- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസെത്തിയപ്പോൾ കഴുത്തു മുറിച്ച് ആത്മഹത്യാ ശ്രമം; പ്രതിക്ക് സാരമായ പരിക്കുകൾ മാത്രം; നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ സ്വാതിയെ കൊലപ്പെടുത്തിയ രാംകുമാർ പിടിയിൽ; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ തന്നെ
ചെന്നൈ: ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ ചെന്നൈയിലെ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാർ (24) നെ തിരുനൽവേലിക്ക് സമീപത്തുനിന്ന് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ തെങ്കാശിയിൽ നിന്നാണ് യുവാവ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ഉണ്ടാക്കിയതിന് സമാനമായ ജനരോഷമാണ് സ്വാതി വധം തമിഴ്‌നാട്ടിൽ സൃഷ്ടിച്ചത്. എൻജിനീയറിങ് ബിരുദധാരിയാണ് തെങ്കാശിക്ക് സമീപമുള്ള മീനാക്ഷിപുരം സ്വദേശിയായ രാംകുമാർ. കൊല്ലപ്പെട്ട സ്വാതി താമസിച്ചിരുന്ന ചെങ്കൽചൂളൈയിൽ തന്നെയാണ് ഇയാളും കഴിഞ്ഞിരുന്നത്. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സുരക്ഷാ ജീവനക്കാരനുമാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകം നടന്ന ദിവസം മുതൽ ഇയാൾ താമസ സ്ഥലത്ത് വന്നിരുന്നില്ലെന്ന വിവരവും നിർണായകമായി. ഇതോടെ പൊലീസ് സ്ഥലം വളഞ്ഞു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്തുമുറിച്ച് ആത്മഹത്
ചെന്നൈ: ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ ചെന്നൈയിലെ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാർ (24) നെ തിരുനൽവേലിക്ക് സമീപത്തുനിന്ന് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയോടെ തെങ്കാശിയിൽ നിന്നാണ് യുവാവ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ഉണ്ടാക്കിയതിന് സമാനമായ ജനരോഷമാണ് സ്വാതി വധം തമിഴ്‌നാട്ടിൽ സൃഷ്ടിച്ചത്.
എൻജിനീയറിങ് ബിരുദധാരിയാണ് തെങ്കാശിക്ക് സമീപമുള്ള മീനാക്ഷിപുരം സ്വദേശിയായ രാംകുമാർ. കൊല്ലപ്പെട്ട സ്വാതി താമസിച്ചിരുന്ന ചെങ്കൽചൂളൈയിൽ തന്നെയാണ് ഇയാളും കഴിഞ്ഞിരുന്നത്. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സുരക്ഷാ ജീവനക്കാരനുമാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലപാതകം നടന്ന ദിവസം മുതൽ ഇയാൾ താമസ സ്ഥലത്ത് വന്നിരുന്നില്ലെന്ന വിവരവും നിർണായകമായി. ഇതോടെ പൊലീസ് സ്ഥലം വളഞ്ഞു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാംകുമാറിനെ സാരമായ പരിക്കുകളോടെ തിരുനൽവേലി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എട്ട് സംഘങ്ങളായി ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കൊലപാതകത്തെ തുടർന്ന് നുങ്കമ്പാക്കം സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതി സ്റ്റേഷനിലേക്ക് വരുന്നതിന്റേയും കൃത്യം നടത്തി രക്ഷപ്പെടുന്നതിന്റേയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയതിന് ആഴ്ചകൾ മുൻപേതന്നെ സ്വാതിയെ പ്രതി പിന്തുടർന്നിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലേക്ക് പോകുന്നതിനായി നുങ്കമ്പാക്കം റെയിൽവെ സ്റ്റഷനിൽ എത്തിയ സ്വാതിയെ രാവിലെ ആറരയോടെയാണ് യുവാവ് വെട്ടി കൊലപ്പെടുത്തിയത്. പ്ലാറ്റ്‌ഫോമിലെത്തി സ്വാതിയുമായി തർക്കത്തിലേർപ്പെട്ട പ്രതി പൊടുന്നനേ യുവതിയെ ആക്രമിച്ചു. തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ വച്ച് പട്ടാപ്പകൽ ഒരു പെൺകുട്ടിയെ കൊല്ലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. സ്വാതിയെ നുങ്കമ്പാക്കം സബേർബൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവെ വെട്ടിക്കൊന്ന കേസിൽ ഒരാഴ്ചയ്ക്കു ശേഷം അറസ്റ്റുണ്ടായത്.
എൻജിനീയറിങ് ബിരുദധാരിയായ രാംകുമാർ മൂന്നു വർഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം. സ്വാതിയുടെ നഷ്ടപ്പെട്ട മൊബൈലിൽനിന്ന് അവസാനം സിഗ്‌നൽ ലഭിച്ചതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതു പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാംകുമാർ സ്ഥലത്തുനിന്നു മുങ്ങിയതായി കണ്ടെത്തി. സ്വാതിയുടെ വീടും ചുള്ളൈമേട്ടിനടുത്തായിരുന്നു. സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ രാംകുമാർ ചെങ്കോട്ടയിലുണ്ടെന്നു വ്യക്തമായി. പൊലീസിനെ കണ്ടയുടൻ കത്തി വച്ചു സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുനെൽവേലിയിലെ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്ന് ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങൾ, ഫേസ്‌ബുക് സന്ദേശങ്ങൾ, ഫോൺ കോൾ വിവരങ്ങൾ തുടങ്ങിയവ പിന്തുടർന്നുള്ള പൊലീസിന്റെ അന്വേഷണം തമിഴ്‌നാടിനു പുറമെ കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.
ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി ഒരാഴ്ചയായി പൊലീസ് തെരച്ചിൽ തുടരുകയായിരുന്നു. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും സ്വാതിയും യുവാവും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. ഇയാൾ പ്രണയാഭ്യർഥന നടത്തുകയും യുവതി അതു നിരസിക്കുകയും ചെയ്തതായി പറയുന്നു. 2014ൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ സ്വാതി കഴിഞ്ഞ വർഷമാണ് ഇൻഫോസിസിൽ ജോലിക്കു ചേർന്നത്.