങി)ന്റെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബായ 'സ്വരം'  Swaram iiQ 2015 എന്ന പേരിൽ പൊതു വിജ്ഞാനം അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ കേരളത്തിലെ ഗവൺമെന്റ്/പബ്ലിക്/പ്രൈവറ്റ്/വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്  പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും രണ്ട് മത്സരാർത്ഥികൾ ഉൾപ്പെടുന്ന പരമാവധി രണ്ടു ടീമുകൾക്ക് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.  പ്രാഥമിക റൗണ്ടിൽ തെരഞ്ഞടുക്കുന്ന ആറ് ടീമുകളെയാണ് ഫൈനൽ മത്സരങ്ങൾക്കായി പരിഗണിക്കുക. ടീമുകൾക്ക് http://tinyurl.com/nnulu21 എന്ന വെബ് അഡ്രസ് ഉപയോഗിച്ച് മാർച്ച് 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മത്സര സമയത്തെ ടീമംഗങ്ങൾ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ രേഖ ഹാജരാക്കണം.

ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 30000 രൂപ, 14 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വെള്ളയമ്പലത്തുള്ള ഡി-ഡാക് കാമ്പസിലാണ് ക്വിസ് നടക്കുന്നത്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9895121134 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.