- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സ്വാതി തിരുനാൾ സംഗീതോത്സവം 29ന്
ലോസ്ആഞ്ചലസ്: കലിഫോർണിയായിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം), സൗത്ത് ഇന്ത്യൻ മ്യൂസിക് അക്കാദമിയുടെയും സ്വാതി തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്‌സ് ആൻഡ് മ്യൂസിക്കിന്റേയും സഹകരണത്തോടെ ഒരുക്കുന്ന 25-ാമത് സ്വാതി തിരുനാൾ സംഗീതോത്സവം 29നു (ശനി) ട്ടസ്റ്റിനിലെ ചിന്മയ മിഷൻ സെന്ററിൽ നടക്കും. രജത ജൂബിലി വർഷമായ ഇത്തവണത്തെ ആഘോഷങ്ങളിൽ തിരുവിതാംകൂർ റാണി ഗൗരി പാർവതി ബായി മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ ശങ്കരൻ നമ്പൂതിരിയടക്കമുള്ള പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കും. രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ നീളുന്ന സ്വാതി തിരുനാൾ കീർത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികൾക്ക് ഒരു നല്ല വിരുന്നായിരിക്കും. പത്താമത് രാജാ രവിവർമ ചിത്രകലാ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനം, തിരുവാതിര, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയവ ഇത്തവണത്തെ ആഘോഷങ്ങൾക്കു മാറ്റുകൂട്ടും. ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്കു മതിയായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണെ്ടന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾ
ലോസ്ആഞ്ചലസ്: കലിഫോർണിയായിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം), സൗത്ത് ഇന്ത്യൻ മ്യൂസിക് അക്കാദമിയുടെയും സ്വാതി തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്‌സ് ആൻഡ് മ്യൂസിക്കിന്റേയും സഹകരണത്തോടെ ഒരുക്കുന്ന 25-ാമത് സ്വാതി തിരുനാൾ സംഗീതോത്സവം 29നു (ശനി) ട്ടസ്റ്റിനിലെ ചിന്മയ മിഷൻ സെന്ററിൽ നടക്കും.
രജത ജൂബിലി വർഷമായ ഇത്തവണത്തെ ആഘോഷങ്ങളിൽ തിരുവിതാംകൂർ റാണി ഗൗരി പാർവതി ബായി മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ ശങ്കരൻ നമ്പൂതിരിയടക്കമുള്ള പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കും.
രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ നീളുന്ന സ്വാതി തിരുനാൾ കീർത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികൾക്ക് ഒരു നല്ല വിരുന്നായിരിക്കും. പത്താമത് രാജാ രവിവർമ ചിത്രകലാ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനം, തിരുവാതിര, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയവ ഇത്തവണത്തെ ആഘോഷങ്ങൾക്കു മാറ്റുകൂട്ടും.
ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്കു മതിയായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണെ്ടന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: ആർ. ജയകൃഷ്ണൻ 9498563225, ആതിര സുരേഷ് 3102288211, www.ohmcalifornia.org



