- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ മകൻ കൊലപാതകിയല്ല; അവൻ കുറ്റം സമ്മതിച്ചു എന്നതു തെറ്റായ വാർത്ത; ദളിതനായതിനാലാണു മകനെ പ്രതിയാക്കിയത്; കഴുത്തു മുറിച്ച ശേഷം അവൻ തറയിലാണു കിടന്നിരുന്നത്: ഇൻഫോസിസ് ജീവനക്കാരിയുടെ കൊലപാതത്തിൽ പൊലീസിനെതിരെ പ്രതിയുടെ പിതാവ്
ചെന്നൈ: ചെന്നെ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് അറസ്റ്റിലായ പ്രതി രാംകുമാറിന്റെ പിതാവ് രംഗത്തെത്തി. തന്റെ മകൻ നിരപരാധിയാണെന്നും അവൻ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു കൊണ്ടാണ് പിതാവ് പരമശിവം രംഗത്തെത്തിയത്. ദളിതനായതിനാലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പരമശിവത്തിന്റെ പ്രധാന ആരോപണം. തങ്ങളുടെ സമുദായത്തെ അപമാനിക്കാനും ഭയപ്പെടുത്താനുമാണ് പൊലീസ് മകനെ അറസ്റ്റു ചെയ്തത്. എങ്ങനെയെങ്കിലും ആരെയങ്കിലും അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പൊലീസുകാരുടെ ഉദ്ദേശ്യം. അർധരാത്രി ബലാത്കാരമായിരുന്നു മകന്റെ അറസ്റ്റ്. തിരുനെൽവേലി ആശുപത്രിയിൽ വച്ച് മകൻ കുറ്റം സമ്മതിച്ചു എന്നത് തെറ്റായ വാർത്തയാണ്. കഴുത്ത് മുറിച്ച ശേഷം അവൻ തറയിലാണ് കിടന്നിരുന്നത്. പൊലീസുകാരാണ് അവന്റെ ചിത്രമെടുത്ത് വാട്സ്ആപ്പിൽ പ്രചരിപ്പിച്ചതെന്നും മകൻ കൊലപാതകിയല്ലെന്നും പരമശിവം പറഞ്ഞു.പരമശിവം പ്രണയാഭ്യർത്ഥന നിരസിച്ചതാണ് സ്വാതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ്
ചെന്നൈ: ചെന്നെ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് അറസ്റ്റിലായ പ്രതി രാംകുമാറിന്റെ പിതാവ് രംഗത്തെത്തി. തന്റെ മകൻ നിരപരാധിയാണെന്നും അവൻ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു കൊണ്ടാണ് പിതാവ് പരമശിവം രംഗത്തെത്തിയത്. ദളിതനായതിനാലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പരമശിവത്തിന്റെ പ്രധാന ആരോപണം.
തങ്ങളുടെ സമുദായത്തെ അപമാനിക്കാനും ഭയപ്പെടുത്താനുമാണ് പൊലീസ് മകനെ അറസ്റ്റു ചെയ്തത്. എങ്ങനെയെങ്കിലും ആരെയങ്കിലും അറസ്റ്റ് ചെയ്യണം എന്നതായിരുന്നു പൊലീസുകാരുടെ ഉദ്ദേശ്യം. അർധരാത്രി ബലാത്കാരമായിരുന്നു മകന്റെ അറസ്റ്റ്. തിരുനെൽവേലി ആശുപത്രിയിൽ വച്ച് മകൻ കുറ്റം സമ്മതിച്ചു എന്നത് തെറ്റായ വാർത്തയാണ്. കഴുത്ത് മുറിച്ച ശേഷം അവൻ തറയിലാണ് കിടന്നിരുന്നത്. പൊലീസുകാരാണ് അവന്റെ ചിത്രമെടുത്ത് വാട്സ്ആപ്പിൽ പ്രചരിപ്പിച്ചതെന്നും മകൻ കൊലപാതകിയല്ലെന്നും പരമശിവം പറഞ്ഞു.
പരമശിവം
പ്രണയാഭ്യർത്ഥന നിരസിച്ചതാണ് സ്വാതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകിയ് വിശദീകരണം. സ്വാതിയുടെ വീടിനു സമീപം കുറച്ചു കാലം രാംകുമാർ താമസിച്ചിരുന്നു. ഇക്കാലത്താണ് രാംകുമാറിന് സ്വാതിയോട് പ്രണയം തോന്നിയതെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന് ഒമ്പതാം ദിവസമാണ് പ്രതി പിടിയിലായിരിക്കുന്നത്. പൊലീസ് പിടിയിലാകുന്നതിന് മുൻപ് രാംകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ ഇപ്പോൾ തിരുനെൽവേലി ആശുപത്രിയിൽ ചികിത്സയിലാണ്. സ്വാതിയുടെ വീടിന് സമീപമാണ് രാംകുമാർ താമസിച്ചിരുന്നതെന്നും ഇയാൾ സ്വാതിയെ പ്രണയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ജൂൺ 24 നാണ് നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരി സ്വാതി കൊല്ലപ്പെട്ടത്. ചെങ്കൽപേട്ടിലേക്ക് ട്രെയിൻ കയറാൻ കാത്തുനിൽക്കുമ്പോളായിരുന്നു സംഭവം. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവൽ ബാഗ് തൂക്കിയ യുവാവ് നടന്നെത്തുകയും അവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. വഴക്കിനിടെ പ്രതി യുവതിയെ വെട്ടിവീഴ്‌ത്തുകയായിരുന്നു. കൃത്യം നടത്തിയ ഉടൻ ഇയാൾ ആളുകൾക്കിടയിലൂടെ ഓടി രക്ഷപെട്ടു.
കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസം മുൻപ് സ്വാതിയെ ഒരാൾ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. നുഗംബാക്കം റെയിൽവെ സ്റ്റേഷനിൽവച്ച് ഒരാൾ സ്വാതിയെ അഞ്ച് പ്രാവശ്യം അടിച്ചെന്നാണ് സ്വാതിയുടെ സമീപവാസിയായ ഡി തമിളരശൻ എന്ന അദ്ധ്യാപകൻ പൊലീസിനോട് വ്യക്തമാക്കിയത്. സ്വാതി കൊല്ലപ്പെടുന്നതിന് ദൃക്സാക്ഷിയായിരുന്നു ഇയാൾ. എന്നാൽ ഈ വ്യക്തിതന്നെയാണോ കൊലപാതകിയെന്ന് വ്യക്തമായിട്ടില്ല.
കൊല നടന്ന് രണ്ട് ദിവസത്തിനകം തന്നെ പൊലീസ് അടുത്ത വീട്ടിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് രണ്ട് ദിവസം മുൻപ് പ്രതിയുടെ മുഖം കൂടുതൽ വ്യക്തമാക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടതും പിന്നാലെ രാംകുമാറിനെ അറസ്റ്റു ചെയ്തതും.